അത് വീട്ടിൽ വെച്ചതോടെ ഞങ്ങൾ തമ്മിൽ വഴക്ക്, ദൂരെ കളഞ്ഞു, ഇല്ലെങ്കിൽ ഞാൻ തകർന്നേനെ: അമൃത സുരേഷ്

​ഗായിക അമൃത സുരേഷിന്റെ ജീവിതം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയതാണ്. പ്രശ്ന കലുഷിതമായ വിവാഹമോചനമായിരുന്നു ഇതിന് കാരണം. ഇന്ന് മകൾക്കും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത സുരേഷ്. തങ്ങൾ നാല് പേരുമടങ്ങുന്ന ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് അമൃത സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അച്ഛന്റെ കാലില്‍തൊട്ട് മകന്‍! നിറഞ്ഞ് ചിരിച്ച് സലീം കുമാറും! വേദന പങ്കിട്ട് ചന്തു! ചിത്രങ്ങള്‍ വൈറല്‍
അച്ഛന്റെ കാലില്‍തൊട്ട് മകന്‍! നിറഞ്ഞ് ചിരിച്ച് സലീം കുമാറും! വേദന പങ്കിട്ട് ചന്തു! ചിത്രങ്ങള്‍ വൈറല്‍

ഈജിപ്ത് ഭയങ്കര കാര്യമായിരുന്നു എനിക്ക്. മമ്മി റിട്ടേൺസ് എന്ന സിനിമയൊക്കെ ഇറങ്ങിയ സമയത്ത് തുടങ്ങിയ ഭ്രാന്ത് ആണ്. ഈജിപ്തിനെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ബഹ്റിനിലുള്ള എന്റെ ഒരു ഫാൻ ചേട്ടൻ ഒരു ബാ​ഗ് നിറച്ച് ഈജിപ്തിന്റെ മിനിയേച്ചേർസ് തന്നു. മമ്മിയുൾ‌പ്പെടെ എല്ലാമുണ്ട്. ഇത് വെച്ചതിന് ശേഷം വീട്ടിൽ അടിയോ‌ടടി. ചിലപ്പോൾ മാനസികമായി തോന്നുന്നതായിരിക്കാം.

Amrutha Suresh

ടെെറ്റാനിക്ക് മുങ്ങിപ്പോകാനുള്ള കാരണം അതിൽ ഇതൊക്കെയുള്ളത് കൊണ്ടാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്കതേക്കുറിച്ച് അറിയില്ല. ഇതൊക്കെ മനസിൽ സേവ്ഡ് ആണ്. ഇത് കൊണ്ട് വെച്ചതോടെ ചുമ്മാ ഞാനും അഭിരാമിയും തല്ലുണ്ടാക്കുക, വീഴുക എന്നൊക്കെയുള്ള കുറേ സംഭവങ്ങളുണ്ടായി. അവസാനം എല്ലാം കൂടെ തൂത്ത് വാരി കളഞ്ഞു. അല്ലെങ്കിൽ ഞാൻ തകർന്നേനെ. ഞാൻ ഏകദേശം തകർച്ചയുടെ വക്കിലായിരുന്നു എന്നും അമൃത സുരേഷ് ചിരിയോടെ പറഞ്ഞു. ‌ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗായിക.

'സജ്ന പ്രേമരോ​ഗി, കുലുക്കിയാൽ മൂക്കിൽ നിന്നും മൂന്നര കിലോ എംഡിഎംഎ കിട്ടും, സഹിക്കാൻ പറ്റുന്നില്ലെന്ന് റസൂൽ'
'സജ്ന പ്രേമരോ​ഗി, കുലുക്കിയാൽ മൂക്കിൽ നിന്നും മൂന്നര കിലോ എംഡിഎംഎ കിട്ടും, സഹിക്കാൻ പറ്റുന്നില്ലെന്ന് റസൂൽ'

അനിയത്തി അഭിരാമിയുടെ വിവാഹം എപ്പോഴെന്ന ചോദ്യത്തിനും അമൃത മറുപടി നൽകി. ഞാനാണ് വെള്ളത്തിൽ വീണ പൂച്ചയെങ്കിലും ആ പൂച്ചയെ വളർത്തിയത് അഭിരാമിയൊക്കെയല്ലേ. സാമ്പത്തികമായി നേരെയായിട്ട് മതി എന്നാണ് അവൾക്ക്. ധൃതി പിടിച്ച് കല്യാണം കഴിച്ചിട്ടെന്തിനാണ്. അവൾക്കൊരു മകളായി എന്റെ കയ്യിലെ മകളെ ഞാൻ കൊടുത്തിട്ടുണ്ടെന്നും അമൃത സുരേഷ് പറയുന്നു.

എല്ലാം ഒത്ത് വന്നാൽ മാത്രമേ ഈ തലമുറയിൽ ഒരു കല്യാണം കഴിക്കാൻ പറ്റൂ. എനിക്ക് വിവാഹം വരെയൊക്കെയായതാണ്. അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയത് കൊണ്ടാണ് അതിൽ നിന്നും ഞാൻ പുറത്ത് വന്നത്. കാരണം വിവാഹിതയാകാൻ താൻ തയ്യാറല്ലായിരുന്നു എന്നാണ് അഭിരാമി സുരേഷ് ഒരിക്കൽ പറഞ്ഞത്. ചെറിയ പ്രായത്തിലാണ് ചേച്ചി വിവാഹം ചെയ്തത്. എന്ത് മാത്രം വാശി പിടിച്ചാണ് അവൾ കല്യാണം കഴിച്ചതെന്ന് ഞങ്ങൾക്കറിയാം. അയാൾ വലിയ വീട്ടിലെ ആളായത് കൊണ്ട് തന്നെ അച്ഛനും അമ്മയും ഈ ബന്ധത്തിന് എതിരായിരുന്നു. അച്ഛനത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്റെ ചേച്ചിയുടെ സ്നേഹം ശുദ്ധമല്ലാത്തത് കൊണ്ടല്ല ആ ബന്ധം ഇല്ലാതായതെന്നും അഭിരാമി പറഞ്ഞു. നടൻ ബാലയാണ് അമൃത സുരേഷിന്റെ മുൻ ഭർത്താവ്. ബാലയുമായുള്ള ബന്ധം പിരിഞ്ഞ ശേഷവും വലിയ പ്രശ്നങ്ങൾ അമൃതയ്ക്ക് നേരിടേണ്ടി വന്നു. ബാല നിരന്തരം ആരോപണങ്ങളുമായെത്തി അമൃതയ്ക്കെതിരെ സെെംബറാക്രമണത്തിന് വഴി വെച്ചു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X