'മഞ്ജു പിള്ളയുടെ ആദ്യ വിവാഹത്തിന് ആയുസുണ്ടായില്ല; ജോത്സ്യൻ പറഞ്ഞത് പോലെ സുജിത്തിന് വിവാഹം'
നടി മഞ്ജു പിള്ളയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ച് ആലപ്പി അഷ്റഫ്. മഞ്ജു പിള്ളയുടെ രണ്ട് വിവാഹ മോചനനങ്ങളെക്കുറിച്ചാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. ഇത്രയും വർഷമായി അഭിനയ രംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടുമില്ല, കേട്ടിട്ടുമില്ല. സീരിയലിൽ അഭിനയിച്ചിരുന്നപ്പോൾ നടൻ മുകുന്ദൻ മേനോനെ പ്രണയത്തിലൂടെ വിവാഹം ചെയ്തു. ആ ബന്ധത്തിന് അധിക നാൾ ആയുസുണ്ടായില്ല.
പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് സുജിത്ത് വാസുദേവ് എന്ന ഛായഗ്രഹകനുമായി പ്രണയത്തിലാകുന്നത്. സുജിത്ത് അന്ന് സീരിയലിലെ ക്യാമറമാനായിരുന്നെങ്കിലും പിന്നീട് സിനിമാ രംഗത്തേക്ക് എത്തി. ദൃശ്യം, ലൂസിഫർ, എമ്പുരാൻ, അനാർക്കലി, പുണ്യാളൻ അഗർബത്തീസ്, മെമ്മറീസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.

സുജിത്തുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും അതിൽ അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വളരെ സന്തോഷപ്രദമായ ജീവിതമായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ 23 വർഷം മാത്രമേ അവരുടെ വിവാഹ ജീവിതം നീണ്ട് നിന്നുള്ളൂ. നല്ല സുഹൃത്തുക്കളായി പിരിയുകയാണുണ്ടായത്. അതിന്റെ കാരണം തികച്ചും അവരുടെ സ്വകാര്യതകളാണ്. അതൊന്നും ചികഞ്ഞ് നോക്കേണ്ട കാര്യം നമുക്കില്ല. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ അവർ പിരിഞ്ഞതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
മുമ്പൊരിക്കൽ തന്റെ വിവാഹത്തെക്കുറിച്ച് സുജിത്ത് പറഞ്ഞ വാക്കുകളും ആലപ്പി അഷ്റഫ് പങ്കുവെച്ചു. കരുനാഗപ്പള്ളിയിൽ വെച്ച് ജോത്സ്യനെ കണ്ടപ്പോൾ പറഞ്ഞത് നിനക്ക് 29 വയസാകുമ്പോൾ വിനോദ വ്യവസായത്തിലുള്ള ഒരാളെ വിവാഹം ചെയ്യും. അവർ വിവാഹമോചിതയായിരിക്കും എന്നാണ്. അന്ന് ആ ജോത്സ്യനോട് പണി നിർത്താൻ പറഞ്ഞു. എന്നാൽ പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ അയാൾ പറഞ്ഞതെല്ലാം ശരിയായിരുന്നെന്ന് സുജിത്ത് പറഞ്ഞതായി ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications
















