അച്ഛനെ എതിർക്കാത്ത മകൻ, പക്ഷെ ജ്യോതികയേക്കാൾ വലുതല്ല; ഒന്നും നോക്കാതെ സൂര്യയെടുത്ത തീരുമാനം

വിജയുടെ ഭാര്യ സം​ഗീത വിജയ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതോടെ തമിഴക‍ത്തെ വിവാഹമോചനങ്ങൾ ചർച്ചയാകുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നിരവധി താരങ്ങൾ വിവാഹ ബന്ധം വേർപെടുത്തുകയോ പങ്കാളിയുമായി അകലുകയോ ചെയ്തു. ഒന്നിന് പിറകെ ഒന്നായി വിവാഹമോചന വാർത്തകളും അകൽച്ചയെന്ന വാർത്തകളും പുറത്ത് വന്നപ്പോൾ പലരും ഞെട്ടി. ധനുഷ്-ഐശ്വര്യ രജിനികാന്ത്, രവി മോഹൻ-ആരതി രവി, ജിവി പ്രകാശ്-സെെന്ധവി തുടങ്ങിയ താരങ്ങളുടെ വ്യക്തി ജീവിതം ഇതിനുദാഹരണമാണ്.

വിസ്മയത്തുമ്പത്തിലെ നയൻതാരയാണെന്ന് തോന്നിപ്പോയി; ആഭരണങ്ങളും മേക്കപ്പും ഇല്ല, രേണു മുമ്പ് പെന്തകോസ്ത്?
വിസ്മയത്തുമ്പത്തിലെ നയൻതാരയാണെന്ന് തോന്നിപ്പോയി; ആഭരണങ്ങളും മേക്കപ്പും ഇല്ല, രേണു മുമ്പ് പെന്തകോസ്ത്?

അന്നും ഇന്നും സ്നേഹത്തിന് ഒട്ടും കുറവില്ലാതെ വിവാ​ഹ ജീവിതം നയിക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ലാണ് ഇവർ വിവാഹം ചെയ്യുന്നത്. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. താരങ്ങളുടെ പ്രണയത്തിൽ വില്ലനായത് സൂര്യയുടെ പിതാവ് നടൻ‌ ശിവകുമാറാണ്. ഒരു നടി തന്റെ മരുമകളാകുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നു. തന്റെ സമുദായത്തിന് പുറത്ത് നിന്നുള്ള ആളാണ് ജ്യോതികയെന്നതും ശിവകുമാറിന്റെ എതിർപ്പിന് കാരണമായി.

Suriya  Jyothika

എന്നാൽ താൻ വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ജ്യോതികയെ മാത്രമായിരിക്കുമെന്ന് സൂര്യ തീർത്ത് പറഞ്ഞു. ഇതോടെ ശിവകുമാറിന് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാൽ വലിയ ത്യാ​ഗങ്ങൾ ജ്യോതികയ്ക്ക് സൂര്യയുടെ ഭാ​ര്യയാകാൻ വേണ്ടി വന്നു. കരിയർ ഉപേക്ഷിക്കുയെന്ന തീരുമാനമായിരുന്നു ഇതിലൊന്ന്. മുംബെെക്കാരിയായ ജ്യോതിക സൂര്യയുടെ കു‌ടുംബത്തിലേക്ക് ജീവിതം പറിച്ച് നടേണ്ടി വന്നു.

തമിഴകത്തെ താരറാണിയാണ് വിവാഹം ചെയ്യുന്ന സമയത്ത് ജ്യോതിക. വിവാ​ഹം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശിവകുമാറിന് ആശങ്കയുണ്ടായിരുന്നു.
തമിഴകത്തെ താരറാണിയാണ് വിവാഹം ചെയ്യുന്ന സമയത്ത് ജ്യോതിക. വിവാ​ഹം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശിവകുമാറിന് ആശങ്കയുണ്ടായിരുന്നു. സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി കുറച്ച് വർഷങ്ങൾക്കുള്ളിൽ ജ്യോതികയും സൂര്യയും മുംബെെയിലേക്ക് താമസം മാറി. ജ്യോതിക സിനിമാ രം​ഗത്ത് തുടരുന്നതിൽ ശിവകുമാറിന് അതൃപ്തിയുണ്ടെന്നും ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കാരണമാണ് താമസം മാറുന്നതെന്നും അഭ്യൂഹങ്ങൾ വന്നു. മുംബെെയിലേക്ക് മാറിയതോടെയാണ് ജ്യോതിക കൂടുതൽ സിനിമകൾ ചെയ്തത്.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സൂര്യ ഇതേക്കുറിച്ച് സംസാരിച്ചി‌ട്ടുണ്ട്. അഭിമുഖത്തിൽ ഇതേക്കുറിച്ച് സൂര്യ പരാമർശിച്ചിരുന്നു. തന്നോടൊപ്പം ജീവിക്കാൻ ജ്യോതിക തന്റെ ലെെഫ് സ്റ്റെെലും ആ​ഗ്രഹങ്ങളുമെല്ലാം ത്യജിച്ചെന്നും ഇത് താൻ തിരിച്ചറിയുകയായിരുന്നെന്നുമാണ് സൂര്യ പറഞ്ഞത്. ബോളിവുഡ് സിനിമകൾ ചെയ്ത് മുംബെെയിൽ കു‌ടുംബ ജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ജ്യോതികയിന്ന്.

More from Filmibeat

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X