സത്യമെന്തെന്ന് ഞാൻ അന്വേഷിച്ചു, ഞെട്ടലോടെയാണ് കേട്ടത്; രഹസ്യങ്ങൾ എന്നും രഹസ്യമായിരിക്കില്ല: ആലപ്പി അഷ്റഫ്
ഓസ്കാർ ജേതാവായ സൗണ്ട് ഡിസെെനർ റസൂൽ പൂക്കുട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഒരു അഭ്യൂഹം പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഒരു സ്ത്രീയുമായി റസൂൽ പൂക്കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് വാദം. ഈ സ്ത്രീയുടെ ഭർത്താവായ ഫിറോസ് ഖാനാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അവിഹിതം എന്നത് താൽക്കാലിക ലാഭവും ശ്വാശ്വത നഷ്‌ടവുമാണ്. ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി തല താഴ്ത്തി നിൽക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ വലിയ ദുരന്തമില്ല. രഹസ്യങ്ങൾ എന്നും രഹസ്യമായിരിക്കില്ല. സത്യങ്ങൾ പുറത്ത് വരുമ്പോൾ തകരുന്നത് വെറും ബന്ധങ്ങൾ മാത്രമല്ല. നമ്മളുടെ അന്തസ് കൂടിയാണ്.

റസൂൽ പൂക്കുട്ടി മലയാള സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ്. വെെകിയ വേളയിലെത്തിയത് കൊണ്ടാകാം അദ്ദേഹത്തിന് ഈ കസേരയിൽ ഇരുന്ന് കൂടുതലൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാലിപ്പോൾ ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ പ്രേം കുമാറിന് സന്തോഷം കൊണ്ട് തുള്ളിച്ചാടാനാകുന്ന സംഭവം സെെബറിടങ്ങളിൽ കാട്ടുതീ പോലെ പടർന്ന് കൊണ്ടിരിക്കുന്നു. അത് പുതിയ ചെയർമാനെയും പഴയ ബിഗ് ബോസ് താരമായ ഒരു സ്ത്രീയെയും ചുറ്റിപ്പറ്റിയാണ്. വാർത്ത അറിഞ്ഞവരൊക്കെ അത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ അന്ധാളിപ്പിലാണ്.
തീയില്ലാതെ പുക വരില്ലല്ലോ എന്നാണ് പലരും പറയുന്നത്. ഇത്രയും ഉന്നതിയിലുള്ള ഒരാളെക്കുറിച്ച് കേൾക്കുന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് എനിക്കും തോന്നി. അപ്രകാരം ഈ സംഭവവുമായി ബന്ധപ്പെട്ട എന്റെ അടുത്ത പരിചയക്കാരനായ ഫിറോസ് ഖാനെ ഞാൻ വിളിച്ചു. സിനിമാക്കഥ പോലെ അദ്ദേഹം എല്ലാം എന്നോട് വിശദീകരിച്ചു. അതെല്ലാം വളരെ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. അതവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായത് കൊണ്ട് പലതും വെളിപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ സത്യങ്ങളേറെയുണ്ടെന്ന്. ഫിറോസ് വളരെ വേദനയോടെ പറഞ്ഞ ഒരു വാചകമുണ്ട്. എത്ര വലിയ അവാർഡ് വാങ്ങിച്ചയാളായാലും കർമ എന്നൊന്നുണ്ട്. അത് അനുഭവിക്കുക തന്നെ വേണം എന്ന്. ചലച്ചിത്ര അക്കാദമയുടെ ചെയർമാനായിട്ടിരിക്കുന്ന ആളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഈ വിഷയം ഇത്രയും ചർച്ചയാകാൻ കാരണം.
ഈ വിഷയം കാരണം ചവിട്ടിപ്പുറത്താക്കുമെന്നോ രാജി വെച്ച് തലകുനിച്ച് ഇറങ്ങിപ്പോകേണ്ടി വരുമെന്നോ പേടിക്കേണ്ടതില്ല. കാരണം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഈ ചെയർമാൻ സ്ഥാനത്തിന്റെ ആയുസുള്ളൂ. ശാപമേറ്റ ഈ കസേരയ്ക്ക് ഒരു ശാപമോക്ഷം ഉണ്ടാകാനുള്ള സമയം അടുത്ത് കൊണ്ടിരിക്കുന്നു. അതിനായി ക്ഷമയോടെ കാത്തിരിക്കാമെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.


Click it and Unblock the Notifications