വെെഷ്ണവ് പറഞ്ഞത് അശ്വിനെതിരെ? മുൻകാമുകൻ രക്ഷപ്പെട്ടതാണെന്ന വാദത്തിനിടെ ചർച്ചയായി വാക്കുകൾ
സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമാണ് കൃഷ്ണകുമാർ കുടുംബം. പലർക്കും വളരെ ഇഷ്ടപ്പെട്ട ഇൻഫ്ലുവൻസേർസായിരുന്നു ഇവരെല്ലാം. പടിപടിയായി ഇവർ ലെെം ലെെറ്റിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായി. പണവും പ്രശസ്തിയും വന്നതോടെ ജീവിത ശെെലിയും മാറി. മക്കളുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവരാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരകുടുംബത്തിന് നേരിടേണ്ടി വരുന്നത് തുടരെ വിമർശനങ്ങളാണ്. ഇളയ മകൾ ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ കണ്ടൻ്റുകളാണ് ഇതിലൊരു കാരണം.
ഇത്തരത്തിൽ പണമുണ്ടാക്കാൻ ഹൻസിക ശ്രമിക്കുമ്പോൽ തടയേണ്ടത് മാതാപിതാക്കളാണെന്ന് വിമർശകർ പറയുന്നു. ഇതിനിടെ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളും താരകുടുംബത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നു. ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാൻ തനിക്ക് പറ്റില്ലെന്നും വഴിയിൽ കൂടെ പോകുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാനാകില്ലെന്നും ദിയ വ്ലോഗിൽ പറഞ്ഞു.

ഇതിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. വ്ലോഗിൽ ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിനെയും അശ്വിന്റെ മാതാപിതാക്കളെയും കാണാം. ഇവരോട് പണക്കാരിയെന്ന അഹങ്കാരത്തോടെ ദിയ പെരുമാറിയെന്നും അശ്വിന്റെ അച്ഛനെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി ദിയ മുന്നിലിരുന്നത് ഒട്ടും ശരിയായില്ലെന്നും വിമർശനങ്ങൾ വരുന്നുണ്ട്.
ദിയക്കും ദിയയുടെ കുടുംബത്തിനും അശ്വിനോട് ഒരു അവഞ്ജയുണ്ടെന്നും പണക്കാരനല്ലാത്തതിനാൽ യാതൊരു പരിഗണനയും അവിടെ ലഭിക്കുന്നില്ലെന്നും ഏറെക്കാലമായി ഇവരുടെ വ്ലോഗുകൾ കാണുന്നവരുടെ പരാതിയാണ്. ഈ വാദത്തിനിപ്പോൾ ആക്കം കൂടിയിരിക്കുന്നു. കുറച്ച് കാലം മുമ്പ് വരെ അശ്വിന്റെ ഭാഗ്യമാണ് ദിയയെ പോലൊരു ഭാര്യ എന്നാണ് ആരാധകർ പറഞ്ഞിരുന്നത്. ഇന്ന് ആരാധകർക്ക് പോലും അശ്വിന്റെ സാഹചര്യം കണ്ട് വിഷമം തോന്നുന്നു. മിക്കപ്പോഴും ദിയയുടെ ഇടിച്ച് താഴ്ത്തിയുള്ള സംസാരം, ദിയയുടെ വീട്ടുകാരുടെ സമീപനം, സ്വന്തം മാതാപിതാക്കളെ ദിയ പരോക്ഷമായി കുറ്റപ്പെടുത്തുന്ന സ്ഥിതി എന്നിവ അശ്വിൻ നേരിടുന്നുണ്ടെന്നും എല്ലാം മൗനമായി സഹിക്കുകയാണെന്നും വിമർശകർ പറയുന്നു.
സാമ്പത്തികമായി അശ്വിനേക്കാൾ ഒരുപാട് മുന്നിലാണ് ദിയ. വിവാഹം ചെയ്തപ്പോൾ ഇങ്ങനെയാരു അവസ്ഥയായിരിക്കില്ല അശ്വിൻ പ്രതീക്ഷിച്ചതെന്ന് വിമർശനമുണ്ട്. ഇതിനിടെ ദിയയുടെ മുൻ കാമുകനും അശ്വിന്റെ പഴയ സുഹൃത്തുമായിരുന്ന വെെഷ്ണവിനെയും കമന്റ് ബോക്സിൽ പരാമർശിക്കുന്നവരുണ്ട്. വെെഷ്ണവ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളും ആരാധകർ ചർച്ചയാക്കുന്നുണ്ട്. വെെഷ്ണവുമായി അകന്ന ശേഷമാണ് ദിയയും അശ്വിനും അടുക്കുന്നത്. തന്റെ സുഹൃത്തായ അശ്വിൻ ദിയയോട് അടുത്തതിലെ വിഷമം വെെഷ്ണവ് ഒരിക്കൽ സൂചിപ്പിച്ചിരുന്നു.
റിലേഷൻഷിപ്പ് ആയിക്കഴിഞ്ഞാൽ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങൾ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് ഞാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയത്. സുഹൃത്തുക്കളിൽ ചിലർ നമ്മുടെ സന്തോഷങ്ങളിൽ ഹാപ്പിയായിരിക്കില്ല. അവർക്കിതെല്ലാം വേണമെന്ന് മനസിൽ തോന്നുമെന്ന് വെെഷ്ണവ് പറഞ്ഞു. സുഹൃത്തിന്റെ മുൻ കാമുകിയെ പ്രണയിച്ചതിൽ അശ്വിന് നേരത്തെ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ദിയക്ക് ചേർന്ന പങ്കാളി അശ്വിനാണെന്ന് ആരാധകർ പറയാറുണ്ട്.


Click it and Unblock the Notifications

