'കഴിഞ്ഞ ജന്മത്തിൽ ദാസേട്ടൻ പൂജാരി, അന്ന് ഒന്നാകാൻ സാധിച്ചില്ല, ലെനയുടെ ഏഴരശനി അവസാനിച്ചത് ഡിവോഴ്സോടെ'

നടി ലെനയുടെ ജീവിതവും അവരുടെ കാഴ്ചപ്പാടുകളും സംഘർഷഭരിതമായ ജീവിത വഴികളും എന്നും ചർച്ചയായിട്ടുള്ള ഒന്നാണ്. വ്യത്യസ്തമായ കഥപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ നടിയാണ് ലെന. അതുപോലെ തന്നെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ തന്റെ അഭിപ്രായങ്ങൾ പൊതുമധ്യത്തിൽ രേഖപ്പെടുത്തുന്ന നടി കൂടിയാണ് അവർ. താരം മറ്റ് നടിമാരിൽ നിന്നും വ്യത്യസ്ത‌യാകുന്നതിന് കാരണമുണ്ട്.

മുസ്ലീമല്ലേ... നോമ്പ് കാലത്ത് വേണമായിരുന്നോ?; മാക്സിമം കരഞ്ഞോളൂവെന്ന് റെനീഷ; പൊങ്കാല അർപ്പിച്ച് താരസുന്ദരിമാർ
മുസ്ലീമല്ലേ... നോമ്പ് കാലത്ത് വേണമായിരുന്നോ?; മാക്സിമം കരഞ്ഞോളൂവെന്ന് റെനീഷ; പൊങ്കാല അർപ്പിച്ച് താരസുന്ദരിമാർ

മറ്റുള്ളവർ സൗന്ദര്യത്തെ കുറിച്ചും ഫാഷനെ കുറിച്ചും അവരുടെ കരിയറിനെ കുറിച്ചുമൊക്കെ വാചാലയാകുമ്പോൾ ലെന അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനശാസ്ത്രത്തെ കുറിച്ചും ആത്മീയതയെ കുറിച്ചുമെല്ലാമുള്ള തന്റെ കാഴ്ചപ്പാടുകളാണ് പങ്കുവെയ്ക്കുന്നത്. ഇതിനെയൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദങ്ങളും അരങ്ങേറിയിട്ടുണ്ട്.

KJ Yesudas actress Lena

മാനസീകാരോ​ഗ്യത്തെ കുറിച്ചും മുൻജന്മത്തെ കുറിച്ചുമെല്ലാം ലെന നടത്തിയ പ്രതികരണങ്ങൾ വലിയ വിവാ​ദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ലെനയുടെ ചില പരാമർശങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് ഇന്ത്യൻ‌ സൈക്കോളജി ക്ലിനിക്കൽ അസോസിയേഷൻ കേരള ഘടകം രം​ഗത്ത് എത്തി. തുടർന്ന് ലെന അതിന് മറുപടി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നാണ് ലെന പറഞ്ഞത്.

അറുപത്തിമൂന്നാം വയസിൽ മരിച്ചുപോയെന്നും അവസാനകാലത്ത് ടിബറ്റ് നേപ്പാൾ അതിർത്തിയിലാണ് അവസാനകാലം കഴിച്ച് കൂട്ടിയതെന്നും പറയുന്നുണ്ട്. അന്ന് പലരും ലെനയും പരി​ഹസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ലെനയുടെ കാഴ്ചപ്പാടുകളെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അന്ന് ശരത്തിന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ, ഉപദേശിച്ചത് ഞാൻ, വിവാഹമെന്ന തീരുമാനം...: രാധിക ശരത്കുമാർ
അന്ന് ശരത്തിന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ, ഉപദേശിച്ചത് ഞാൻ, വിവാഹമെന്ന തീരുമാനം...: രാധിക ശരത്കുമാർ

അഷ്റഫ് പുതിയ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്... വളരെ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലുള്ള താര ആർട്സ് വിജയനും ഞാനും ചേർന്ന് യേശുദാസിന്റെ വീട്ടിലേക്ക് ചെല്ലുകയുണ്ടായി. ഞങ്ങൾ ചെല്ലുമ്പോൾ ദാസേട്ടൻ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലൈഫ് ആഫ്റ്റർ‌ ‍ഡെത്ത് എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

