'മദ്യപിച്ച് ലക്കുകെട്ട് ലക്ഷ്മിപ്രിയ, പിടിപാടും ഗുണ്ടായിസവും, എല്ലാം പൊങ്ങി വരുമെന്ന് അവർക്ക് അറിയാം'
ലക്ഷ്മിപ്രിയ-അൻസിബ ഹസൻ വിവാദം ചർച്ചയാകുന്ന സാഹചര്യത്തിൽ ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്കറിയാവുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തി റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ അതുൽ വ്ലോഗ്സ്. രേണു സുധി പ്രമോഷനായി പോകുന്ന റാസൽഖൈമയിലെ കാന്താരി ബാർ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് കുറച്ച് നാളുകൾക്ക് മുമ്പ് ലക്ഷ്മിപ്രിയയും നടി വരദയും പോയിരുന്നുവെന്ന് അതുൽ പറയുന്നു.
ആ ബാർ റെസ്റ്റോറന്റിൽ ബാറും പേക്കൂത്തും എല്ലാമാണ് നടക്കുന്നതെന്നും അവിടെ നിന്നുള്ള ലക്ഷ്മിയുടേയും വരദയുടേയും വീഡിയോകൾ കണ്ടാൽ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുമെന്നും അതുൽ പറഞ്ഞു. അതുലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ലക്ഷ്മിപ്രിയ റാസൽഖൈമയിൽ പോയി മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയെന്ന് റിപ്പോർട്ടുകളുണ്ട്.

ബാർ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് റാസൽഖൈമയിൽ ലക്ഷ്മിപ്രിയ പോയത്. ആ ബാറിന്റെ ഓണറുടെ മറ്റൊരു ബാർ റസ്റ്റോറന്റാണ് രേണു സുധി ഇടയ്ക്കിടെ പ്രമോഷനെന്ന് പറഞ്ഞ് പോകാറുള്ള ചെമ്പരത്തി ബാർ റസ്റ്റോറന്റ്. എല്ലാം കൂടി കേൾക്കുമ്പോൾ ഒര കണക്ഷൻ ഉള്ളതായി തോന്നുന്നു. അതുപോലെ നിർമാതാവിന്റെ കയ്യിൽ നിന്നും പറ്റിച്ച് വാങ്ങിയ 20 ലക്ഷം ലക്ഷ്മിപ്രിയ കൊടുത്തിട്ടില്ല.
എന്തുകൊണ്ടാണ് കൊടുക്കാതെ അയാളെ ഇട്ട് വലിപ്പിക്കുന്നത്. ബൗൺസായ ചെക്ക് കൊടുത്ത് ആളെ പറ്റിച്ചു. കേസുമായി. ഇതിന്റെ ആവശ്യമുണ്ടായിരുന്നോ ലക്ഷ്മിപ്രിയേ?. ചീത്തപ്പേരായില്ലേ?. ലക്ഷ്മിപ്രിയ പിടിപാടും ഗുണ്ടായിസവുമൊക്കെ ഉള്ള ആളാണെന്നാണ് നാട്ടുകാരിൽ നിന്നും അറിഞ്ഞത്. ഞാൻ പറയുന്ന ഇക്കാര്യങ്ങളെല്ലാം നിങ്ങൾ നോട്ട് ചെയ്ത് വെച്ചോളൂ ആവശ്യം വരും.
മാനനഷ്ടക്കേസ് കൊടുക്കും. പത്ത് കോടി ആവശ്യപ്പെടും എന്നതൊക്കെ ലക്ഷ്മിപ്രിയയുടെ വായ്ത്താളം മാത്രമാണ്. ഒരു കോടി രൂപ കോടതിയിൽ കെട്ടിവെച്ച് പത്ത് കോടി നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാൻ ലക്ഷ്മിപ്രിയ കേസ് നടത്തും എന്നൊന്നും എനിക്ക് തോന്നുന്നില്ല. മാസാണെന്ന് കാണിക്കാൻ വായ്ത്താളം വിട്ടതാണ്. ജെനുവിനാണെന്ന് നാട്ടുകാരെ ധരിപ്പിക്കാനും വേണ്ടിയാണ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്.
ലക്ഷ്മിപ്രിയയേയും ശ്വേത മേനോനെയും കുറിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടാൽ നിങ്ങളൊക്കെ വാപൊളിച്ച് ഇരിക്കും. മദ്യത്തെയും മദ്യം ഉപയോഗിക്കുന്നവരേയും വിമർശിച്ച് സംസാരിക്കുന്നയാളാണ് ലക്ഷ്മിപ്രിയ. പറയുന്നത് കേട്ടാൽ അവർ കന്യാസ്ത്രീയാണെന്നും നന്മമരമാണെന്നും തോന്നും. ലക്ഷ്മിപ്രിയ പോയ കാന്താരി ബാർ റെസ്റ്റോറന്റിൽ ബാറും പേക്കൂത്തും എല്ലാമാണ് നടക്കുന്നത്.

ലക്ഷ്മിയും നടി വരദയും എല്ലാം ഈ റസ്റ്റോറന്റിൽ പോയതിന്റെ വീഡിയോ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മുക്കി. അടിച്ച് പൂസായി നിൽക്കുന്നതായി ആ വീഡിയോ കാണുമ്പോൾ മനസിലാകും. കാന്താരി റസ്റ്റോറന്റിൽ നടക്കുന്ന കാര്യങ്ങൾ കുത്തിപൊങ്ങി വരുമെന്ന് ലക്ഷ്മിപ്രിയയ്ക്ക് വ്യക്തമായി അറിയാം എന്നും അതുൽ വ്ലോഗ്സ് പറയുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു ലക്ഷ്മിപ്രിയ.
കുറച്ച് നാളുകൾ മുമ്പ് ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന ബ്ലെസ്ലിക്ക് എതിരെ ലക്ഷ്മിപ്രിയ വീഡിയോയുമായി എത്തിയിരുന്നു. ഫിനാലെയ്ക്കുശേഷം നടന്ന ആഫ്റ്റർ പാർട്ടിയിൽ ബ്ലെസ്ലി മദ്യപിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ലക്ഷ്മിപ്രിയ ഉന്നയിച്ചിരുന്നു. ലക്ഷ്മിപ്രിയയുടെ വിദേശയാത്രയാണ് അൻസിബയുമായുള്ള പ്രശ്നങ്ങൾക്കും കാരണം.
ലക്ഷ്മിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ള എന്തോ കാര്യത്തെ കുറിച്ച് ചോദിച്ച് അൻസിബ നടിക്ക് മെസേജ് അയച്ചിരുന്നു. ആ മെസേജ് കണ്ട് ലക്ഷ്മിയും ഭർത്താവും തമ്മിൽ വാക്കുതർക്കവും ഉണ്ടാവുകയും ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയുമായിരുന്നു.
എന്താണ് മെസേജ് എന്നത് ലക്ഷ്മിപ്രിയയോ അൻസിബയോ മുഴുവനായും വ്യക്തിമാക്കിയിട്ടില്ല. ഫെബ്രുവരിയിലാണ് അൻസിബ അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചത്. അതേസമയം അൻസിബയ്ക്ക് എതിരെ മാനനഷ്ടകേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മിപ്രിയ.


Click it and Unblock the Notifications


