മാറിടത്തിൽ പാഡ് വെക്കണം അരക്കെട്ടിനോട് ആസക്തി! ജാൻവി നേരിടുന്നതിന് മുമ്പേ തപ്സി പന്നു വെളിപ്പെടുത്തിയത്
തെലുങ്ക് ചിത്രം പെഡ്ഡിയിലെ നായിക ജാൻവി കപൂറിന്റെ വിവാദ ദൃശ്യങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. തീർത്തും അശ്ലീലം എന്നാണ് ഈ ദൃശ്യങ്ങൾ കണ്ടവർ പറയുന്നത്. ജാൻവി ഗ്ലാമറസായി അഭിനയിക്കാറുള്ള നടിയാണ്. എന്നാൽ ഗ്ലാമർ എന്നതിനപ്പുറം മോശമായ ആംഗിളുകളിലെടുത്ത ഷോട്ടുകൾ വ്യാപക വിമർശനത്തിനിടയാക്കുന്നു. തെലുങ്ക് സിനിമാ രംഗത്ത് നിന്നും ഇതാദ്യമായല്ല ഇത്തരം രംഗങ്ങൾ വരുന്നത്. നായിക നടിമാരെ ഒബ്ജക്ടിഫെെ ചെയ്യുന്ന സിനിമകളാണ് ടോളിവുഡിൽല ഭൂരിഭാഗവും എന്ന് അഭിപ്രായമുണ്ട്.
ഹിന്ദിയിൽ നിന്നും വരുന്ന പല നടിമാർക്കും ഇത് അംഗീകരിക്കാൻ പറ്റാറില്ല. രാധിക ആപ്തെ, തപ്സി പന്നു തുടങ്ങിയ നടിമാർ ടോളിവുഡിലെ സ്ത്രീ വിരുദ്ധ പ്രവണതകൾക്കെതിരെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകന് നായികമാരുടെ അരക്കെട്ടിനോട് ആസക്തിയാണ്. ബോളിവുഡിൽ മാറിടങ്ങളാണ് ഒബ്ജക്ടിഫെെ ചെയ്യാറെങ്കിൽ സൗത്ത് ഇന്ത്യൻ സിനിമാ രംഗത്ത് വയറും പൊക്കിളുമാണ് ഒബ്ജക്ടിഫെെ ചെയ്യാറെന്നും തപ്സി ഒരിക്കൽ തുറന്നടിച്ചു.

സൗത്ത് ഇന്ത്യൻ സിനിമകളിൽ ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ പാഡുകളുള്ള ബ്രാ ധരിക്കാൻ അസിസ്റ്റന്റ്സ് പരോക്ഷമായി സമ്മർദ്ദം ചെലുത്തും. ഇത് തനിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നെന്നും തപ്സി തുറന്ന് പറഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമാ രംഗത്തെക്കുറിച്ച് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് തപ്സിക്കെതിരെ വ്യാപക വിമർശനങ്ങളും വന്നു. പൊതുവെ സൗത്ത് ഇന്ത്യൻ സിനിമാ രംഗത്തെക്കുറിച്ച് നടിമാർ വിമർശനം ഉന്നയിച്ചാൽ ഇവർക്കെതിരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വരാറുണ്ട്.
നായികമാർക്ക് പ്രാധാന്യമില്ലാത്തതിനെക്കുറിച്ച് നടി ജ്യോതിക ഒരു ബോളിവുഡ് മീഡിയയിൽ സംസാരിച്ചപ്പോൾ ജ്യോതികയെ താരമാക്കിയത് തെന്നിന്ത്യൻ സിനിമാ രംഗമല്ലേ വന്ന വഴി മറന്നു എന്ന കമന്റുകൾ വ്യാപകമായി വന്നു. എന്നാൽ സിനിമാ രംഗത്തെ മോശം പ്രവണതകളെക്കുറിച്ച് ഇവർ ചൂണ്ടിക്കാട്ടിയ കാര്യം ചർച്ചയായില്ല. നടി രാധിക ആപ്തെയും ഒരിക്കൽ തെലുങ്ക് സിനിമാ രംഗത്തെ വിമർശിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും അഭിനയിച്ചപ്പോൾ പ്രശ്നം തോന്നിയില്ല. എന്നാൽ തെലുങ്ക് സിനിമാ രംഗത്ത് പുരുഷാധിപത്യം വളരെ കൂടുതലായിരുന്നെന്നും തന്റെ പുരുഷൻ ദെെവമാണെന്ന പോലെയാണ് കഥാപാത്രങ്ങളെന്നും രാധിക ആപ്തെ തുറന്നടിച്ചു.
ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവവും രാധിക വെളിപ്പെടുത്തി. മൂന്നാമത്തെയാളെ പോലെയാണ് നായികമാരെ തെലുങ്കിൽ പരിഗണിക്കുക. ആരും അവരുടെ അഭിപ്രായം ചോദിക്കില്ല. നായകന്റെ കംഫർട്ടിനാണ് പ്രൊഡക്ഷൻ പൂർണമായും ശ്രദ്ധ കൊടുക്കുക. ഒരു തെലുങ്ക് സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ നായക നടന്റെ എന്നെ പിറകിൽ ഇക്കിളിപ്പെടുത്തി. ഉടനെ ഞാൻ അയാളെ അടിച്ചു. ഇത്തരം പെരുമാറ്റം പറ്റില്ലെന്ന് പറഞ്ഞെന്നും രാധിക ആപ്തെ അന്ന് വെളിപ്പെടുത്തി. വണ്ണം തോന്നിക്കാൻ പാഡ് ധരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും രാധിക ആപ്തെ ഓർത്തു. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ ഒബ്ജക്ടിഫിക്കേഷനാണ് മിക്കപ്പോഴും ചർച്ചയാകാറുള്ളത്. അവസരങ്ങളെ ബാധിക്കുമെന്നോർത്ത് ഈ ഭാഷകളിൽ സജീവമായ നടിമാർ പൊതുവെ ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ല.


Click it and Unblock the Notifications