അന്ന് ആ പുസ്തകത്തെ കുറിച്ച് ദാസേട്ടൻ ഒരുപാട് വാചാലനായി. ദാസേട്ടൻ അന്ന് പറഞ്ഞ മറ്റൊരു കാര്യമുണ്ട്. അന്ന് അത് ആശ്ചര്യത്തോടെയാണ് ഞാൻ കേട്ടത്. കഴിഞ്ഞ ജന്മത്തിൽ താൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ദിവസവും തൊഴുത് പ്രാർത്ഥിക്കാൻ പ്രഭയും എത്തിയിരുന്നു. അന്ന് ഞങ്ങൾക്ക് ഒന്നാകാൻ സാധിച്ചില്ല. അത് ഈ ജന്മത്തിൽ സാധിച്ചു.

KJ Yesudas actress Lena

അത് കേട്ടപ്പോൾ എനിക്ക് തോന്നി അതുകൊണ്ടാകാം അദ്ദേ​ഹം ക്രിസ്ത്യാനിയായിരുന്നിട്ടും ക്ഷേത്രങ്ങളിൽ വന്ന് തൊഴുത് പ്രാർത്ഥിക്കുന്നതെന്ന്. ലെന പറയാറുണ്ട് തനിക്ക് സൈക്കോളജിയിൽ പോസ്റ്റ് ​ഗ്രാജുവേഷൻ ഉണ്ടെന്നും ക്ലിനിക്കൽ സൈക്കോളജി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും. ലെനയുടെ തലം നമ്മൾ ആദ്യം മനസിലാക്കണം. അവിടെ നിന്ന് വേണം അവരെ നമ്മൾ വിലയിരുത്താൻ. ആത്മീയതയും ശാസ്ത്രവും കൂടി ചേർന്നുള്ള സന്തുലിത മനസാണ് ലെനയുടേത്.

ലെനയുടെ ജീവിത നാൾ വഴികളും വ്യത്യസ്തമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയുമായി ഉണ്ടായ പ്രണയം. അത് ഇരുപത്തിമൂന്നാം വയസിൽ വിവാഹത്തിലും മുപ്പതാം വയസിൽ വിവാ​ഹമോചനത്തിലും കലാശിച്ചു. ഇവിടേയും ലെന വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുന്നുണ്ട്. ഏഴരശനി തുടങ്ങിയ കാലത്തായിരുന്നു വിവാഹം. ബന്ധം വേർപ്പെടുത്തിയതോടെ ഏഴര ശനിയും അവസാനിച്ചു.

വയലന്റാകും ഇറങ്ങിയോടും, കുഞ്ഞിന് അന്ന് മൂന്നര വയസ്, മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് കരയും; ദേവി
വയലന്റാകും ഇറങ്ങിയോടും, കുഞ്ഞിന് അന്ന് മൂന്നര വയസ്, മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് കരയും; ദേവി

പരസ്പരം പിരിഞ്ഞപ്പോൾ‌ വൈകാരികമായി ഒന്നും തോന്നിയില്ല. അത് പ്രായോ​ഗിക തീരുമാനിയിരുന്നുവെന്നും ലെന പറഞ്ഞിട്ടുണ്ട്. അന്ന് ലെന പറഞ്ഞത് മറ്റൊരു വിവാഹത്തിന് സാധ്യതയില്ലെന്നാണ്. എന്നാൽ പിന്നീട് ആ തീരുമാനത്തിൽ നിന്നും അവർ പിന്നോട്ട് പോയി.

അതിന് കാരണം അവരുടെ ചിന്താ​ഗതികളെ ഇഷ്ടപ്പെടുകയും അനുകൂലിക്കുകയും ചെയ്യുന്ന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ അവരെ തേടി എത്തിയപ്പോഴാണെന്നും പേര് അർത്ഥമാക്കുന്നത് പോലെ ലോകത്തിന് വെളിച്ചം വീശാൻ ലെനയ്ക്ക് കഴിയട്ടെയെന്ന് ആശംസിച്ചാണ് അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്.

More from Filmibeat

Read more about: kj yesudas lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X