സോറി പറഞ്ഞിട്ടും വണ്ടിയിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ എന്റെ മുഖത്ത് അടിച്ചു, കരഞ്ഞ് മരവിച്ച അവസ്ഥയിലായിരുന്നു!

ഐഡിയ സ്റ്റാർ സിങ്ങർ ഷോയിലൂടെ ജനപ്രീതി നേടിയ ​ഗായികയാണ് അ‍ഞ്ജു ജോസഫ്. ​ഗായികയായി മാത്രമല്ല അഭിനേത്രിയായും കഴിവ് തെളിയിച്ചിട്ടുള്ള അഞ്ജു തനിക്കുണ്ടാ ഒരു അനുഭവം പങ്കുവെയ്ക്കുകയാണിപ്പോൾ. വാ​ഹനഅപകടത്തെ തുടർന്ന് തർക്കം നടക്കുന്നതിനിടെ ഒരു സ്ത്രീ പരസ്യമായി തന്റെ മുഖത്ത് അടിച്ചുവെന്ന് അഞ്ജു ജോസഫ് ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡിപ്രഷനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം അഞ്ജു വെളിപ്പെടുത്തിയത്.

വിവാഹമോചനത്തിനുശേഷം തെറാപ്പികളും മറ്റും എടുക്കാൻ തുടങ്ങി. നാല് വർഷത്തോളം ഒരു റിലേഷൻഷിപ്പിലേക്കും പോകാതെ ഞാൻ ബ്രേക്ക് എടുത്തു. ഒറ്റയ്ക്ക് ഞാൻ ഹാപ്പിയായിരുന്നു. അതുകൊണ്ടാണ് ആദിത്യ വന്നപ്പോൾ എന്റെ ജീവിതത്തിലേക്ക് അവനെ കൂടി ചേർക്കാൻ എനിക്ക് സാധിച്ചത്.

Anju Joseph

അതുപോലെ ഒരു റിലേഷൻ കഴിഞ്ഞ് ഉടനെ അടുത്തതിലേക്ക് എടുത്ത് ചാടിയാൽ അതേ പാറ്റേണിലേക്ക് തന്നെയാകും നമ്മൾ വീണ്ടും കയറുക. അതുകൊണ്ട് തന്നെ അത് ‌ചെയ്യരുതെന്ന് എന്റെ സൈക്കോളജിസ്റ്റ് എന്നോട് തെറാപ്പിക്ക് ചെന്നപ്പോൾ ആദ്യം തന്നെ പറഞ്ഞു. അതുകൊണ്ടാണ് നാല് വർഷം ഒരു റിലേഷൻഷിപ്പിലേക്കും പോകാതിരുന്നത്.

പിന്നെ മദ്യമോ പുകവലിയോ മറ്റ് ലഹരി വസ്തുക്കളോ ഉപയോ​ഗിക്കരുതെന്നും പറഞ്ഞു. ലഹരി ഉപയോ​ഗം എനിക്ക് മുമ്പും ഇല്ല. പിന്നെ മറ്റൊരു റിലേഷൻഷിപ്പിലേക്ക് പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. കാരണം അങ്ങനൊരു ബന്ധത്തിലേക്ക് പോയാൽ ‍ഞാനും ചിലപ്പോൾ ശരിയായിട്ടുണ്ടാവില്ല. ഇപ്പോഴും എനിക്ക് ചില ബാ​ഗേജസുണ്ട്. ചിന്തിക്കാത്ത സമയത്ത് അത് ഹിറ്റ് ചെയ്യുകയും ചെയ്യും.

എനിക്ക് മാത്രമല്ല പലർക്കും പല ബാ​ഗേജസുമുണ്ട്. ചൈൽഡ്ഹുഡ് ട്രോമ, ബ്രേക്കപ്പ് തുടങ്ങിയവയൊക്കെയാകും കാരണങ്ങൾ. ആളുകൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും അ‍ഞ്ജു ഭയങ്കര സന്തോഷവതിയാണല്ലോ. ഭർത്താവിനൊപ്പം അടിച്ച് പൊളിച്ച് ജീവിക്കുകയല്ലേ... ഇനി എങ്ങനെ അഞ്ജുവിന് ഡിപ്രഷൻ ഉണ്ടാകുമെന്ന്. പക്ഷെ മനസിലാക്കേണ്ട സത്യം ഡിപ്രഷൻ അങ്ങനെയല്ല മനുഷ്യനിൽ പ്രവർത്തിക്കുന്നത് എന്നാണ്.

എനിക്ക് ജീവിതത്തിൽ ഭയങ്കര മോശം ദിവസങ്ങൾ ഉണ്ടാകാറുണ്ട്. നിലത്ത് കിടന്ന് ഇഴയുന്ന ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ എന്റെ തെറാപ്പിസ്റ്റ് മറ്റെല്ലാ സെഷൻസും മാറ്റിവെച്ച് നാല്, അഞ്ച് മണിക്കൂർ എനിക്കൊപ്പം ചിലവഴിക്കും. ഒരു ദിവസം ഒരു സംഭവമുണ്ടായി. നാല്, അഞ്ച് മണിക്കൂർ തെറാപ്പിസ്റ്റിന് അടുത്ത് ഇരുന്ന് കരഞ്ഞ് ആകെ മരവിച്ച അവസ്ഥയിലാണ് ഞാൻ.

Anju Joseph

അതിനിടയിൽ റോഡിൽ വെച്ച് ഒരാൾ എന്നെ അടിച്ചു. ചെറുതായി അവരുടെ വണ്ടിയിൽ എന്റെ വണ്ടിയൊന്ന് തട്ടി. അവർ വീണതൊന്നുമില്ല. ചെറുതായി ഒന്ന് ചരിഞ്ഞു അത്രമാത്രം. കാക്കനാട് വെച്ചാണ് സംഭവം. വണ്ടി അവരെ തട്ടിയെന്ന് മനസിലായതും ഞാൻ ഇറങ്ങിച്ചെന്ന് സോറി പറഞ്ഞു. പക്ഷെ പുള്ളിക്കാരി ഇറങ്ങി വന്ന് എന്നെ ഒരു ഒറ്റ അടി മുഖത്ത്.

ഞാൻ എൻജിൻ ഔട്ട് കംപ്ലീറ്റ്ലി എന്നത് പോലെയായി. എന്റെ ശരീരത്തിന് ഊർജം പോലുമില്ല. എന്തെങ്കിലും കഴിക്കാൻ പോകുന്നതിനിടയിലാണ് ഈ സംഭവം. സംഭവം കണ്ട് ചുറ്റും കൂടിയവർ എന്നെ അടിച്ചതിന് ആ സ്ത്രീയെ വഴക്ക് പറഞ്ഞു. അതുകേട്ടതോടെ അവർ വണ്ടിയെടുത്ത് പോയി കളഞ്ഞു. എനിക്ക് അവരുടെ മുഖമോ വണ്ടി നമ്പറോ ഒന്നും ഓർമയില്ല.

ചുറ്റം കൂടി നിന്നവർ ചേർന്ന് എനിക്കൊരു ജ്യൂസ് മേടിച്ച് തന്നു, ആശ്വസിപ്പിച്ചു. ഇതാണ് ഞാൻ പറഞ്ഞത് മറ്റാരും വിചാരിക്കാത്ത ഏറ്റവും താഴ്ന്ന അവസ്ഥയിൽ വരെ പോയിട്ടുള്ളയാളാണ് ഞാൻ എന്നും അഞ്ജു ജോസഫ് പറഞ്ഞു.

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X