കല്യാണത്തിന് മുന്നെയായിരുന്നു! ലാലേട്ടന്‍ നോ പറഞ്ഞിട്ടും ചെയ്തു! ശിക്കാറിനെക്കുറിച്ച് അനന്യ

പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. നാടോടികള്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാവുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചതുമാണ്. അവതരണവും അഭിനയം മാത്രമല്ല അമ്പെയ്ത്തിലും (ആര്‍ച്ചറി) കഴിവ് തെളിയിച്ചിരുന്നു താരം. പൊതുവെ അങ്ങനെ കേള്‍ക്കാത്ത മേഖലയാണല്ലോ, എങ്ങനെയാണ് ഇതിലേക്ക് വന്നത് എന്നതിനെക്കുറിച്ച് നേരത്തെ അനന്യ വാചാലയായിരുന്നു. ആനീസ് കിച്ചണിലെത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. പൊതുവെ ഈ കായിക മേഖലയോട് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ഞങ്ങളുടെയൊരു അങ്കിളുണ്ട്. അദ്ദേഹം പപ്പയുടെ അടുത്ത സുഹൃത്താണ്. കോച്ചാണ് അദ്ദേഹം. അങ്കിള്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട എല്ലാ കോംപറ്റീഷനിലും കുട്ടികളെ പങ്കെടുപ്പിക്കും.

പുറത്തൊക്കെ പോയി വരുമ്പോള്‍ ചെറിയ അമ്പും വില്ലും കൊണ്ടുവരും. വളരെ ചെറുതാണ്. മരത്തില്‍ ഉണ്ടാക്കിയതാണ്. അതൊക്കെ ഇങ്ങനെ നോക്കുമായിരുന്നു. അതിലെ താല്‍പര്യം കണ്ടപ്പോഴാണ് നമുക്ക് ഇത് പഠിച്ചാലോ എന്ന് അങ്കിള്‍ ചോദിക്കുന്നത്. വീട്ടില്‍ പപ്പയ്ക്കും മമ്മിക്കും താല്‍പര്യമായിരുന്നു. അങ്ങനെയാണ് ആര്‍ച്ചറിയിലേക്ക് വന്നത്. കോംപറ്റീഷനിലൊക്കെ പങ്കെടുത്തിട്ടുണ്ട്. കൃത്യമായ പ്രാക്ടീസില്ലെങ്കില്‍ ബ്ലഡ് ക്ലോട്ടാവും. ആദ്യം പങ്കെടുത്തപ്പോള്‍ അങ്ങനെയൊരു അനുഭവമുണ്ടായിരുന്നു. പപ്പ അടുത്തുള്ള കടയില്‍ പോയി ഐസ് മേടിച്ച് വെക്കുകയായിരുന്നു. അന്നേരം മടുപ്പൊക്കെ തോന്നിയെങ്കിലും, എന്തോ വീണ്ടും അതില്‍ താല്‍പര്യം ഉണ്ടായിരുന്നു. ഇത് ചെയ്യുമ്പോള്‍ കോണ്‍ഫിഡന്‍സും, വില്‍പവറും, ശ്രദ്ധയുമൊക്കെ കൂടും. അതൊക്കെ ജീവിതത്തില്‍ പോസിറ്റീവായി വന്ന കാര്യങ്ങളാണ്.

