മുസ്ലീം മതത്തിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാം, പല ആണുങ്ങളോടൊപ്പം ഞാൻ പിഴച്ച് ജീവിക്കുകയല്ലല്ലോ; സജ്ന!

റസൂൽ പൂക്കുട്ടി-സജ്ന നൂർ ബന്ധം കുറച്ച് മാസങ്ങളായി സോഷ്യൽമീഡിയയിൽ നിരന്തരം ചർച്ചയാകുന്ന ഒന്നാണ്. താൻ പ്രണയത്തിലാണെന്നും പാട്നർ റസൂൽ പൂക്കുട്ടിയാണെന്നും സജ്ന തന്നെ പലപ്പോഴായി സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സജ്നയുടെ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. റസൂലിന് ഒപ്പം നിൽക്കുന്ന സജ്നയും ​രണ്ടര മാസം ​ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഫോട്ടോയുമാണ് പോസ്റ്റിലുണ്ടായിരുന്നത്.

മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ: അംബിക
മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ: അംബിക

ഇതോടെ റസൂൽ-സജ്ന ബന്ധം കൂടുതൽ വിവാദമായി. എന്നാൽ ആ പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്നും അക്കൗണ്ട് ഹാക്കായതാണെന്നുമാണ് സജ്ന പിന്നീട് നൽകിയ വിശദീകരണം. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളിൽ തന്റെ ഭാ​ഗം വ്യക്തമാക്കുകയാണ് സജ്ന.

Resul Pookutty Sajna Noor

ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. പല ആണുങ്ങളോടൊപ്പം പിഴച്ച് പിഴച്ച് ജീവിക്കുകയല്ലല്ലോ താൻ ചെയ്യുന്നതെന്നും താൻ ആരെയങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് നല്ലതല്ലേയെന്നും സജ്ന ചോദിക്കുന്നു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഹിന്ദി നടന്മാരുടെ കൂടെയുള്ള ഫോട്ടോ വരെ ഞാൻ ഇട്ടിട്ടുണ്ട്. അതുപോലെ ചിലർക്കൊപ്പമുള്ള ഫോട്ടോ ഇട്ടപ്പോൾ ചില ഇമോജികൾ ഒപ്പം ചേർത്തിരുന്നു.

അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്. ചിലപ്പോൾ നാളെ ഒരു കാലത്ത് എന്റെ വിവാഹം കഴിഞ്ഞുവെന്ന് ഞാൻ വന്ന് പറയുമായിരിക്കും. അല്ലെങ്കിൽ കുഞ്ഞ് ജനിക്കുമായിരിക്കും. അത് പറയണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമാണ്. ഒന്നും അറിയാതെ ഞാൻ അവരുടെ കുടുംബം തകർത്തു ഇവരുടെ കുടുംബം തകർത്തുവെന്നത് പറയുന്നത് വൃത്തികെട്ട രീതിയല്ലേ?.

ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!
ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!

അതുപോലെ ഞാൻ നാളെ ഒരു വ്യക്തിയെ കല്യാണം കഴിക്കുന്നു. അയാൾക്കൊരു ഫാമിലിയുണ്ട്. എങ്കിൽ എന്താണ്?. മുസ്ലീം മതത്തിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാം. അങ്ങനെയുള്ള നിയമം നമുക്കുണ്ട്. അയാളുടെ ഭാര്യയുടെ സമ്മതത്തോടെ കല്യാണം കഴിക്കാനുള്ള നിയമമുണ്ട്. നമ്മൾ എന്തെങ്കിലും വന്ന് പറയുമ്പോഴാണ് അത് വിവാദമാകുന്നത്. എത്രയോപേർ ജീവിക്കുന്നില്ലേ.

വലിയൊരു നടി അവരുടെ പേര് ഞാൻ പറയുന്നില്ല. ആ സ്ത്രീ വി​ദേശത്ത് ഫാമിലിയായി ജീവിക്കുന്നില്ലേ?. ഭയങ്കര ഹാപ്പിയായി ജീവിക്കുന്നുണ്ട്. ഞാൻ കല്യാണം കഴിക്കുമെന്നോ കഴിച്ചുവെന്നോ ​​ഗർഭിണിയാണെന്നോ ​ഗർഭിണിയാകുമെന്നോ അല്ല ഞാൻ പറയുന്നത്. ഇതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ തമ്മിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് മാത്രമെ അറിയൂ.

Resul Pookutty Sajna Noor

കല്യാണം കഴിക്കുന്നത് കാണിക്കാത്തതുകൊണ്ടാണോ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നത്?. ആണുങ്ങളോടൊപ്പം ഞാൻ പിഴച്ച് പിഴച്ച് ജീവിക്കുകയല്ലല്ലോ. എനിക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അത് നല്ലതല്ലേ. ഒരു പുരുഷനോട് മിണ്ടിയാലോ ഒരാൾക്കൊപ്പം എവിടെയെങ്കിലും വെച്ച് കണ്ടാലോ പിഴച്ചവൾ എന്ന് പറയും സമൂഹം. ഇത്തിരി ലിപ്സ്റ്റിക്ക് കൂടിയാൽ പോലും പോക്ക് കേസെന്ന് പറയും.

പുറത്തിറങ്ങാൻ പോലും പേടിയാണ്. ആളുകൾ എന്ത് പറയും ചോദിക്കുമെന്ന് കരുതി. നെ​ഗറ്റീവ് മെസേജുകൾ ഞാൻ ഡിലീറ്റ് ചെയ്യും. എനിക്ക് അത് കാണാൻ താൽപര്യമില്ല. ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണ് പലരും നമ്മളെ ​നെ​ഗറ്റീവ് പറയുന്നത്. എന്റെ മക്കളും കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. അവർക്ക് എന്നെയും നമ്മുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളും അറിയാം. കുത്തിയവരെ തിരിച്ച് കുത്താൻ എനിക്ക് അറിയാ‍ഞ്ഞിട്ടില്ല.

കുഞ്ഞിന് സ്നേഹം ​നിഷേധിച്ചു, തെറ്റ് ആവർത്തിക്കുന്നു; ട്രോമയ്ക്ക് കാരണം ചൈൽഡ് അബ്യൂസ്! അച്ഛൻ യോ​​ഗ്യനല്ല!
കുഞ്ഞിന് സ്നേഹം ​നിഷേധിച്ചു, തെറ്റ് ആവർത്തിക്കുന്നു; ട്രോമയ്ക്ക് കാരണം ചൈൽഡ് അബ്യൂസ്! അച്ഛൻ യോ​​ഗ്യനല്ല!

ഞാൻ അത് പഠിച്ചിട്ടില്ലാത്തതുകൊണ്ട് ചെയ്യുന്നില്ല. ആരെയും അമിതമായി വിശ്വസിക്കരുതെന്ന് ഞാൻ പഠിച്ചു. എല്ലാവരേയും ഒരു കൈ അകലത്തിൽ നിർത്തണം എന്നും സജ്ന പറയുന്നു. നടനും അവതാരകനുമായ ഫിറോസ് ഖാൻ ആയിരുന്നു സജ്നയുടെ ഭർത്താവ്. ഒന്നര വർഷം മുമ്പാണ് ഇരുവരും വേർപിരിഞ്ഞെന്ന് പ്രഖ്യാപിച്ചത്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X