വേണ്ടെന്ന് വെച്ച ആദ്യ വിവാഹം, ഭർത്താവിന്റെ നന്മ പറഞ്ഞു. നിനച്ചിരിക്കാതെ അസ്വാരസ്യങ്ങൾ: ആലപ്പി അഷ്റഫ്

​ഗായിക വെെക്കം വിജയലക്ഷ്മിയു‌ടെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ച് ആലപ്പി അഷ്റഫ്. ആദ്യ വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും പിന്നീടുണ്ടായ വേർപിരിയലിനെക്കുറിച്ചുമാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. ബഹ്റിനിൽ ജോലി ചെയ്യുന്ന സന്തോഷ് എന്ന യുവാവുമായി വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ച വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ബന്ധം വേണ്ടെന്ന് വെച്ചെന്ന് വിജയലക്ഷ്മി പറഞ്ഞു. അതിന്റെ കാരണമായി പറഞ്ഞത് അന്ധതയെ അപമാനിച്ചെന്നും സ്റ്റേജ് ഷോകൾ ചെയ്യാൻ പാടില്ലെന്ന് നിബന്ധന വെച്ചുമെന്നുമാണ്.

നിങ്ങളാരും ഇതൊന്നും ചെയ്യരുത്, ഞങ്ങളുടെ കണക്കില്‍ ഇതെല്ലാം സിംപിള്‍, അവരെ അവഹേളിക്കാൻ വേണ്ടി ചെയ്തതല്ല!
നിങ്ങളാരും ഇതൊന്നും ചെയ്യരുത്, ഞങ്ങളുടെ കണക്കില്‍ ഇതെല്ലാം സിംപിള്‍, അവരെ അവഹേളിക്കാൻ വേണ്ടി ചെയ്തതല്ല!

പിന്നീടാണ് വിജയലക്ഷ്മി മിമിക്രി ആർട്ടിസ്റ്റും ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടറുമായ അനൂപുമായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയാണുണ്ടായത്. അന്ന് വിജയലക്ഷ്മി പറഞ്ഞത് അനൂപ് നല്ല മനസിന്റെ ഉടമയാണെന്നും ഒരേ സ്വഭാവക്കാരാണെന്നുമാണ്. ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായാണ് അനൂപുമായുള്ള വിവാഹത്തിലേക്ക് വിജയലക്ഷ്മി കടന്നത്. 2018 ഒക്ടോബർ 22ാം തിയതി വെെക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹം ചെയ്തു.

Alleppey Ashraf  Vaikom Vijayalakshmi

ഈ വിവാഹ വാർത്ത വിജയലക്ഷ്മിയെ ഇഷ്ടപ്പെടുന്നവർ സന്തോഷത്തോടെയാണ് കേട്ടത്. വിവാഹശേഷം ഭർത്താവിനെക്കുറിച്ച് പുകഴ്ത്തുകയും അദ്ദേഹത്തിന്റെ നന്മ പറയുകയും ചെയ്യുന്ന വിജയലക്ഷ്മി പല അഭിമുഖങ്ങളിലും കണ്ടിരിക്കുമല്ലോ. എന്നാൽ ആ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് നിനച്ചിരിക്കാതെയാണ്. നിർഭാ​ഗ്യമെന്ന് പറയട്ടെ ആ ബന്ധത്തിന് തിരശീല വീണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

പെട്ടന്ന് ഒരു ദിവസം എല്ലാം ശൂന്യം, ആർക്ക് വേണ്ടിയും ഒന്നും വാങ്ങാനില്ലാതൊയായി, അവൾക്കായി സമർപ്പിതയായിരുന്നു!
പെട്ടന്ന് ഒരു ദിവസം എല്ലാം ശൂന്യം, ആർക്ക് വേണ്ടിയും ഒന്നും വാങ്ങാനില്ലാതൊയായി, അവൾക്കായി സമർപ്പിതയായിരുന്നു!

വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുന്നു എന്ന വാർത്ത എല്ലാവരും വളരെ സന്തോഷത്തോടെയാണ് കേട്ടത്. 2017 ൽ അമേരിക്കയിൽ ചികിത്സയ്ക്കായി പോയതായിരുന്നു ഈ വാർത്തയുടെ അടിസ്ഥാനം. രണ്ട് വർഷത്തിനുള്ള കാഴ്ച തിരിച്ച് കിട്ടുമെന്ന പ്രത്യാശയും അവർ അന്ന് പങ്കുവെച്ചിരുന്നു. എന്നാൽ കാഴ്ചയു‌ടെ കാര്യത്തിൽ ഇന്നും വലിയ പുരോ​ഗതിയില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

എം ജയചന്ദ്രൻ എന്ന സം​ഗീത സംവിധായകന്റെ വലിയ മനസിനെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. എനിക്കദ്ദേഹവുമായി വലിയ പരിചയമോ അടുപ്പമോ ഇല്ല. പക്ഷെ അദ്ദേഹം ചെയ്ത നന്മകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സം​ഗീത റിയാലിറ്റി ഷോയിൽ ജ‍ഡ്ജായി വന്നപ്പോൾ കണ്ട ഒരു കൊച്ചു​ഗായികയായിരുന്നു ശ്രേയ.

ചെറിയ പ്രായത്തിൽ തന്നെ അവളെ കെെ പിടിച്ച് കൊണ്ട് വന്ന് നല്ല ​ഗാനങ്ങൾ ആ കുട്ടിക്ക് നൽകി പേരും പ്രശസ്തിയും നേടാൻ വഴിയൊരുക്കിയത് ജയചന്ദ്രനാണ്. ഫ്ലവേഴ്സ് ടോപ് സിം​ഗറിലെ സുഭദ്രക്കുട്ടിയായ കുഞ്ഞാറ്റയ്ക്കും പിന്നണി ​ഗായികയാകാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. കഴിവുള്ളവരെ മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെയാണ് അദ്ദേഹം ഉയരങ്ങളിലെത്തിക്കുന്നത്. അതുപോലെയായിരുന്നു വെെക്കം വിജയലക്ഷ്മിക്കും അവസരങ്ങൾ നൽകിയതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

Read more about: vaikom vijayalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X