'2024ൽ വിവാഹമോചനം... പിന്നാലെ ഡോളി പേര് മാറ്റി, അവർ ചെയ്യുന്ന ബിസിനസ് എന്താണെന്ന് പോലീസ് അന്വേഷിക്കണം'
ലൈംഗീക പീഡനാരോപണ കേസിൽ റിമാന്റിൽ കഴിയുന്ന ഫിലിപ്പ് മമ്പാടിന് വേണ്ടി കഴിഞ്ഞ ദിവസം കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് ആസൂത്രിതമാണെന്ന് സംശയിക്കുന്നുവെന്നാണ് ഭാര്യയും മകളും പറഞ്ഞത്. കുടുംബം ഫിലിപ്പിനൊപ്പമില്ലെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും അതിൽ സത്യമില്ലെന്നും ഭാര്യയും മകളും പറഞ്ഞിരുന്നു. ഫിലിപ്പിന്റെ കുടുംബത്തിന്റെ വൈറൽ അഭിമുഖവുമായി ബന്ധപ്പെട്ട് താൻ അറിഞ്ഞ ചില കാര്യങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ബിഗ് ബോസ് താരം സായ് കൃഷ്ണ.
ഫിലിപ്പ് മമ്പാടിനെ വെളുപ്പിക്കാൻ ആരും എന്തുകൊണ്ട് വരുന്നില്ലെന്ന് ചിന്തിച്ചിരുന്നു. മുൻ ഭാര്യയേയും മകളേയും ഇറക്കിയുള്ള പുട്ടിയും വൈറ്റ് വാഷും കണ്ടു. എനിക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഫിലിപ്പിന്റെ മുൻ ഭാര്യയാണ് ഡോളി.

ഇവരുടെ ഭാര്യഭർതൃ ബന്ധത്തിന്റെ നിലവിലത്തെ അവസ്ഥ അറിയാവുന്ന കുറച്ചുപേർ സമൂഹത്തിലുണ്ട്. പക്ഷെ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ എന്ന ടാഗിലാണ് ഡോളി സംസാരിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോൾ ഡിവോഴ്സായിയെന്ന് പറഞ്ഞ് ഇവർ ആളുകളെ പറ്റിക്കുകയായിരുന്നോ ഇതുവരെ?. നിങ്ങൾ ഏത് വഴിക്കാണ് നാട്ടുകാരെ പറ്റിച്ചതെന്ന് പറഞ്ഞാൽ കൊള്ളാം. ഡിവോഴ്സിനുശേഷം ഡോളി പേര് മാറ്റി.
ഫേസ്ബുക്കിൽ ഡോളിയുടെ ഇപ്പോഴത്തെ പേര് എസ ഡോള എന്നാണ്. കഴിഞ്ഞ ദിവസം നൽകിയ ബൈറ്റിൽ 23 വർഷമായി ഫിലിപ്പിനൊപ്പമാണ് താമസമെന്ന് ഡോളി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ആ പെൺകുട്ടിയുമായി ഫിലിപ്പ് വീട്ടിൽ വരുമ്പോൾ അവിടെ ഡോളിയും ഉണ്ടായിരുന്നോ?. അതിനുള്ള മറുപടി പറഞ്ഞാൽ നന്നായിരുന്നു.
2024 മുതൽ ഫിലിപ്പിനൊപ്പമല്ല ഡോളി താമസിക്കുന്നതെന്ന് അവരെ പരിചയമുള്ളവർക്ക് അറിയാം. ഫിലിപ്പിന് വേണ്ടി നിയമപരമായി മുന്നോട്ട് പോകുന്ന മകളോട് എനിക്ക് പറയാനുള്ളത് ഇതാണ്... ഫിലിപ്പ് മോളുടെ അച്ഛനായിരിക്കാം... എല്ലാം ശരിയാണ്. അക്കൂട്ടത്തിൽ എല്ലാം അനുഭവിക്കേണ്ടി വന്ന ആ കുട്ടിയെ കുറിച്ച് നിങ്ങൾ ഒന്ന് ആലോചിക്കണം.
തുടർച്ചയായി തെറ്റുകൾ ആവർത്തിക്കുന്ന വ്യക്തിയാണെങ്കിൽ അയാളുമായി എന്ത് ബന്ധമാമെങ്കിലും അവരെ തിരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ സപ്പോർട്ടായി നിന്ന് രക്ഷിച്ച് കൊണ്ടുവരികയല്ല വേണ്ടത്. ഫിലിപ്പിന്റെ കുടുംബത്തെ ഇപ്പോൾ രംഗത്ത് ഇറക്കിയത് പരാതിക്കാരെ സൊസൈറ്റി കടന്നാക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ വേണ്ടിയാണ്. ഒരുതരം വിഷം കുത്തിവെക്കൽ.

ബിസിനസുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ മാറി നിൽക്കുമെന്ന് ഡോളി പറയുന്നുണ്ട്. എന്ത് തന്നെയായാലും കുറേ ചോദ്യങ്ങൾ വരും ദിവസങ്ങളിൽ ഡോളി നേരിടേണ്ടി വരും. ഫിലിപ്പ് പോലീസിൽ നിന്നും വിആർഎസ് എടുത്തത് തന്നെ ഡിവോഴ്സ് സെറ്റിൽമെന്റിന്റെ ഭാഗമായി പതിനഞ്ച് ലക്ഷം രൂപ ഡോളിക്ക് കൊടുക്കാൻ വേണ്ടിയാണെന്നും ഞാൻ പലയിടത്ത് നിന്നും അറിഞ്ഞു എന്നും സായ് കൃഷ്ണ പറഞ്ഞു.
സെബാസ്റ്റ്യൻ വർക്കി എന്ന യുട്യൂബറും ഫിലിപ്പിന്റെയും ഡോളിയുടേയും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് തനിക്ക് അറിവുള്ള ചില കാര്യങ്ങളും പങ്കുവെച്ചത് സായ് കൃഷ്ണ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. 2002ൽ ഫിലിപ്പും ഡോളിയും വിവാഹിതരായി. 2020 മുതൽ ഫിലിപ്പും ഡോളിയും സെപ്പറേറ്റഡാണ്. രേഖകൾ പരിശോധിച്ചാൽ പോലീസിന് മനസിലാകും. രണ്ടുപേരും വിവാഹമോചനം നേടിയത് സെപ്റ്റംബറിലാണ്. ഫിലിപ്പിനൊപ്പം കുടുംബമില്ല. ഡോളി ചെയ്യുന്ന ബിസിനസ് എന്താണെന്ന് പോലീസ് ശരിക്കും ഒന്ന് അന്വേഷിക്കണം.
സമൂഹം അന്തംവിടുന്ന ചില കാര്യങ്ങളിലേക്ക് എത്തും. മറ്റൊരു പുരുഷന്റെ കൂടെ ജീവിതം തകർത്തിട്ടാണ് ഫിലിപ്പിന് വേണ്ടി ഇപ്പോൾ ഡ്രാമ കളിക്കുന്നത് എന്നാണ് സെബാസ്റ്റ്യൻ വർക്കി പറഞ്ഞത്. ഫിലിപ്പിനെ ജാമ്യത്തിൽ എടുക്കാനുള്ള ശ്രമത്തിലാണ് ഭാര്യയും മകളും.


Click it and Unblock the Notifications











