ഇപ്പോഴും വേദനിപ്പിക്കുന്ന കമന്റുകൾ, ഒസംപിക് ഉപയോഗിച്ചല്ല വണ്ണം കുറച്ചത്, മാറ്റത്തിന് കാരണം: അനന്തിത
തനിക്ക് സോഷ്യൽ മീഡിയയിലൂടെ നിരന്തരം നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടിയും ഖുശ്ബു സുന്ദറിന്റെ മകളുമായ അനന്തിത സുന്ദർ. താൻ വണ്ണം വെച്ചപ്പോഴും വണ്ണം കുറച്ചപ്പോഴും മോശം കമന്റുകൾ നേരിടേണ്ടി വരുന്നതെന്നും ഇവർക്ക് വേണ്ടിയല്ല താൻ വണ്ണം കുറച്ചതെന്നും അനന്തിത പറയുന്നു.
ആരോഗ്യത്തിന് വേണ്ടിയാണ് ഞാൻ വണ്ണം കുറച്ചത്. ഇത് പെട്ടെന്ന് വന്ന മാറ്റമല്ലെന്ന് ആളുകൾ മനസിലാക്കുന്നില്ല. 2018-19 കാലഘട്ടത്തിലാണ് ഞാൻ വണ്ണം കുറയ്ക്കാൻ തുടങ്ങുന്നത്. ഏഴ് വർഷമെടുത്തു ഇവിടെയെത്താൻ. ഇതിനിടെ കൊവിഡ് വന്നു. അതിനാൽ ഞങ്ങൾ വണ്ണം കുറയ്ക്കുന്നത് ആരും കണ്ടില്ല. എന്റെയും അമ്മയുടെയും മാറ്റം കണ്ട് ആളുകൾ പറഞ്ഞത് സർജറി ചെയ്തു എന്നൊക്കെയാണ്. ഒസംപിക് എടുത്തതാണെന്ന് പറയുന്നു. ആളുകളുടെ വെറുപ്പ് ഒരിക്കലും മാറില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ സന്തോഷിപ്പിക്കാനല്ല ഞാൻ വണ്ണം കുറച്ചത്.

15-16 വയസിൽ കടുത്ത ഹേറ്റ് കമന്റുകൾ എനിക്ക് നേരെ വന്നു. ഒരു കുട്ടിയോടാണ് ഇത് പറയുന്നതെന്ന് ആരും മനസിലാക്കിയില്ല. ഞാൻ നിങ്ങളുടെ കാമുകിയോ സഹോദരിയോ അല്ല. ഇനി ആണെങ്കിൽ പോലും ഞാനെത്ര മോശമാണെന്ന് പറയാനുള്ള അധികാരമുണ്ടെന്ന് കരുതുന്നത് എന്ത് കൊണ്ടാണ്. ഇപ്പോഴും അവർ നിർത്തിയിട്ടില്ല. ഞാൻ വണ്ണം കുറയ്ക്കാൻ ഒസംപിക് ഉപയോഗിച്ചെന്ന് നിങ്ങൾക്കെങ്ങനെ അറിയാം. നിങ്ങളെ സന്തോഷിപ്പിക്കാൻ സിനിമ ചെയ്യുന്നു. എന്നാൽ നിങ്ങളെ സന്തോഷിപ്പിക്കാൻ എന്റെ ബോഡിയിൽ ഞാനൊന്നും ചെയ്യുന്നില്ല.
ട്രാൻസ്ജെൻഡർ ആളുകൾ ഭംഗിയുള്ളവരാണെന്ന് ഞാൻ കരുതുന്നു. വളരെ നല്ല ട്രാൻസ്ജെൻജഡർ ആളുകളെ എനിക്കറിയാം. എന്നാൽ സോഷ്യൽ മീഡിയയിൽ ആളുകൾ എന്നെ കളിയാക്കാൻ പറയുന്നത് ഞാൻ ട്രാൻസ്ജെൻഡറെ പോലെയുണ്ടെന്നാണ്. കാണാൻ ട്രാൻസ് വ്യക്തിയെ പോലെയാകുന്നത് അപമാനമായി ഞാൻ കാണുന്നില്ല. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ വരുന്ന നൂറ് കമന്റുകളിൽ തൊണ്ണൂറ് കമന്റുകളും ഞാൻ കാണാൻ എത്രമാത്രം മോശമാണെന്നാണ്. ഇതിലെനിക്കൊന്നും ചെയ്യാൻ പറ്റില്ല. ദുഖകരമാണ്. ഞാൻ സ്ട്രോങാണ്. കുട്ടിക്കാലം മുതലേ കണ്ട് എനിക്കിത് ശീലമായി എന്ന് പറയേണ്ടി വരുന്നത് ദുഖകരമാണെന്നും അനന്തിത പറയുന്നു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അമ്മ ഖുശ്ബുവിനക്കുറിച്ചും അനന്തിത സംസാരിച്ചു. അമ്മ നടിയാണന്ന് എനിക്കറിയില്ലായിരുന്നു. 10 വയസായപ്പോൾ അമ്മ അഭിനയിക്കുന്നത് ഞാൻ കണ്ടു. എനിക്കത് ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല. മെെക്കിൾ മദന കാമരാജൻ ആണ് സിനിമ. കമൽ സാറിനെ ഞാനന്ന് കമൽ അങ്കിൾ എന്നാണ് വിളിക്കുന്നത്. അമ്മയും കമൽ സാറും വളരെ നല്ല സുഹൃത്തുക്കളാണ്. അമ്മയും കമൽ സാറും റൊമാന്റിക് സീനിൽ അഭിനയിക്കുന്നതാണ് ഞാൻ കണ്ടത്. അമ്മേ എന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. കമൽ സാർ അങ്കിളല്ലേ, എങ്ങവെ ഇതൊക്കെ ചെയ്യുന്നു എന്നെല്ലാം ചോദിച്ചു. ഏറെക്കാലം അമ്മയെയും ഖുശ്ബുവെന്ന നടിയെയും വേർതിരിച്ച് കാണാൻ എനിക്ക് പറ്റിയിരുന്നില്ല. അച്ഛൻ അങ്ങനെയല്ല. പക്ഷെ അമ്മ എനിക്ക് അമ്മ മാത്രമാണ്. അതേസമയം ഈ ചിന്ത ശരിയല്ലെന്നും അനന്തിത പറയുന്നു.


Click it and Unblock the Notifications

