'രണ്ടാനച്ഛനുമായി നടിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ടിനി, ജഗദീഷിനെതിരേയും ഇല്ലാക്കഥകൾ... പിന്നണിയിൽ മാലാ പാർവതി'
അമ്മ സംഘടന എക്സിക്യൂട്ടീവ് മെമ്പറായ നീന കുറുപ്പ് താൻ അനുഭവിച്ച ക്രൂരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി നൽകിയ പരാതി കത്ത് പുറത്തുവിട്ട് ആലപ്പി അഷ്റഫ്. അമ്മയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ജഗദീഷ് തന്നെ നേതൃസ്ഥാനത്ത് എത്തണമെന്നും ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മറ്റൊരു എക്സിക്യൂട്ടീവ് മെമ്പറായ നീന കുറുപ്പിന്റെ സങ്കടങ്ങളും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
അവർ അമ്മയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും മറ്റൊരു എക്സിക്യൂട്ടീവ് അംഗത്തിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി പരാതി നൽകിയിരുന്നു. ആ കത്തിന്റെ പൂർണരൂപം വായിക്കാൻ പറ്റില്ല അതിൽ നിറയെ അശ്ലീല പതങ്ങളാണ്. എന്നാലും ചില പ്രസക്ത ഭാഗങ്ങൾ ഞാൻ വായിക്കാം...

2026 ഫെബ്രുവരി 13ന് കൊച്ചിയിലെ റീജിയണൽ സ്പോർട്ട് സെന്ററിൽ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനായി നിരവധി അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റുള്ളവരും സന്നിഹിതരായിരിക്കെ ടിനി ടോം എന്നെ പരസ്യമായി അസഭ്യവും അശ്ലീലവും അപമാനകരവുമായ മലയാളം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ആഴത്തിൽ അപമാനിക്കുകയും എന്റെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും ഗുരുതരമായ മുറിവേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹം കൈമുട്ടി മുറുക്കി ആക്രമണോത്സുകമായ രീതിയിൽ എന്റെ നേരെ മുന്നേറുകയും എന്നെ ശാരീരികമായി ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ശ്രമം നടത്തുകയും ചെയ്തു. അവിടെ സന്നിഹിതരായ പലരും ഇതിന് സാക്ഷിയാണ്. അവർ പിടിച്ച് മാറ്റിയതുകാരണമാണ് അന്നേ ദിവസം ഞാൻ ശാരീരികമായ് മർദ്ദിക്കപ്പെടാഞ്ഞത് എന്നതാണ് സത്യം.
ഇത്തരം പെരുമാറ്റം ഭീതിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ഒരു എക്സിക്യൂട്ടീവ് അംഗത്തിന് യോജിക്കാത്തതുമാണ്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന കാര്യവും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു സഹ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെമേൽ മതതീവ്രവാദത്തെയും മതപരിവർത്തന ശ്രമങ്ങളേയും അദ്ദേഹം ആരോപിക്കുന്നത് ഞാൻ വ്യക്തിപരമായി കേട്ടും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
അതുപോലെ തന്നെ ആ അംഗത്തിനും അവരുടെ രണ്ടാനച്ഛനും തമ്മിൽ അനാചാരപരമായ ലൈംഗിക ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനകളും ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുകയും അവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനും ഞാൻ സാക്ഷിയാണ്. ഈ ആവർത്തിച്ചുള്ള പെരുമാറ്റ രീതി അസോസിയേഷനുള്ളിൽ ഭയം, അസ്വസ്ഥത, അനാദരം എന്നിവ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ചില വനിതാ അംഗങ്ങൾ അദ്ദേഹത്തിന്റെ ഭീഷണിപ്പെടുത്തലിനും പരസ്യമായ അപമാനങ്ങൾക്കും ഭയന്ന് തുറന്ന് അഭിപ്രായം പറയാൻ പോലും മടിക്കുന്ന അവസ്ഥയിലാണിപ്പോൾ എന്നിങ്ങനെയാണ് അത്. ഒരു സ്ത്രീയോടാണ് ടിനി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഓർക്കുക. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിച്ചുകൊണ്ട് പൊതുരംഗത്ത് വരാൻ ചില സ്ത്രീകൾക്ക് ഒന്നും നാണവും മാനവുമില്ലേ?. നാറിയവനെ ചുമന്നാൽ ചുമക്കുന്നവരും നാറും.
അല്ലെങ്കിലും സംഘടനയിൽ കാലകാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്. സംസ്കാര സമ്പന്നനും വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ള ജഗദീഷിനെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് ചവിട്ടി മെതിച്ചപ്പോൾ അദ്ദേഹം സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും സ്വയം ഒഴിഞ്ഞ് മാറുകയായിരുന്നു. അങ്ങനെയാണ് പല കപട മുഖങ്ങളും ഇതിന് അകത്ത് കയറി ആധിപത്യം ഉറപ്പിച്ചത്. ജഗദീഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ആദ്യം രംഗത്ത് എത്തിയത് മാലാ പാർവതിയായിരുന്നു.
കെട്ടുകഥകൾക്ക് തിരിക്കഥ രചിച്ചതും അവർ തന്നെ. ഇപ്പോൾ അവർ ചെയ്ത പാതകത്തിന് മാപ്പ് ചോദിച്ച് അലമുറയിട്ട് കരയുന്നു. ജഗദീഷായിരുന്നു തലപ്പത്തെങ്കിൽ ഒരു കാരണവശാലും ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ജാതി മത വർഗ വർണ വിവേചനങ്ങൾ ഒന്നും തന്നെ ജഗദീഷിന് ഇല്ല. കാര്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ കഴിവും പ്രാപ്തിയും അനുഭവ സമ്പത്തുമുണ്ട്. അമ്മയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ജഗദീഷ് തന്നെ എത്തേണ്ടതുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications


