ഹാഷിറിനും ടീമിനും മുകളിലെത്തിയേനെ, തളയ്ക്കപ്പെട്ടത് പോലെയായി; കരിക്ക് ടീമിനെക്കുറിച്ച് സോഷ്യൽ മീഡിയ

വാഴ 2 വൻ പ്രേക്ഷക പ്രശംസ നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയ താരങ്ങളാണ് വാഴ 2 വിൽ പ്രധാന അഭിനേതാക്കൾ. എല്ലാവരും മികച്ച രീതിയിൽ കഥാപാത്രങ്ങൾ ചെയ്തു. ഹാഷിർ, അമീൻ, അലൻ ബിൻ സിറാജ് എന്നിവരെല്ലാം കയ്യടി നേടി. ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ വൻ ജനപ്രീതി നേടിയവരാണ് മൂന്ന് പേരും. തികച്ചും അർഹമായ അവസരമാണ് ഇവർക്ക് ലഭിച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ഹാഷിറിനും ടീമിനും പ്രശംസകൾ ലഭിക്കവെ സോഷ്യൽ മീഡിയ ഓർക്കുന്നത് കരിക്ക് ടീമിനെക്കുറിച്ചാണ്. കരിക്കിലെ അഭിനേതാക്കൾ സിനിമകൾ ചെയ്തിരുന്നെങ്കിലും ഇന്ന് ഇതിലും പ്രശസ്തരായേനെ എന്നാണ് അഭിപ്രായങ്ങൾ.

ഹാഷിർ ഒക്കെ അടിച്ചു കേറുന്ന റേഞ്ച് കാണുമ്പോഴാ വേസ്റ്റ് ആക്കി കളഞ്ഞ ഇവരുടെ പീക്ക് ടെെം ഓർമ വരുന്നത്. ഗേൾസ് മാത്രം അവരുടെതായ രീതിക്ക് കേറി പോയി എന്നത് ഒഴിച്ചാൽ ഒരു ലോഡ് ഹെെലി ടാലന്റഡായ ഫെയ്സുകളെ ആണ് യൂട്യൂബിൽ തളച്ചു ഇട്ടേക്കുന്നത്.
ഇവർ ഈ യൂട്യൂബ് പ്ലെ ബട്ടണും പിടിച്ചു ഇരിക്കന്നേ ഉള്ളു. ഇപ്പോഴും വേണേൽ ഇവർക്ക് മൂവിയിലേക്ക് കേറാം അതിനുള്ള ക്രേസ് ഇവർക്ക് ഉണ്ട്. പക്ഷെ ചെയ്യൂല എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകളിലൊന്ന്.

Vaazha 2  Hashir  Karikku Team

ഒരു കാലത്ത് കരിക്ക് ഉണ്ടാക്കിയ തരം​ഗം ചെറുതല്ല. എന്നാൽ ഇപ്പോൾ കരിക്കിനുള്ള ജനപ്രീതി കുത്തനെ ഇടിഞ്ഞു. വീഡിയോകൾ തുടരെ വരുന്നില്ല, കണ്ടന്റ് മോശമാകുന്നു, കോമഡി പഴയത് പോലെ ക്ലിക്കാകുന്നില്ല എന്നൊക്കെ വിമർശനം വരുന്നുണ്ട്. കരിക്കിന്റെ കരാർ പ്രകാരം അഭിനേതാക്കൾക്ക് മറ്റ് പ്രൊജക്ടുകൾ ചെയ്യാൻ പറ്റുന്നില്ലെന്നും കരിക്കിലെ അഭിനേതാക്കളുടെ കരിയറിലെ പ്രെെം ടെെം പാഴാവുകയാണെന്നും ഏറെ നാളായി സോഷ്യൽ മീഡിയയിൽ വാദമുണ്ട്. 2018 ലാണ് കരിക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. 2019 ൽ ഇവരുടെ സിനിമ പ്രഖ്യാപിച്ചതാണ്.

എന്നാൽ പ്രൊജക്‌ട് മുന്നോട്ട് പോയില്ല. കഴിഞ്ഞ വർഷം ഈ സിനിമയുടെ പ്രഖ്യാപനം വീണ്ടും നടന്നു. മികച്ച അഭിനേതാക്കൾ കരിക്കിലുണ്ടായിരുന്നു. ഇവർക്ക് ഇന്ന് ഹാഷിറിനും ടീമിനും ലഭിക്കുന്നതിനേക്കാൾ ജനപ്രീതി ലഭിച്ചതാണ്. എന്നാൽ ഈ ഹെെപ്പ് നിലനിൽക്കെ ഇവരാരും സിനിമാ രം​ഗത്തേക്ക് വന്നില്ല. ഇത് ഇവരുടെ കരിയറിലെ വീഴ്ചയായി ജനം കാണുന്നു.

സോഷ്യൽ മീഡിയ താരങ്ങൾ ഓരോരുത്തരായി ഇന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വരികയാണ്. സോഷ്യൽ മീഡിയ റീച്ച് നോക്കിയാണ് ഇന്ന് പല സിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഹാഷിർ ഇന്ന് പ്രേക്ഷകർ ആഘോഷിക്കുന്ന താരമാണ്. സിനിമാ സ്വപ്നങ്ങളുമായാണ് മിക്ക കണ്ടന്റ് ക്രിയേറ്റേർസും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി തുടരുന്നത്. എന്നാൽ കരിക്ക് ടീമിന് കരിക്കിൽ തന്നെ തുടരേണ്ട സാഹ​ചര്യമാണോ എന്ന ചോദ്യങ്ങൾ ശക്തമാകുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X