ഒരു കുഞ്ഞിന്റെ ജീവിതവും തകര്‍ത്തിട്ടില്ല! നശിച്ച് നാറാണക്കല്ലായ മനുഷ്യന് ലൈഫ് കൊടുത്തു! തുറന്നടിച്ച് അമേയ
രവി മോഹന്റെ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമേയ നായര്‍. സമാനമായ അവസ്ഥയിലൂടെ ജിഷിന്‍ കടന്നുപോയതും, തന്റെ വിവാഹമോചനത്തെക്കുറിച്ചുമെല്ലാം അവര്‍ വിശദമായി സംസാരിച്ചിരുന്നു. രവി മോഹന്റെ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം അദ്ദേഹം വളരെയധികം ഡിപ്രസ്ഡാണ്. അതുപോലെ ഹൈലി ഡിപ്രഷനാണ്. ആളുടെ മുഖത്ത് നോക്കിയാല്‍ അത് മനസിലാവും. ഡൊമസ്റ്റിക് അബ്യൂസസ് സ്ത്രീകള്‍ക്ക് എത്ര തന്നെ അനുകൂലമാണെന്ന് പറഞ്ഞാലും, ഇന്നത്തെ ജനറേഷനിലുള്ള പുരുഷന്‍മാരും അത് അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് അദ്ദേഹം പറഞ്ഞ വിഭാഗം. മെന്റലി, ഇമോഷണലി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് നേരിടുന്നുണ്ട്. ഇതെല്ലാം മാര്യേജ് ലൈഫില്‍ ഇന്ന് പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന്റെയെല്ലാം എവിഡന്‍സ് എടുത്ത് സബ്മിറ്റ് ചെയ്താല്‍ അദ്ദേഹത്തിന് ഈസിയായി ഡിവോഴ്‌സ് ലഭിച്ചേക്കും.
രണ്ടാമത്തെ കാര്യമായി പുള്ളി പറയുന്നത് സൈബര്‍ ബുള്ളിയിംഗാണ്. സെലിബ്രിറ്റികളുടെ കാര്യത്തിലും, രാഷ്ട്രീയത്തിലുമെല്ലാം പ്രൊപ്പറായി വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പക്ഷേ, അത് അതിരുകടന്നാലോ. ഇന്ന് പലപ്പോഴും ആളുകള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അതിര് കടന്ന സ്വാതന്ത്ര്യം എടുക്കുന്നതായി കണ്ടിട്ടുണ്ട്. കൂടുതലായും ഫേക്ക് അക്കൗണ്ടുകളിലൂടെയൊക്കെ വന്നാണ് അഭിപ്രായം പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഫലം കിട്ടുമെന്ന് നമുക്ക് തന്നെ മനസിലാക്കാവുന്നതേയുള്ളൂ.

അതിന്റെയൊരു ഉദാഹരണമാണ് ബോബി ചെമ്മണ്ണൂര്‍ അകത്ത് പോയത്. ഒരു സ്ത്രീയെ ഹരാസ് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍, അത്രയും വലിയ പദവിയിലായിട്ടും ആള്‍ക്ക് അകത്ത് പോവേണ്ടി വന്നു. നമ്മുടെ നാട്ടിലെ പലര്‍ക്കും ഇതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. നിങ്ങള്‍ ഫോട്ടോ ഇട്ടോ, ഞങ്ങള്‍ തോന്നിയ പോലെ കമന്റ് ചെയ്യും എന്ന് പറയുന്നൊരു സമൂഹമാണ് വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്. നിങ്ങള്‍ ചെയ്യുന്ന തെറ്റിന്റെ ആഘാതം അനുസരിച്ചിരിക്കും ശിക്ഷ. ഞാന്‍ ഡിവോഴ്‌സായ ടൈമില്‍, ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ സ്ട്രഗിളിംഗ്‌സ് ആരും കണ്ടിട്ടില്ല.
ഞാനും വളരെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയ ഒരാളാണ്. അങ്ങനെയുള്ള ഞാന്‍ വേറൊരാളുടെ ലൈഫില്‍ പോയിട്ട്, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല. സെപ്പറേറ്റായി നിന്ന്, നശിച്ച്, നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാന്‍ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാന്‍ കണക്കിലെടുക്കാറില്ല. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നില്ല. അതുകൊണ്ടാണ് ജയം രവിക്ക് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് മക്കളുടെ കാര്യം പറഞ്ഞ് ആക്രോശിക്കേണ്ടി വന്നത്. ഇതേ അവസ്ഥയില്‍ ഞാനും എന്റെ പാര്‍ട്‌നറിനെ കണ്ടിട്ടുണ്ട്.
ബിഗ് ബോസ് പോലെ വലിയൊരു ഷോയില്‍ കുഞ്ഞിന്റെ കാര്യം എടുത്തിട്ട് എതിര്‍ മത്സരാര്‍ത്ഥി അദ്ദേഹത്തെ ബുള്ളിയിംഗ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അന്ന് അദ്ദേഹം ഇതുപോലെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരവരുടെ ഉള്ളിലെ വിഷമങ്ങളും, പ്രശ്‌നങ്ങളുമൊക്കെ അടക്കിപ്പിടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. രണ്ടുപേരും ലീഗലി സെപ്പറേറ്റഡാവുമ്പോള്‍ അത് പ്രോപ്പറായിട്ടുള്ളൊരു വേ യാണ്. കോടതിയില്‍ സംസാരിച്ച് പിരിഞ്ഞ് കഴിഞ്ഞ ഒരാളെ അതിര് കവിഞ്ഞ് ചോദ്യം ചെയ്യുന്നതും പനിഷബിള്‍ ഒഫന്‍സാണ്.


Click it and Unblock the Notifications