ആ വർഷത്തെ ആഫ്ടർ ഇഫക്ടായി ഒ‍രു മകളുണ്ട്, നടന്നതൊക്കെ എനിക്കൊരു പാഠം: അമൃത സുരേഷ്

ജീവിതത്തിലെ വിഷമഘട്ടങ്ങൾ നേരിട്ടതിനെക്കുറിച്ച് ​ഗായിക അമൃത സുരേഷ്. തന്റെ പാഷനും കുടുംബത്തിന്റെ പിന്തുണയുമാണ് മുന്നോട്ട് നയിച്ചതെന്ന് അമൃത പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ആർട്ടാണ് എന്നെ എപ്പോഴും പിടിച്ച് നിർത്തിയത്. ഒന്നും ചെയ്യാൻ പറ്റാത്ത സാ​ഹചര്യത്തിൽ പോലും സ്റ്റേജിൽ നിന്ന് പാടേണ്ട അവസ്ഥ വന്നിട്ടുണ്ട്. അതൊരു തരത്തിൽ അനു​ഗ്രഹമാണ്. എനിക്ക് സം​ഗീതം എന്ന ഫാക്ടർ വരുമ്പോഴാണ് ഇതെല്ലാം മാറുന്നത്. വേറെന്ത് ചെയ്താലും തലയിൽ ഈ പ്രശ്നങ്ങൾ കറങ്ങും.

പണമുണ്ടെന്ന് കരുതി എല്ലാമായോ? 41 കാരിയല്ലേ, ഇനിയൊരു കുട്ടി...; വരലക്ഷ്മിയുടേത് അഹങ്കാരമെന്ന് വിമർശനം
പണമുണ്ടെന്ന് കരുതി എല്ലാമായോ? 41 കാരിയല്ലേ, ഇനിയൊരു കുട്ടി...; വരലക്ഷ്മിയുടേത് അഹങ്കാരമെന്ന് വിമർശനം

സം​ഗീതവും എന്റെ കുടുംബവുമാണ് എന്നെ വീഴാതെ മുന്നോട്ട് കൊണ്ട് പോയത്. മകൾ പാപ്പുവിനെ പൊതുവെ ഒരു ടീനേജറെ ഹാൻഡിൽ ചെയ്യേണ്ട‌ത് പോലെ എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല. കുറേയൊക്കെ അവൾ മനസിലാക്കും ഇപ്പോൾ അവളുടെ പരീക്ഷ നടന്ന് കൊണ്ടിരിക്കുകയാണ്. തീരെ നിവൃത്തിയില്ലെങ്കിലേ മമ്മീ, എന്നെ ​​ഹെൽപ്പ് ചെയ്യണം എന്ന് പറയൂ. എന്റെ വിഷമഘട്ടത്തിൽ എന്റെ കുടുംബം ഒപ്പം നിന്നിട്ടുണ്ട്. സ്ത്രീകളുടെ അത്രയും മനോധെെര്യം പുരുഷൻമാർക്കില്ല. അത് നമ്മൾ മനസിലാക്കുന്നില്ല.

Amrutha Suresh

നിങ്ങളുടെ വാല്യു നിങ്ങൾ മനസിലാക്കണം. എന്തൊക്കെ പ്രശ്നം വന്നാലും എത്ര പ്രാവശ്യം വീണാലും വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാനുള്ള മാനസികാവസ്ഥ എപ്പോഴും എനിക്കുണ്ട്. ജീവിതത്തിൽ നിന്നും ഒരു വർഷവും ഡിലീറ്റ് ചെയ്യാൻ ഞാനാ​ഗ്രഹിക്കുന്നില്ല. ഡിലീറ്റ് ചെയ്താൽ ഒരു പക്ഷെ അതിന്റെ ആഫ്ടർ ഇഫക്‌ടുകൾ മിസ് ആകില്ലേ. എന്റെ ജീവിതം നോക്കി ഇത് ചെയ്യാൻ പാടില്ലെന്നെങ്കിലും ചിലർക്ക് പഠിക്കാമല്ലോ. എനിക്ക് ടെെം ട്രാവൽ ചെയ്യാൻ ഓപ്ഷനുണ്ടെങ്കിൽ അച്ഛന്റെയടുത്തേക്ക് തിരിച്ച് പോകണം. ബാക്കിയൊന്നും മാറ്റാനാ​ഗ്രഹിക്കുന്നില്ല. ജീവിതത്തിൽ നിന്ന് നീക്കാനാ​ഗ്രഹിക്കുന്ന ഒരു വർഷമുണ്ടെങ്കിലും ആ വർഷത്തെ ആഫ്ടർ ഇഫക്ടായി ഒ‍രു കുഞ്ഞ് എനിക്കുണ്ട്. നടന്നതൊക്കെ എനിക്കൊരു പാഠമാണെന്നും അമൃത സുരേഷ് പറഞ്ഞു.

എന്നെ ഒരൊറ്റ ഏറ്, മീശമാധവനിൽ ജ​ഗതിക്കൊപ്പമുള്ള അനുഭവം; കാവ്യയുടെ മുറിയിൽ കയറുന്ന സീനിന് പിന്നിൽ
എന്നെ ഒരൊറ്റ ഏറ്, മീശമാധവനിൽ ജ​ഗതിക്കൊപ്പമുള്ള അനുഭവം; കാവ്യയുടെ മുറിയിൽ കയറുന്ന സീനിന് പിന്നിൽ

നടൻ ബാലയാണ് അമൃത സുരേഷിന്റെ മുൻ ഭർത്താവ്. ബാലയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിലാണ് ചേച്ചി വിവാഹം ചെയ്തത്. എന്ത് മാത്രം വാശി പിടിച്ചാണ് അവൾ കല്യാണം കഴിച്ചതെന്ന് ഞങ്ങൾക്കറിയാം. അയാൾ വലിയ വീട്ടിലെ ആളായത് കൊണ്ട് തന്നെ അച്ഛനും അമ്മയും ഈ ബന്ധത്തിന് എതിരായിരുന്നു. അച്ഛനത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

എന്റെ ചേച്ചിയുടെ സ്നേഹം ശുദ്ധമല്ലാത്തത് കൊണ്ടല്ല ആ ബന്ധം ഇല്ലാതായത്. എല്ലാം ഒത്ത് വന്നാൽ മാത്രമേ ഈ തലമുറയിൽ ഒരു കല്യാണം കഴിക്കാൻ പറ്റൂ. എനിക്ക് വിവാഹം വരെയൊക്കെയായതാണ്. അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയത് കൊണ്ടാണ് അതിൽ നിന്നും ഞാൻ പുറത്ത് വന്നത്. കാരണം വിവാഹിതയാകാൻ താൻ തയ്യാറല്ലായിരുന്നു എന്നാണ് അഭിരാമി ഒരിക്കൽ പറഞ്ഞത്.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X