'സജ്നയുടെ മൂക്ക് പിടിച്ച്കുലുക്കുന്ന ജോലി ലാൽ ഏറ്റെടുക്കണം, അയാളാണ് പിന്നിലെന്ന് അറിയുമ്പോൾ ലജ്ജ തോന്നുന്നു'
സജ്ന നൂർ-റസൂൽ പൂക്കുട്ടി-ദിയ സന എന്നിവരുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സജ്ന നൂർ, ദിയ സന തുടങ്ങിയവരെ ഓപ്പറേഷൻ തൂഫാൻ അധികാരികൾ ചോദ്യം ചെയ്യുകയും ഇവരുടെ തുറന്ന് പറച്ചിലിൽ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അമ്മ സംഘടനയിൽ നടക്കുന്ന പ്രശ്നങ്ങൾ പോലെ സമാനമായ രീതിയിലെന്ന് പറയാൻ പറ്റില്ല അതിലും ചളമാക്കി പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ് മറ്റ് ചില സെലിബ്രിറ്റികൾ സോഷ്യൽമീഡിയയെ. അതിൽ ചിലരാകട്ടെ എംഎഡിഎംഎ പോലുള്ള മുന്തിയ ഇനങ്ങളും അവിഹിത കഥകളുമൊക്കെയായിട്ടാണ് അരങ്ങ് തകർക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതി ആവിഷ്കരിച്ചുകൊണ്ട് സർക്കാർ ലഹരിവേട്ട നടത്തുമ്പോൾ അവരെ സഹായിക്കാൻ എത്തുകയാണ് ബിഗ് ബോസ് താരം സജ്ന നൂറും മറ്റൊരു ബിഗ് ബോസ് താരമായ ദിയ സനയും. ഇവരിൽ ആദ്യം പോലീസിനെ സഹായിക്കാൻ എത്തിയത് സജ്നയാണ്. അവർ പറയുന്നു... ദിയ സന തന്റെ വീട്ടിൽ ചില സുഹൃത്തുക്കളുമായി വന്ന് എംഡിഎംഎ ഉപയോഗിക്കുകയും തന്നെ അത് ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന്.
ഇതിന് മറുപടിയുമായി വന്ന ദിയ സന മറ്റൊരു വെളിപ്പെടുത്തൽ നടത്തി. സജ്ന ലഹരി മരുന്നുകൾക്ക് അഡിക്ടാണ് എന്നതാണ് അത്. സജ്നയുടെ തലയിൽ പിടിച്ച് കുലുക്കിയാൽ മൂന്നര കിലോ എംഡിഎംഎ പുറത്ത് വരുമെന്നതാണ് അത്. നിങ്ങൾ വെളിപ്പെടുത്തിയ ഇത്തരം കാര്യങ്ങളുടെ ഗൗരവം നിസാരമായി തള്ളികളയാവുന്നത് അല്ല.
ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുന്ന പ്രവൃത്തിയാണ് നിങ്ങൾ ചെയ്യുന്നത്. ഓപ്പറേഷൻ തൂഫാൻ അധികാരികൾ ഇവരെ ചോദ്യം ചെയ്യേണ്ടതും ഇവരുടെ തുറന്ന് പറച്ചിലിൽ അന്വേഷണം നടത്തേണ്ടതും ആവശ്യമാണ്. ഇത് നിസാരമായി തള്ളികളഞ്ഞാൽ പൊതു സമൂഹത്തിന് വലിയ വിനാശമാകും ഈ സ്ത്രീകൾ വരുത്തിവെക്കുക. ദിയ സനയുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുകയാണെങ്കിൽ ഓപ്പറേഷൻ തൂഫാൻ ടീം സജ്നയെ വന്നൊന്ന് പിടിച്ച് കുലുക്കേണ്ടതാണ്.
അങ്ങനെ എങ്കിൽ മൂന്നര കിലോ എംഡിഎംഎ മൂക്കിൽ നിന്നും കിട്ടുമെന്ന് ഉറപ്പാണ്. മോഹൻലാൽ ഇപ്പോൾ ഓപ്പറേഷൻ തൂഫാന്റെ വാരിയറാണ്. സജ്നയുടെ മൂക്ക് പിടിച്ച്കുലുക്കുന്ന ജോലി ലാൽ ഏറ്റെടുക്കുന്നതാകും ഉചിതം. മറ്റൊന്നും കൊണ്ടല്ല സജ്ന മുൻ ബിഗ് ബോസ് താരവും നടിയുമൊക്കെയാണല്ലോ.

ഈ ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നവർ ഒരുമയോടെ പ്രവർത്തിച്ചിരുന്നവരും ഇടതടവില്ലാതെ വിദേശയാത്ര നടത്തിയിരുന്നവരുമൊക്കെയാണെന്നത് ഓർക്കണം. മാത്രമല്ല ഇവർ വ്യക്തിപരമായ പല കാര്യങ്ങളും മറയില്ലാതെ പൊതുമധ്യത്തിൽ വന്ന് പറയുന്നുമുണ്ട്. സജ്ന നൂർ പറഞ്ഞ പല കാര്യങ്ങളും ഇവിടെ തുറന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്.
അവരും ഉൾപ്പെടുന്ന പലരുടേയും ഗർഭ വിഷയങ്ങളും മറ്റുമാണ്. സജ്നയുടെ വെളിപ്പെടുത്തലിൽ ഒരു സംവിധായകനെ ഒരു നടി ഗർഭ ട്രാപ്പിൽ കുടുക്കി കോടികളും ഫ്ലാറ്റുകളും തട്ടിയെടുത്തതായും പറയപ്പെടുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ പൊതുസമൂഹത്തിന് ഇട്ട് കൊടുത്താൽ അത് അവരുടെ യുക്തി അനുസരിച്ച് ചർച്ച ചെയ്യപ്പെടുന്നത് സ്വഭാവികമാണ്. അതുകൊണ്ട് തന്നെ പൊതുജനത്തിന്റെ മേൽ കുതിര കയറിയിട്ട് കാര്യമുണ്ടോ?.
ഇപ്പോൾ നടക്കുന്ന വനിത യുദ്ധത്തിന് പിന്നിൽ ഒരു ഉന്നതനായ വ്യക്തി മറഞ്ഞിരിപ്പുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അത് ഒരു ഓസ്കാർ ജേതാവ് കൂടിയാണെന്ന് അറിയുമ്പോൾ അറിയാതെ ലജ്ജിച്ച് പോകുന്നു എന്നും ആലപ്പി അഷ്റഫ് പറയുന്നു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും സജ്നയുമെല്ലാം.


Click it and Unblock the Notifications


