ഒരു വർഷം ആ ബന്ധത്തിന് വേണ്ടി ഇൻവെസ്റ്റ് ചെയ്തു, പക്ഷെ...; അവൻ എന്നെ ഒഴിവാക്കിയതിങ്ങനെ: അമല ഷാജി
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നു ഇൻഫ്ലുവൻസറാണ് അമല ഷാജി. ആരാധകരെ പോലെ ഹേറ്റേഴ്സും അമല ഷാജിക്കുണ്ട്. ഒരു ഘട്ടത്തിൽ കടുത്ത സെെബർ ആക്രമണം അമല ഷാജി നേരിട്ടുണ്ട്. തനിക്കുണ്ടായ പ്രണയ നെെരാശ്യത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അമല ഷാജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു വർഷമായി എനിക്കുണ്ടായിരുന്ന പ്രണയമാണത്. ഞാനാണ് അങ്ങോട്ട് ഇഷ്ടം പറഞ്ഞത്. കാണുന്നതും പൂവ് കൊടുക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്.
300 കിലോമീറ്റർ രാത്രി പോയി കണ്ടു. ഞാൻ സ്നേഹം പ്രകടിപ്പിക്കുന്ന ടെെപ്പാണ്. ഒന്നും നോക്കിയില്ല. ഞാൻ പോയി. ഭക്ഷണം കഴിച്ച് പിരിഞ്ഞു. പിന്നെ ഇടയ്ക്ക് ഇങ്ങോട്ട് വന്നു. ഞാൻ പൂക്കൾ കൊടുത്തു. നിങ്ങൾ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. വേറൊന്നും കൊണ്ടല്ല. ഈ പ്രണയം തുടങ്ങിയ സമയത്ത് നാലഞ്ച് മാസം കാത്തിരിക്കണം എന്ന് പറഞ്ഞിരുന്നു. ജോലി സംബന്ധമായ എന്തോ കാര്യമാണ്.

ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഞാൻ അകലം പാലിച്ചു. ആ വർഷം മുഴുവൻ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ട് തിരിച്ച് ഒന്നും കിട്ടിയില്ല. ബഹുമാനം തുല്യമായി വേണം. ഞാനയാൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. പക്ഷെ അയാളെന്നെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ മനസിലാക്കിയില്ല. നിന്നെ ഞാൻ ഫ്രണ്ടായാണ് കണ്ടതെന്ന് എന്നോട് പറഞ്ഞ് ഒഴിവായി. ആ ബോയ് ഇത് കാണും. അവനോട് എനിക്ക് പറയാനുള്ളത് നിന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ നീയത് കണ്ടില്ല. അത് കുഴപ്പമില്ലെന്ന് അമല ഷാജി പറഞ്ഞു. പ്രണയത്തിൽ എപ്പോഴും ഞാൻ കൂടുതൽ സ്നേഹിക്കുക. അതേ സ്നേഹം തനിക്ക് തിരിച്ച് കിട്ടാറില്ലെന്നും അമല ഷാജി പറഞ്ഞു. മച്ചാൻസ് വ്ലോഗിന് നൽകിയ അഭിമുഖത്തിലാണ് അമല ഷാജി മനസ് തുറന്നത്.


Click it and Unblock the Notifications















