'ഭാര്യയോട് പോലും മര്യാദയില്ല, ലാലും മമ്മൂട്ടിയും സമ്പർക്കം നിർത്തി, അ​ഗസ്റ്റിന്റെ മരണത്തോടെ മദ്യത്തിന് അടിമ'

യുവനടിയുടെ പീഡന പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് അറസ്റ്റിലായത്. സംവിധായകന്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. മുമ്പും ഇത്തരം കേസുകൾ രഞ്ജിത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. ബം​ഗാളി നടി അടക്കം രഞ്ജിത്തിന് എതിരെ പരാതിയുമായി എത്തിയിരുന്നു. സംവിധായകന്റെ അറസ്റ്റ് വലിയ വിവാദവും ചർച്ചയുമായ സാഹചര്യത്തിൽ മാധ്യമപ്ര​വർത്തകനും എഴുത്തുകാരനുമായ ഷാജൻ സ്കറിയ രഞ്ജിത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഭാര്യയോട് പോലും മര്യാദയില്ലാതെ പെരുമാറുന്നയാളാണ് രഞ്ജിത്തെന്ന് അദ്ദേഹം പുതിയ വീഡിയോയിൽ പറഞ്ഞു. ഷാജൻ സ്കറിയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ധാർഷ്ട്യമായിരുന്നു രഞ്ജിത്തിന്റെ മുഖമുദ്ര.

Director Ranjith

ധാർഷ്ട്യത്തിന്റെ മറവിൽ കലാരം​ഗത്തും വിജയിക്കാമെന്ന് തെളിയിച്ചത് രഞ്ജിത്താണ്. ഇയാളെ സഹിക്കാൻ കഴിയാത്തതുകൊണ്ട് ഒരു കാലത്ത് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഇയാളുടെ ഫോൺ കോൾ എടുക്കുകയോ ഒരു തരത്തിലുള്ള സമ്പർക്കവും വെച്ച് പുലർത്തിയിരുന്നില്ല. എന്നിട്ടും പിൽകാലത്ത് അവരെ തന്റെ കാൽ‌ ചുവട്ടിൽ എത്തിക്കാൻ രഞ്ജിത്തിന് കഴിഞ്ഞത് ധാർഷ്ട്യം കൊണ്ട് മാത്രമാണ്.

ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമ്പോൾ ഉണ്ടായ പാളിച്ചകളെ തുടർന്ന് കാണികൾ കൂവിയപ്പോഴും രഞ്ജിത്ത് ധാർഷ്ട്യത്തോടെ സംസാരിച്ചിരുന്നു. ഒന്നിലധികം പീഡന കേസുകളിൽ പ്രതിയായി. സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നത് എന്നും രഞ്ജിത്തിന് എതിരെ ഉയരുന്ന ആരോപണമാണ്.

തന്നോട് പോലും ഒരിക്കലും മര്യാദ കാട്ടിയിട്ടില്ലെന്ന് രഞ്ജിത്തിന്റെ ഭാര്യ തന്നെ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. ഒരു നടിയെ കണ്ണ് കാണിച്ച് വീഴ്ത്തി അവർക്ക് ഒരു കുഞ്ഞിനെപ്പോലും സമ്മാനിച്ചുവെന്ന ആരോപണവും എന്നും അന്തരീക്ഷത്തിലുണ്ട്. ആ നടിയുടെ ജീവിതം തന്നെ ഇല്ലാതാക്കിയത് ഇയാളുടെ ധാർഷ്ട്യം ആണെന്ന് സിനിമാക്കാർ പരസ്പരം പറയുന്നു.

രണ്ട് പീഡന കേസുകൾ രഞ്ജിത്തിന് എതിരെ ഉണ്ടായിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ സിനിമയുടെ ലൊക്കേഷനിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഒരു ബം​ഗാളി നടി ആരോപിച്ചതായിരുന്നു ഒന്ന്. കോഴിക്കോട് സ്വദേശിയായ യുവാവ് രഞ്ജിത്ത് തന്നെ ബാം​ഗ്ലൂരിലെ ‌ഹോട്ടൽ മുറിയിൽ‌‍‍ കൊണ്ടുപോയി പീ‍ഡിപ്പിച്ചുവെന്നത് മറ്റൊരു പരാതി.

Director Ranjith

ഹേമ കമ്മിറ്റിയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വർഷങ്ങൾക്കുശേഷമാണ് ഈ രണ്ട് പരാതിയും വന്നത് എന്നതുകൊണ്ട് തന്നെ ആ രണ്ട് കേസുകളും റദ്ദാക്കപ്പെട്ടു. വാസ്തവത്തിൽ എല്ലാ തരത്തിലുള്ള അരാജകത്വങ്ങളും വൃത്തികേടുകളും കൂടെ കൊണ്ട് നടന്ന സിനിമാക്കാരനാണ് രഞ്ജിത്ത്. ഇയാളുടെ കഴിവിനെ കുറിച്ച് പക്ഷെ ആർക്കും സംശയമില്ല.

രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന സിനിമകൾ തന്നെയാണ് എല്ലാ കാലത്തും തലയെടുപ്പോടെ മലയാള സിനിമയുടെ ഭാ​ഗമായി നിൽക്കുന്നത്. എന്നാൽ പ്രതിഭയുടെ മറവിൽ സകല മനുഷ്യത്വവും വേണ്ടെന്ന് വെച്ച് സകല വൃത്തികേടുകൾ കുടപിടിച്ച് ധാർഷ്ട്യം അലങ്കാരമായി കൊണ്ട് നടന്നു. സർ​ഗചിത്ര അപ്പച്ചനോട് ചോദിച്ചാൽ രഞ്ജിത്തിന്റെ ക്രൂരകൃത്യങ്ങളുടെ മാഹാത്മ്യം അറിയാം. ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്ന സമയത്ത് ഔദ്യോ​ഗിക കൃത്യനിർവഹണത്തിന് ഇടയിൽ പോലും മദ്യപിച്ച് ലക്കുകെട്ടാണ് വേദിയിൽ എത്തിയത്.

നടൻ‌ അ​ഗസ്റ്റിനും ​ഗിരീഷ് പുത്തഞ്ചേരിയുമാണ് അൽപ്പമെങ്കിലും രഞ്ജിത്തിനെ മനസിലാക്കി സഹിച്ചവർ. ഒടുവിൽ ​ഗിരീഷ് പുത്തഞ്ചേരി ശപിച്ചുകൊണ്ട് രഞ്ജിത്തിൽ നിന്നും അകന്ന് മാറി. അ​ഗസ്റ്റിന്റെ മരണത്തോടെ ആരും നിയന്ത്രിക്കാനാളില്ലാതെയായി.

അമിത മദ്യപാനത്തിന് അടിമയായി. ഇടയ്ക്ക് ​ഗുരുതരമായ രോ​ഗബാധ വന്നിട്ടും നന്നായില്ലെന്നും ഷാജൻ സ്കറിയ പറഞ്ഞു. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്.

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X