ആത്മാഭിമാനം തകർത്തു, ഇതെന്ത് സംസ്കാരം? കോമാളിത്തരം കാണിച്ചട്ടല്ലേ...; അലിൻ ജോസ് പെരേര ചർച്ചയാകുന്നു

സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേരയെ വിവാഹ ചടങ്ങിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടെന്ന വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിവാഹച‌ടങ്ങിൽ നിന്നും അലിൻ ജോസ് ഇറങ്ങിപ്പോകുന്നതും ഒരു സംഘം ഇയാളുടെ ഷർട്ടിൽ പിടിച്ച് വലിക്കുന്നതും കാണാം. അലിന്റെ പിറകെ നടന്ന് ഇവർ പരിഹസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അലിനെ പിന്തുണച്ച് പലരും അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

'ഞാനുദ്ദേശിച്ചതല്ല ​ദൃശ്യത്തിൽ പ്രേക്ഷകർ കണ്ടത്!' എടുത്ത് വെച്ചത് പോലെയല്ലേ കാണാൻ പറ്റൂയെന്ന് പ്രേക്ഷകർ
'ഞാനുദ്ദേശിച്ചതല്ല ​ദൃശ്യത്തിൽ പ്രേക്ഷകർ കണ്ടത്!' എടുത്ത് വെച്ചത് പോലെയല്ലേ കാണാൻ പറ്റൂയെന്ന് പ്രേക്ഷകർ

'ഒരു മനുഷ്യനെ വിവാഹത്തിന് ക്ഷണിച്ച് കൊണ്ടുവന്ന്, പിന്നീട് റോഡിലൂടെ അപമാനിച്ച് വിടുന്നത്... ഇതെന്ത് സംസ്കാരമാണ്?
സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തായിരിക്കട്ടെ. അത് കാരണം കാണിച്ച് നേരിൽ വിളിച്ചു വരുത്തി അവഹേളിക്കുന്നത് ഒരിക്കലും ശരിയല്ല. അലിൻ ജോസ് പെരേരയെ ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം അതീവ ദുഃഖകരമാണ്. ആരെങ്കിലും വ്യത്യസ്തരാണ് എന്ന കാരണം കൊണ്ട് അവരെ ലക്ഷ്യമാക്കി ഇത്തരത്തിൽ പെരുമാറുന്നത് ക്രൂരത തന്നെയാണ്'

Alin Jose Perera

'ഇത് തമാശയോ "എന്റർടൈൻമെന്റ്" ആണെന്ന് കരുതുന്നവർക്ക് ഇത് ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ തകർക്കുന്ന കാര്യമാണ്.
വിവാഹം പോലൊരു സന്തോഷവേളയിൽ പോലും ഇത്തരം അപമാനങ്ങൾ നടക്കുന്നത് ആശങ്കാജനകമാണ്.
ആളെ ക്ഷണിക്കുന്നത് ആദരവിനായി ആയിരിക്കണം. അപമാനിക്കാൻ അല്ല. ഇത്തരം പ്രവൃത്തികൾക്ക് ശക്തമായി എതിർപ്പ് രേഖപ്പെടുത്തണം.
മനുഷ്യനെ മനുഷ്യനായി മാനിക്കാനുള്ള അടിസ്ഥാനബോധം നമുക്ക് നഷ്ടമാകരുത്' സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പിങ്ങനെ.

'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'
'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'

അതേസമയം അലൻ ജോസ് പെരേരയെ വിമർശിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്തിനാണ് ജനങ്ങൾക്ക് മുന്നിൽ സ്വയം കോമാളിയാകാൻ നിന്ന് കൊടുക്കുന്നത്, കോമാളിത്തരം കാണിച്ചാൽ ജനങ്ങൾ അത്തരത്തിലേ പരി​ഗണിക്കൂ, അവനെ കളിയാക്കാനാണ് വിളിപ്പിക്കുന്നതെന്ന് അവനിനിയും മനസ്സിലാവുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം എന്നിങ്ങനെ പല കമന്റുകൾ വരുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീ‍ഡിയയിലെ സജീവ സാന്നിധ്യമാണ് അലൻ ജോസ് പെരേരെ. തു‌ടക്കത്തിൽ പലർക്കും ഇയാളുടെ സംസാരവും പെരുമാറ്റ രീതിയും കൗതുകമായിരുന്നു. നിരന്തരം ട്രോളുകൾ വന്നു. പിന്നീട് ഓൺലെെൻ മീഡിയകൾക്ക് സ്ഥിരം കണ്ടന്റായി അലൻ ജോസ് പെരെര മാറി. വിവാഹങ്ങളിലും സിനിമാ ഇവന്റുകളിലുമെല്ലാം ഇന്ന് അലിൻ ജോസ് പെരേരയെ കാണാം. പലയിടത്തും അതിഥിയായെത്താൻ ഇയാൾ പണവും വാങ്ങുന്നുണ്ട്.

കുടുംബപരമായുള്ള ഓഹരിയുണ്ട്. അതാണ് സേവിം​ഗ്സ്. അല്ലാതെ ഈ ഫീൽഡ് വെച്ച് എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ സീറോ ബാലൻസാണ്. അമ്മയെയും അമ്മൂമ്മയെയും നോക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വീട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം വീട്ടിലെ ചെലവുകളൊക്കെ താൻ നോക്കുന്നുണ്ടെന്നും അലിൻ ജോസ് പെരേര ഒരിക്കൽ പറഞ്ഞത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X