എല്ലാത്തിലും ചേച്ചിയെ മാതൃകയാക്കി, ഒടുവിൽ അപകടത്തിലേക്ക്? ഹൻസിക വിവാദത്തിൽ അഹാനയ്ക്ക് വിമർശനം
ഇൻഫ്ലുവൻസർ ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ കണ്ടന്റ് ചോർന്നത് വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഹൻസിക കൃഷ്ണയോ കുടുംബമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഹൻസികയുടെ ചേച്ചി അഹാന കൃഷ്ണയ്ക്ക് നേരെയും വിഷയത്തിൽ ചോദ്യങ്ങൾ വരുന്നുണ്ട്. ഹൻസിക അഹാനയ്ക്ക് മകളെ പോലെയാണ്. എന്നാൽ അപകട സാധ്യതയുള്ള വഴികളിൽ നിന്നും അഹാന ഹൻസികയെ മാറ്റി നിർത്തേണ്ടതായിരുന്നു എന്നാണ് അഭിപ്രായങ്ങൾ.
എനിക്കവൾ മോളെ പോലെയാണ്. അവൾക്ക് ഞാൻ അമ്മയെ പോലെയാണോ എന്നെനിക്ക് അറിയില്ല. അവളെന്നെ ചേച്ചിയെ പോലെ തന്നെയാണ് കാണുന്നത്. ഞാൻ അവളോട് കർക്കശമായി പറയുമ്പോൾ നിങ്ങൾ എന്റെ അമ്മയല്ലെന്ന് അവൾ പറയും. പക്ഷെ എനിക്കവൾ മകളെ പോലെയാണ്. ഹൻസികയുടെ ഫാൻ ആണ് ഞാൻ. എന്റെ മനസിൽ അവളിന്നും കുട്ടിയാണ്. ഇത്രയും കുഞ്ഞായ എന്റെ ഹൻസു എങ്ങനെ കിടുവായി റീൽസ് ചെയ്യുന്നു എന്നൊക്കെ ഞാൻ ചിന്തിക്കും എന്നാണ് ഒരിക്കൽ അഹാന കൃഷ്ണ പറഞ്ഞത്.

പല കാര്യങ്ങളിലും അഹാനയാണ് ഹൻസികയുടെ റോൾ മോഡൽ. അഹാനയുടെ പാത പിന്തുടർന്നാണ് ഹൻസികയും സോഷ്യൽ മീഡിയയിലെത്തുന്നത്. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയതും അഹാനയെ കണ്ടാണ്. ഇക്കാര്യം ഹൻസിക ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയെ പോലെ ഹൻസികയെ സംരക്ഷിക്കുന്ന ചേച്ചിക്ക് പക്ഷെ ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്നാണ് നെറ്റിസൺസ് പറയുന്നത്. അപകടങ്ങൾ ഒരുപാടുള്ള സോഷ്യൽ മീഡിയയിൽ ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുമ്പോൾ അത് ലീക്കാകാനുള്ള സാധ്യത കൂടുതലാണ്. എഐ കാലത്ത് ഈ ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എല്ലാ കാര്യങ്ങളും മുൻകൂട്ടി കാണാനും തീരുമാനമെടുക്കാനും കഴിവുള്ള വീട്ടിലെ മൂത്ത കുട്ടിയാണ് അഹാന.
എന്നാൽ സബ്സ്ക്രിപ്ഷനുണ്ടാക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനായില്ലേ എന്നാണ് ചോദ്യങ്ങൾ. അശ്ലീല ദൃശ്യങ്ങൾ എന്ന ലേബലിലാണ് പലരും സബ്സ്ക്രിപ്ഷനെ കാണുന്നത്. അഹാന സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ ഹൻസിക പങ്കുവെച്ചത് പോലുള്ള ഫോട്ടോകളല്ല പങ്കുവെച്ചത്. ലെെഫ്സ്റ്റെെലുമായി ബന്ധപ്പെട്ടതായിരുന്നു. വലിയ തോതിൽ സബ്സ്ക്രെെബേർസിനെ ലഭിച്ചതുമില്ല. എന്നാൽ ഹൻസികയ്ക്ക് ആയിരത്തിന് മുകളിൽ സബ്സ്ക്രെെബേർസ് ആയി. മാസം ഒരു സബ്സ്ക്രെെബർ നൽകേണ്ടത് 399 രൂപ. സബ്സ്ക്രെെബേർസിന്റെ എണ്ണം കൂടിയപ്പോൾ ചാർജ് കൂട്ടിയതാണ് ഹൻസിക.
സിനിമാ രംഗത്തേക്ക് നായികയായി തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഹൻസിക കൃഷ്ണ. അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിൽ ഹൻസികയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ ഇങ്ങനെയൊരു വിവാദം വേണമായിരുന്നോ എന്ന ചോദ്യങ്ങളുമുണ്ട്. അതേസമയം സബ്സ്ക്രിപ്ഷന്റെ സാമ്പത്തിക സാധ്യതകൾ ചെറുതല്ല. ലക്ഷങ്ങളാണ് ഹൻസികയുടെ അക്കൗണ്ടിലേക്ക് വരുന്നത്.
എക്സ്ക്ലൂസീവ് കണ്ടന്റുകൾ തന്റെ ആരാധകർക്ക് മാത്രം നൽകുന്നു. ഇത് വഴി അനാവശ്യ കമന്റുകൾ ഒഴിവാക്കാനും സ്വകാര്യത ഒരു പരിധി വരെ നിലനിർത്താനും സാധിക്കുന്നു. ഇന്ന് നിരവധി പേർ ഇൻസ്റ്റഗ്രാമിൽ സബ്ക്രിപ്ഷൻ തുടങ്ങിയിട്ടുണ്ട്. ഈയടുത്ത് രേണു സുധി സബ്സ്ക്രിപ്ഷൻ തുടങ്ങിയതും ചർച്ചയായിരുന്നു. വ്യാപകമായി ട്രോളുകളും കുറ്റപ്പെടുത്തലുകളും രേണുവിന് നേരിടേണ്ടി വന്നു. എന്നാൽ സബ്സ്ക്രെെബേർസിന്റെ എണ്ണം കുത്തനെ ഉയർന്നു. രേണുവിനെ പിന്നാലെയാണ് ഹൻസിക കൃഷ്ണയും ചർച്ചയാകുന്നത്.


Click it and Unblock the Notifications

