ജോത്സ്യൻ പറഞ്ഞത് പോലെ സംഭവിച്ചു; സംഗീത തീരുമാനമുറപ്പിച്ചു, ഇനി തൃഷയുമായുള്ള വിവാഹം?
തമിഴകത്ത് വിവാദ വിഷയമായി തുടരുകയാണ് നടൻ വിജയുടെ വിവാഹമോചനക്കേസ്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഫയൽ ചെയ്തിരിക്കുന്നത്. വിവാഹമോചനം, അർഹമായ ജീവനാംശം, ഇപ്പോൾ താമസിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ തന്നെ താമസിക്കാനുള്ള അവകാശം എന്നിവയാണ് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ. വിജയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലാണ് ഈ വിഷയം ഉണ്ടാക്കിയിരിക്കുന്നത്.
ഭാര്യയെയും മക്കളെയും അവഗണിക്കുന്ന വിജയ്ക്ക് എങ്ങനെ രാഷ്ട്രീയത്തിൽ ഒരു ജനസമൂഹത്തോട് നീതി പുലർത്താനാകുമെന്നാണ് പലരുടെയും ചോദ്യം. ഇതിനിടെ വിവാദ ജോത്സ്യൻ വേണുസ്വാമിയുടെ പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. 2025 ഒക്ടോബർ മാസത്തിൽ വേണു സ്വാമി ഒരു പ്രവചനം നടത്തിയിരുന്നു. സൗത്ത് ഇൻഡസ്ട്രിയിൽ നിന്നും സെൻസേഷണൽ വാർത്ത വരാൻ പോകുന്നു. വർഷങ്ങൾക്ക് മുമ്പ് വിവാഹം ചെയ്ത ഒരു സൂപ്പർസ്റ്റാർ വിവാഹമോചന പ്രശ്നം നേരിടും. താരമായ ഒരു നടിയുമായുള്ള അയാളുടെ ബന്ധം പുറത്തറിയും. ഭാര്യയുമായി പിരിഞ്ഞ് ആ നടിയെ ഇയാൾ വിവാഹം ചെയ്യും എന്നായിരുന്നു വേണു സ്വാമിയുടെ പ്രവചനം.

ഈ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വേണു സ്വാമിയുടെ പോസ്റ്റ്. വിജയ്നെക്കുറിച്ചാണ് താനന്ന് പ്രവചിച്ചതെന്നും അത് സത്യമായെന്നും വേണു സ്വാമി പറയുന്നു. അതേസമയം വിജയ്-സംഗീത വിവാഹമോചനക്കേസ് കുടുംബ കോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. തൃഷ കൃഷ്ണനാണ് വിജയുമായി ബന്ധമുള്ള നടിയെന്ന് പരക്കെ ആരോപണമുണ്ട്. എന്നാൽ സംഗീത ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കിൽ നടിയുടെ പേരും പുറത്ത് വിടുമെന്നാണ് സംഗീത പറയുന്നത്. നേരത്തെ പല തവണ വിജയും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നതാണ്.
വേണു സ്വാമിയുടെ പ്രവചനത്തിൽ പറയുന്ന കാര്യം സത്യമാകുകയാണെങ്കിൽ വിജയും തൃഷയും വിവാഹം ചെയ്യുമോ എന്ന ചോദ്യവുമുണ്ട്. അതേസമയം പല തവണ വിവാദ പ്രവചനങ്ങൾ നടത്തിയ വ്യക്തിയാണ് വേണു സ്വാമി. നടൻ പ്രഭാസിന് വിവാഹം നടക്കില്ലെന്നാണ് വേണു സ്വാമി പറയുന്നത്. ആരാധകരെ ഈ പ്രവചനം പ്രകോപിപ്പിക്കുകയുണ്ടായി. എന്നാൽ തുടർന്നും പ്രഭാസിനെക്കുറിച്ച് പല പ്രവചനങ്ങളും വേണു സ്വാമി നടത്തി. പവൻ കല്യാൺ നാലാമത്തെ തവണയും വിവാഹിതനാകുമെന്നാണ്വ ഒരിക്കൽ വേണു സ്വാമി പറഞ്ഞത് . രാശി പ്രകാരം വിവാഹം ഒഴിച്ച് കൂടാൻ പറ്റാത്തതാണെന്നും വേണു സ്വാമി പറഞ്ഞു.
സിനിമാ താരങ്ങളെക്കുറിച്ച് ഇത്തരം പ്രവചനങ്ങൾ നടത്തുന്നവർ നിരവധിയാണ്. പല താരങ്ങൾക്കും ഇക്കാര്യങ്ങളിൽ വലിയ വിശ്വാസമുണ്ടെങ്കിലും പരസ്യ പ്രവചനം നടത്തുന്നവരെ കാര്യമാക്കാറില്ല. എന്നാൽ സിനിമാ താരങ്ങൾ രാശി നോക്കാൻ തന്നെ സമീപിക്കാറുണ്ടെന്നാണ് വേണു സ്വാമി പറയുന്നത്.


Click it and Unblock the Notifications
















