ആ കുഞ്ഞിന് കിച്ചുവിനെ ജീവനാ..., അത് എല്ലാവരും കൂടെ ഇല്ലാതാക്കി; വിവാദങ്ങൾക്കിടെ രേണുവിന്റെ സുഹൃത്ത്

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. രേണു സുധിയെയും കുടുംബത്തെയും വെട്ടിലാക്കുന്ന ചില പരാമർശങ്ങൾ കഴിഞ്ഞ ദിവസം കിച്ചു നടത്തിയിരുന്നു. കിച്ചുവിനെ സ്വന്തം മോനെ പോലെയാണ് താൻ നോക്കുന്നതെന്ന രേണുവിന്റെ വാദത്തെ ഇല്ലാതാക്കുന്നതാണ് ഈ പരാമർശം. രേണു തന്നോട് കാണിച്ച അനിഷ്ടത്തെക്കുറിച്ചും രേണുവിന്റെ കുടുംബം കാണിച്ച അവ​ഗണനയെക്കുറിച്ചും കിച്ചു തുറന്ന് സംസാരിക്കുന്നുണ്ട്.

ലൈഫ് കുഴപ്പങ്ങളില്ലാതെ പോകുന്നു, അഞ്ച് വയസുകാരി മകളുണ്ട്, ചർമ്മവും ഹെയറും സെറ്റാക്കണം; വിശേഷങ്ങളുമായി ഭാമ!
ലൈഫ് കുഴപ്പങ്ങളില്ലാതെ പോകുന്നു, അഞ്ച് വയസുകാരി മകളുണ്ട്, ചർമ്മവും ഹെയറും സെറ്റാക്കണം; വിശേഷങ്ങളുമായി ഭാമ!

ഇതെല്ലാമാണ് രേണുവിനെതിരെ ഇപ്പോൾ വ്യാപക വിമർശനം വരാൻ കാരണം. ആദ്യമായാണ് രേണുവിനെതിരെ കിച്ചു പരസ്യ പരാമർശം നടത്തുന്നത്. കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്ന് രേണു ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ ഈ വിശ്വാസം തകർന്നിരിക്കുന്നു. ഇപ്പോഴും കിച്ചുവിനെതിരെ പരസ്യമായി രേണു സംസാരിച്ചിട്ടില്ല. കിച്ചു തന്നെ തള്ളിപ്പറഞ്ഞതിലെ വിഷമം രേണുവിനുണ്ട്. രേണുവിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. രേണുവിന് ജനിച്ച മകനെക്കുറിച്ചാണ് ഈ പോസ്റ്റിൽ പറയുന്നത്.

Kollam Sudhi  Renu Sudhi

ഇത് ഋതുൽ രാജ് എന്ന ഋതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണുവിന്റെ കുറ്റവും കുറവും കിച്ചുവിന്റെ കുറ്റവും കുറവും നിരത്തുമ്പോൾ ആ 2 കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്, ആ കുഞ്ഞിന് കിച്ചുനെ ജീവനാ, തിരിച്ചും പണത്തിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോൾ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല, അവന്റെ കൂടെ വീടാ അവന്റെ കൂടെ അച്ഛനാ സുധി,ആ ബന്ധം രേണുവിനുണ്ട് , രേണുവിന്റെ പേർസണൽ കാര്യത്തിൽ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല, അത് അവരുടെ ഇഷ്ടം.

ഒരു സിനിമയ്ക്ക് 200 കോടിയോളം. അപ്പോൾ എങ്ങനെ ആകെ ഇത്രയും കുറഞ്ഞ സ്വത്ത്; വിജയ്ക്കെതിരെ ബാലാജി പ്രഭു
ഒരു സിനിമയ്ക്ക് 200 കോടിയോളം. അപ്പോൾ എങ്ങനെ ആകെ ഇത്രയും കുറഞ്ഞ സ്വത്ത്; വിജയ്ക്കെതിരെ ബാലാജി പ്രഭു

കിച്ചുവിനെ ഒരിക്കൽ കണ്ടിരുന്നു ഡിസംബർ 25 നു അവരുടെ വീട്ടിൽ വെച്ച് അമ്മയും മോനും ഒരു പ്രശ്നം ഉള്ളതായി കണ്ടില്ല, റിത്തപ്പൻ കിച്ചു ചേട്ടായി വരുമ്പോൾ ഒരുപാട് ഹാപ്പി ആണ് അത് എല്ലാവരും കൂടെ ഇല്ലാതാക്കി അല്ലാതെ രേണുനും കിച്ചുനും ഒന്നും സംഭവിച്ചിട്ടില്ല... എന്നാണ് ലെസിമോളുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. എല്ലാ അവളുമാരും അവൻമാരും മറക്കുന്ന പേര് റിതപ്പൻ...കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോൾ നിനക്കൊക്കെ അടക്കം ആയല്ലോ എന്നാണ് ഈ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് രേണു സുധിയുടെ പ്രതികരണം.

പ്രശ്നങ്ങൾ പരിഹരിച്ച് രേണുവും കിച്ചുവും ഒന്നാകണമെന്നാണ് രേണുവിന്റെ ആരാധകർ ആ​ഗ്രഹിക്കുന്നത്. കിച്ചു തന്റെ അച്ഛന്റെ അമ്മയോടൊപ്പമാണ് കഴിയുന്നത്. കിച്ചുവിനും രേണുവിന് ജനിച്ച മകനും ഒരുപോലെ അവകാശപ്പെട്ട വീട്ടിലാണ് രേണുവും മകനും ഇപ്പോൾ കഴിയുന്നത്. കൂടെ രേണുവിന്റെ ബന്ധുക്കളുമുണ്ട്. എന്നാൽ കിച്ചു ഇവിടെ വല്ലപ്പോഴും വരാറേയുള്ളൂ. ഇതാണ് പ്രധാനമായും രേണുവിനെ വിമർശിക്കുന്നവർ ഉന്നയിക്കുന്ന വാദം. അന്തരിച്ച നടൻ കാെല്ലം സുധിക്ക് ആദ്യ ഭാര്യയിലുണ്ടായ മകനാണ് കിച്ചു. കിച്ചുവിന്റെ അമ്മ ശാലിനിയും ഇന്ന് ജീവിച്ചിരിപ്പില്ല. ശാലിനിയുമായി അകന്ന ശേഷം കൊല്ലം സുധി രണ്ടാമതൊരു വിവാഹം ചെയ്തു. ഈ ബന്ധവും തകർന്ന ശേഷമാണ് രേണുവിനെ വിവാഹം ചെയ്തത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X