താലിയുമായി തൃഷ! സഞ്ജയ് അച്ഛനെ ഫോൺ ചെയ്തു, വിജയുടെ അമ്മ ജോത്സ്യനെ കണ്ടപ്പോൾ; ആലപ്പി അഷ്റഫ്
വിജയും ഭാര്യ സംഗീതയും വിവാഹമോചന നീക്കങ്ങളിൽ നിന്ന് പിന്മാറി വീണ്ടും ഒന്നിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആലപ്പി അഷ്റഫ് ഇതേക്കുറിച്ച് പങ്കുവെച്ച വിവരങ്ങൾ ശ്രദ്ധ നേടുന്നു. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ നടത്തിയെന്ന് പറയപ്പെടുന്ന ഇടപെടലുകളെക്കുറിച്ചാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. വിജയുടെ കാമുകിയെന്ന് അഭ്യൂഹമുള്ള നടി തൃഷ കൃഷ്ണനെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് വിവാഹമോചനക്കേസ് കോടതിയിൽ നിലനിൽക്കെ ഭാര്യ സംഗീതയുമായി വീണ്ടും ഒന്നിക്കുന്ന എന്ന ചൂടേറിയ വാർത്ത എങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. ചർച്ചയ്ക്ക് ശക്തിയും ആക്കവും കൂടിയപ്പോഴാണ് നടി തൃഷ കഴുത്തിൽ താലിയുമായി പ്രത്യക്ഷപ്പെട്ടത്. സംഗീത വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തപ്പോൾ അതിൽ ചൂണ്ടിക്കാണിച്ചിരുന്നത് വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ട് എന്നായിരുന്നു. അത് തൃഷയാണെന്ന നിഗമനത്തിൽ എല്ലാവരും എത്തിച്ചേർന്നു. പല പൊതുവേദികളിലും ആഘോഷങ്ങളിലും ഇവർ രണ്ട് പേരും ഒന്നിച്ചാണ് എത്താറുള്ളത്. ഈയടുത്ത സമയത്ത് നടൻ അജിത്തിന്റെ അമ്മ മരിച്ചപ്പോൾ ഇവർ രണ്ട് പേരും ചേർന്നാണ് അവിടെയുമെത്തിയത്.

ഇപ്പോൾ തമിഴ് മീഡിയകളിൽ വിജയുടെ കുടുംബ ജീവിതത്തെക്കുറിച്ച് പുതിയ കഥകൾ പ്രചരിച്ച് കൊണ്ടിരിക്കുന്നു. വിജയുടെ മകൻ സഞ്ജയ് അച്ഛനെ ഫോൺ ചെയ്ത് അമ്മയുമായി പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ തമ്മിൽ പറഞ്ഞ് തീർക്കണമെന്ന് പറഞ്ഞതായി ചിലരൊക്കെ പറയുന്നു. വിജയുടെ അമ്മയ്ക്ക് സംഗീതയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണുള്ളത്. വിജയുടെ അമ്മയ്ക്ക് ജോത്സ്യത്തിൽ വലിയ വിശ്വാസമാണെന്നും ഡൽഹിയിലുള്ള ഒരു ഉന്നത ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരം അമ്മ ഇടപെട്ട് വിജയും സംഗീതയും തമ്മിൽ സംസാരിക്കാനുള്ള അവസരം ഒരുക്കി എന്നും പറയപ്പെടുന്നു. അങ്ങനെ അവർ തമ്മിൽ പരസ്പരം സംസാരിക്കുകയും പിണക്കത്തിന്റെ മഞ്ഞുരുകി എന്നുമാണ് വെളിയിൽ വരുന്ന വാർത്തകൾ. ഇതൊക്കെ തമിഴ് ചാനലുകളും യൂട്യൂബേർസും പുറത്ത് വിടുന്ന വാർത്തകളാണ്.
ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ഈ വാർത്തയ്ക്ക് കിട്ടിയിട്ടില്ല. ഇത് കൂടാതെ സംഗീത വിവാഹമോചനക്കേസ് പിൻവലിക്കുമെന്നും പറയപ്പെടുന്നു. വിജയുടെ മകൻ സഞ്ജയ്ക്ക് 26 വയസും മകൾ ദിവ്യക്ക് 21 വയസുമാണ്. സംഗീത മക്കളുമൊത്ത് ലണ്ടനിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. അങ്ങനെ അവർ ഒന്നാകുന്നെങ്കിൽ അവരുടെ കുടുംബത്തിനൊപ്പം തമിഴ് ജനതയ്ക്കും മറ്റെല്ലാവർക്കും വളരെ സന്തോഷമുള്ള കാര്യമാണ്.
തൃഷയുടെ കഴുത്തിലെ താലിയും ചർച്ചാ വിഷയമായി. അത് താലിയായിരുന്നില്ലെന്നും താലി പോലെ തോന്നുന്ന ലോക്കറ്റ് ആയിരുന്നെന്നും ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ധരിച്ചതായിരുന്നു എന്നും ആരാധകർ പറയുന്നു. കുടുംബ വിഷയം എന്താെക്കെ തന്നെയായാലും വിജയുടെ രാഷ്ട്രീയ ഭാവിയെ അതൊന്നു ബാധിച്ചിട്ടില്ല. ഇനി ബാധിക്കുകയും ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് വിജയ്. കാരണം മാതൃകാപരമായ ഭരണമാണ് വിജയ് അവിടെ കാഴ്ച വെക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications

