മോശമായി പെരുമാറും, കാരണം പറയുക പ്രെഗ്നൻസിയെന്ന്; പേളി മാണിക്കെതിരെ ആരോപണം
ജന്ദർ മന്ദർ സമരത്തിലെടുത്ത നിലപാടിന്റെ പേരിൽ ഇൻഫ്ലുവൻസർ പേളി മാണിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അഞ്ച് ലക്ഷം പേർ പേളിയെ അൺഫോളോ ചെയ്തു. വിമർശനങ്ങളും ട്രോളുകളും തുടരുന്നു. ഇതിനിടെ പേളിക്കെതിരെ തുറന്ന് പറച്ചിലുകളുമുണ്ടായി. മുമ്പ് പേളിക്ക് വേണ്ടി വർക്ക് ചെയ്ത ആരതി രാജ് എന്ന സ്റ്റെെലിസ്റ്റാണ് ആരോപണവുമായി രംഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെയല്ല പേളിയുടെ പെരുമാറ്റമെന്ന് ഇവർ ആരോപിക്കുന്നു. ചിലപ്പോൾ വാക്കുകൾക്ക് വെളിപ്പെടുത്താൻ കഴിയാത്ത സത്യം കാലം പുറത്ത് കൊണ്ട് വരും. ക്യാമറയ്ക്ക് മുമ്പിൽ നിങ്ങൾക്ക് ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം. എന്നാൽ നിങ്ങളുടെ യഥാർത്ഥ മുഖം ഒരിക്കൽ വെളിച്ചത്ത് വരും.
എനിക്ക് മൂന്ന് മില്യൺ ഫോളോവേർസുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാർജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേർസുണ്ട് ആരതി എന്ന് പേളി ചോദിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. എനിക്ക് മില്യൺ കണക്കിന് ഫോളോവേർസ് കാണില്ല. പക്ഷെ ഇവിടം തെരഞ്ഞെടുത്ത ആത്മാർത്ഥതയുള്ള ആയിരങ്ങളുണ്ടെന്ന് ഞാൻ പുഞ്ചിരിച്ച് മറുപടി നൽകിയെന്നും ആരതി രാജിന്റെ പോസ്റ്റിൽ പറയുന്നു. പേളി മാണി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവം താൻ കേട്ടിട്ടുണ്ടെന്നും പീരിയഡ്സോ പ്രെഗ്നൻസിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പറയാറെന്നും ആരതി രാജ് പറയുന്നു.



Click it and Unblock the Notifications