വിജയ് വിവാഹമോചിതനാവും! തൃഷയെ വിവാഹം ചെയ്യും! രണ്ട് വര്‍ഷം മുന്നേ വേണു സ്വാമി പ്രവചിച്ചത്

വിജയ്-തൃഷ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങിയിട്ട് കുറച്ചായി. ഒന്നിച്ച് അഭിനയിച്ചവര്‍ തമ്മിലുള്ള ബന്ധമല്ല ഇവരുടേതെന്നാണ് പൊതുവിലുള്ള അഭിപ്രായങ്ങള്‍. കേവലമൊരു കോസ്റ്റാറിനോടുള്ള അടുപ്പമല്ല തൃഷ കാണിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലും തൃഷയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാള്‍ ആഗ്രഹിച്ചത് നേടിയെടുക്കുമ്പോഴുള്ള സന്തോഷം ആ മുഖത്തും പ്രകടമായിരുന്നു. വിജയ് യുടെ അമ്മ ലതയും തൃഷയോട് സ്‌നേഹത്തോടെയായിരുന്നു പെരുമാറിയത്. അമ്മയ്‌ക്കൊപ്പമായിരുന്നു തൃഷയുടെ വരവ്. പട്ടുസാരിയും, മുല്ലപ്പൂവുമൊക്കെയായി നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു അവര്‍. വിജയ് യുടെ ഭാര്യയുടെയും, മക്കളുടെയും അസാന്നിധ്യവും വലിയ ചര്‍ച്ചയായിരുന്നു. അധികം വൈകാതെ തന്നെ വിജയ് യും തൃഷയും വിവാഹിതരായേക്കുമെന്ന ചര്‍ച്ചകളും ആരാധകര്‍ നടത്തുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പരിചിതനാണ് വേണു സ്വാമി. തെലുങ്ക് സിനിമയിലെ താരങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രവചനം കൂടി ശരിയായി വരികയാണ്. സെലിബ്രിറ്റികളെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി വന്നുകൊണ്ടിരിക്കുകയാണ്. നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായേക്കുമെന്നായിരുന്നു അദ്ദേഹം ആദ്യം നടത്തിയ പ്രവചനം. അന്ന് അതാരും ചെവിക്കൊണ്ടില്ല. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം നാഗയും സാമും വഴിപിരിഞ്ഞു. അതോടെയായിരുന്നു വേണു സ്വാമിയെക്കുറിച്ച് കൂടുതലായി ആളുകള്‍ അറിഞ്ഞതും, ശ്രദ്ധിച്ചതും.

Prediction about Vijay and Trisha
Photo Credit: Vijay / Fan page

പിന്നീട് ലാവണ്യ-വരുണ്‍ തേജ് വിവാഹത്തെക്കുറിച്ചായിരുന്നു പ്രവചനം. വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും വിവാഹിതരായേക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയൊരു വീഡിയോ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വിജയിനെയും തൃഷയേയും കുറിച്ചാണ് അദ്ദേഹം ഈ പറയുന്നതെന്നായിരുന്നു കമന്റുകളെല്ലാം. വിവാഹിതനായ സൗത്തിന്ത്യന്‍ ഹീറോ ഭാര്യയെ ഉപേക്ഷിക്കും. മറ്റൊരു ഹീറോയിനെ വിവാഹം ചെയ്യും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രവചനം. അത് ഇപ്പോള്‍ ശരിയായി വന്നിരിക്കുകയാണ്. അദ്ദേഹം വിജയിനേയും തൃഷയേയുമായിരിക്കും ഉദ്ദേശിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തിരിക്കുകയാണ് വിജയ് ഇപ്പോള്‍. അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ച് വൈകാതെയായിരുന്നു ഡിവോഴ്‌സ് ആവശ്യപ്പെട്ട് സംഗീത രംഗത്തെത്തിയത്. ഹീറോയിനുമായുള്ള ബന്ധമായിരുന്നു പ്രശ്‌നമായി സംഗീത ചൂണ്ടിക്കാണിച്ചത്. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ആ ലേഡിയാണ്. അവരുടെ ബന്ധത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇനി ഇത് തുടരില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും അതേ ബന്ധത്തിലേക്ക് അദ്ദേഹം പോയി. ഇനിയും ഇതൊന്നും സഹിക്കാനാവില്ല. തനിക്ക് വിവാഹമോചനം വേണമെന്നായിരുന്നു സംഗീത ആവശ്യപ്പെട്ടത്.

Read more about: vijay trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X