അമ്മൂമ്മയെ പോലെ മറ്റൊരാളും ആ വീട്ടിൽ..., ഇവർക്കെല്ലാം അപ്പച്ചി വെച്ച് വിളമ്പണം? കെകെ കുടുംബത്തിന് വിമർശനം

സിന്ധു കൃഷ്ണയുടെ അമ്മ വസന്ത രം​ഗനാഥന്റെ ഇപ്പോഴത്തെ സാഹചര്യം പലരെയും അമ്പരപ്പിക്കുന്നു. രണ്ട് പെൺമക്കളും ഏഴോളം പേരക്കുട്ടികളും ഇവർക്കുണ്ട്. എന്നാൽ ഭർത്താവിന്റെ മരണ ശേഷം താൻ ക‌ടുത്ത ഏകാന്തതയിലാണെന്നാണ് സിന്ധുവിന്റെ അമ്മ പറയുന്നത്. ഒടുവിൽ പേരക്കുട്ടികളിൽ ഒരാളായ തൻവി കാന‍ഡയിൽ നിന്നും ജോലി വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് വന്നിരിക്കുന്നു. സിന്ധു കൃഷ്ണയുടെ നാല് മക്കളിൽ മൂന്ന് പേരും വലിയ ജോലിയൊന്നുമില്ലാതെ നാട്ടിൽ തന്നെയുണ്ട്. ഇവർക്ക് അമ്മൂമ്മയ്ക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തിക്കൂടായിരുന്നോ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

വേദനിപ്പിക്കാതിരുന്നൂടേ?; അച്ഛനേയും നഷ്ടപ്പെട്ടു അവൻ അനാഥനാകും; നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ!
വേദനിപ്പിക്കാതിരുന്നൂടേ?; അച്ഛനേയും നഷ്ടപ്പെട്ടു അവൻ അനാഥനാകും; നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ!

സോഷ്യൽ മീഡിയയിൽ കാണിക്കുന്നത് പോലെയല്ല സിന്ധു കൃഷ്ണയും മക്കളും എന്ന അഭിപ്രായം വന്ന് കഴിഞ്ഞു. അപ്പൂപ്പന്റെ മരണ ശേഷം അഹാന വെെകാരികമായി സംസാരിച്ച് കൊണ്ട് ഒരു വ്ലോ​ഗ് പങ്കുവെച്ചിരുന്നു. ഇത്രയും സ്നേഹം ശരിക്കും ഉണ്ടെങ്കിൽ അമ്മൂമ്മ ഇന്നിങ്ങനെ വിഷമം പറയുമായിരുന്നോ എന്ന ചോദ്യവും വരുന്നുണ്ട്. അമ്മൂമ്മയുടെ അത്രത്തോളം പ്രായമുള്ള മറ്റൊരു സ്ത്രീ സിന്ധു കൃഷ്ണയുടെ വീട്ടിലുണ്ട്. അപ്പച്ചി. ഇപ്പോഴത്തെ ചർച്ചകളിലേക്ക് അപ്പച്ചിയുടെ പേരും വരുന്നുണ്ട്.

Sindhu Krishna  Ahaana
Photo Credit: Sindhu Krishna, Hansika Krishna / Instagram

സിന്ധുവിന്റെ മാതാപിതാക്കളുടെ കസിനാണ് അപ്പച്ചി. എന്നാൽ ഇവർക്ക് സിന്ധു കൃഷ്ണയുടെ വീട്ടിൽ ജോലിക്കാരിയുടെ സ്ഥാനം മാത്രമേയുള്ളൂ എന്നാണ് പലരുടെയും അഭിപ്രായങ്ങൾ. സിന്ധു കൃഷ്ണ അമ്മയായ നാളുകളിൽ സഹായിക്കാനെത്തിയതാണ് അപ്പച്ചി. അന്ന് മുതൽ ഇന്ന് വരെയും ഈ കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നത് ഇവരാണ്. അതും ഈ പ്രായത്തിൽ. അതേസമയം അപ്പച്ചിയുടെ ജീവിതം എന്തെന്നറിയാതെ പുറമെ നിന്ന് കൃഷ്ണകുമാറിനെയും കുടുംബത്തെയും വിമർശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായം വന്നിട്ടുണ്ട്.

എന്തിനീ കരച്ചിൽ, എല്ലാം അഭിനയം! ഒടുവിൽ മറുപടി നൽകി അഹാന; തൻവിയുമായി പ്രശ്നത്തിൽ? സംഭവങ്ങളിങ്ങനെ
എന്തിനീ കരച്ചിൽ, എല്ലാം അഭിനയം! ഒടുവിൽ മറുപടി നൽകി അഹാന; തൻവിയുമായി പ്രശ്നത്തിൽ? സംഭവങ്ങളിങ്ങനെ

എന്തൊക്കെയാണെങ്കിലും സോഷ്യൽ മീഡിയയിൽ കാണുന്നതല്ല കെകെ കുടുംബത്തിന്റെ യഥാർത്ഥ ജീവിതമെന്ന തോന്നൽ വ്യൂവേർസിന് വന്ന് കഴിഞ്ഞു. സിന്ധുവിന്റെ അമ്മയ്ക്ക് തൻവിയോട് സ്നേഹക്കൂടുതൽ ഉണ്ടെന്ന അഭിപ്രായവുമുണ്ട്. അച്ഛൻ മരിച്ച ശേഷം തൻവി അപ്പൂപ്പനും അമ്മൂമ്മയ്ക്കൊപ്പമാണ് വളർന്നത്. അമ്മ മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നു. അമ്മൂമ്മയും അപ്പൂപ്പനും തൻവിക്ക് സ്വന്തം മാതാപിതാക്കളെ പോലെയാണ്.

ഇതുകൊണ്ടെല്ലാം മറ്റ് പേരക്കുട്ടികളേക്കാളും അടുപ്പം തൻവിയോട് സിന്ധുവിന്റെ അമ്മയ്ക്കുണ്ടാകാം എന്നും അഭിപ്രായങ്ങളുണ്ട്. പ്രോപ്പർട്ടിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അപ്പൂപ്പൻ തന്നെ നേരത്തെ തന്നെ നാട്ടിലേക്ക് വിളിക്കുന്നുണ്ടായിരുന്നെന്ന് തൻവി പറയുന്നുണ്ട്. സ്വത്ത് തർക്കമാണോ കുടുംബം തമ്മിൽ എന്ന ചോദ്യവും വരുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X