Ananya about Shikar
Photo Credit: Ananya / Facebook

എന്റെ ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതാണ്. ചിലതിന് ഞാന്‍ വളരെ ആലോചിച്ച്, ടൈം എടുത്തേ ചെയ്യാറുള്ളൂ. ധൈര്യം പൊതുവെ എനിക്കുണ്ട്. സാഹസികത പൊതുവെ ഇഷ്ടമാണ്. ആരും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യാനും, ചെയ്ത് നോക്കാനുമൊക്കെ ഇഷ്ടമാണ്. ഇതില്‍ നിന്നായിരിക്കാം കോണ്‍ഫിഡന്‍സ് വന്നത്. കുട്ടിക്കാലത്ത് ഭയങ്കര സൈലന്റായിരുന്നു എന്ന് പപ്പയും മമ്മിയും പറയുന്നത് കേട്ടിട്ടുണ്ട്. സ്‌കൂളിലൊക്കെ പഠിച്ചിരുന്നപ്പോള്‍ പാട്ടിലും, ഡാന്‍സിലുമൊക്കെ പങ്കെടുക്കുമായിരുന്നു. പണ്ട് പാവമായിരുന്നു, ഇപ്പോഴാണ് ഇങ്ങനെയായതെന്നായിരുന്നു എന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ പപ്പ പറഞ്ഞത്. പണ്ടൊക്കെ ചീത്ത പറഞ്ഞാല്‍ കേട്ട് ചിരിക്കും, ഇപ്പോള്‍ നിന്റെ മുഖത്ത് ഭാവം വരും എന്ന് മമ്മി പറയാറുണ്ട്.

അഭിനയിച്ച് തുടങ്ങിയപ്പോഴും സാഹസികത കൂടെയുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയൊക്കെ അഭിനയിച്ചിട്ടുണ്ട്. ശിക്കാര്‍ സിനിമയില്‍ ക്ലൈമാക്‌സില്‍ ഗുണ കേവില്‍ എന്നെ ഹാംഗ് ചെയ്ത് ഇടുന്ന രംഗമുണ്ടായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു പറഞ്ഞത്. നല്ല ആഴമുള്ള കൊക്കയായിരുന്നു. ഡ്യൂപ്പിനെ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല. ആളുടെ മുഖം കാണിക്കില്ലെന്ന് എനിക്കറിയാം, എന്നാലും അവരെ എനിക്കിഷ്ടമായില്ല. ഡ്യൂപ്പിനെ ഇഷ്ടമായില്ല, ഇല്ലെങ്കില്‍ ഞാന്‍ ചെയ്യാം എന്ന് പപ്പേട്ടനോട് പറഞ്ഞു. ഷൂട്ടുള്ളതാണ്, എനിക്ക് വേണ്ടത്ര സേഫ്റ്റി സംഭവങ്ങളൊന്നുമില്ല, ഡ്യൂപ്പ് തന്നെ ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലാലേട്ടനും ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എങ്ങനെയൊക്കെയോ അവരുടെ അനുവാദം വാങ്ങിച്ചു. ഇത് റിസ്‌ക്കാണ്, വേണ്ടെന്ന് ത്യാഗരാജന്‍ മാസ്റ്ററും പറഞ്ഞിരുന്നു. പേടിയൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ പോയി ചെയ്തു. മമ്മിയോട് പറഞ്ഞിരുന്നു എന്നെ കൊക്കയില്‍ ഇടാന്‍ പോവുകയാണെന്ന്. ഞാന്‍ വെറുതെ പറയുകയാണെന്നായിരുന്നു മമ്മി വിചാരിച്ചത്. അതിനിടയിലാണ് ലൊക്കേഷനിലുള്ളവര്‍ പോയി മമ്മിയോട് പറഞ്ഞത്. മമ്മിക്ക് ആകെ വിഷമമായി, പപ്പയോട് വിളിച്ച് പറഞ്ഞു. അങ്ങനെ അവരെല്ലാം ആകെ വിഷമിച്ച് പോയിരുന്നു. ഇന്നും മമ്മിക്ക് ആ രംഗം കാണുമ്പോള്‍ ടെന്‍ഷനാണെന്നുമായിരുന്നു അനന്യ പറഞ്ഞത്. കല്യാണത്തിന് മുന്നെയായിരുന്നു അത് ചെയ്തത്. കല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെയുള്ളത് ചെയ്യില്ലല്ലോ എന്നുമായിരുന്നു അനന്യ പറഞ്ഞത്.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X