അവിടെ അതിജീവിക്കാൻ കഴിയില്ല, മെമ്പർഷിപ്പില്ല... ​ഗുണമുള്ളതായും തോന്നിയിട്ടില്ല, ആ പൈസയ്ക്ക് സ്വർണ്ണം വാങ്ങി!

വിരളമായി മാത്രമെ സിനിമകൾ ചെയ്യാറുള്ളുവെങ്കിലും ഉദ്ഘാടനങ്ങൾ, പ്രമോഷനുകൾ, ബിസിനസ് എല്ലാമായി സജീവമാണ് നടി അന്ന രാജൻ. സിനിമയിലേക്ക് അങ്കമാലി ഡയറീസിലൂടെ ചുവടുവെച്ച അന്ന പതിനാലോളം സിനിമകൾ വിവിധ ഭാഷകളിലായി ചെയ്ത് കഴിഞ്ഞു. എന്നാൽ ഇതുവരെയും താരസംഘടനയായ എഎംഎംഎയിൽ മെമ്പർഷിപ്പ് എടുത്തിട്ടില്ല. അതിനുള്ള കാരണം വ്യക്തമാക്കുകയാണിപ്പോൾ നടി.

ഡബ്ല്യുസിസിയുടെ വായിൽ പഴമാണോ?, മലയാളത്തിന് ഒരു മഹാനടനല്ലേയുള്ളു ലക്ഷ്മി?, സംഘടനയുടെ പേര് മാറ്റുന്നതാണ് നല്ലത്!
ഡബ്ല്യുസിസിയുടെ വായിൽ പഴമാണോ?, മലയാളത്തിന് ഒരു മഹാനടനല്ലേയുള്ളു ലക്ഷ്മി?, സംഘടനയുടെ പേര് മാറ്റുന്നതാണ് നല്ലത്!

അങ്ങനൊരു മെമ്പർഷിപ്പ് എടുത്താൽ തനിക്ക് ​ഗുണം ചെയ്യുമെന്ന് തോന്നിയിട്ടില്ലെന്നും അന്ന പറയുന്നു. അമ്മയിൽ എനിക്ക് മെമ്പർഷിപ്പില്ല. അമ്മയിൽ ഇപ്പോൾ നടക്കുന്ന വിഷയങ്ങൾ മോശമെന്നാണ് തോന്നിയിട്ടുള്ളത്. കാരണം സിനിമയിൽ വന്ന കാലത്തുള്ള വലിയ ആ​ഗ്രഹമായിരുന്നു അമ്മ സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെന്നാണ്.

Anna Rajan

ഇവരുടെ ഷോയുടേയും ട്രിപ്പിന്റെയും വീഡിയോകളെല്ലം ചെറുപ്പം മുതൽ കാണുന്നതിനാൽ വന്ന ആ​ഗ്രഹമായിരുന്നു. മെമ്പർഷിപ്പ് എടുക്കാനുള്ള മാനദണ്ഡങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഒരുപാട് പേർ കഷ്ടപ്പെട്ട് വളർത്തികൊണ്ട് വന്ന സംഘടനയാണ് ഇപ്പോൾ വളരെ മോശമായ അവസ്ഥയിൽ എത്തി നിൽക്കുന്നത്. സ്ത്രീകൾ തലപ്പത്തേക്ക് വന്നശേഷം അം​ഗത്വമെടുക്കണമെന്ന് കരുതിയിരുന്നു.

പക്ഷ ഇപ്പോൾ അവിടെ കാര്യങ്ങൾ അങ്ങനെയല്ലല്ലോ. ഇതിലും നല്ലത് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ പറയുകയല്ലേ. സംഘടനയിൽ ഇത്തരം പ്രശ്നങ്ങൾ നടക്കുന്നുവെന്ന് അറിഞ്ഞതിൽ പ്രയാസമുണ്ട്. എല്ലാ പ്രശ്നങ്ങളും പരി​ഹരിച്ച് അവർ ഐക്യത്തോടെ മുന്നോട്ട് വരട്ടെ. സംഘടനയുടെ ഭാ​ഗമായതുകൊണ്ട് പ്രത്യേകിച്ച് വലിയ ​ഗുണമുണ്ടെന്ന് എനിക്ക് തോന്നിയില്ല.

എല്ലാത്തിനെയും പിരിച്ചുവിടണം, നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ, ഒളിച്ചും പാത്തുമാണ് കാര്യങ്ങൾ!
എല്ലാത്തിനെയും പിരിച്ചുവിടണം, നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ, ഒളിച്ചും പാത്തുമാണ് കാര്യങ്ങൾ!

അതിനാലാണ് അം​ഗത്വം എടുക്കാതിരുന്നത്. ആ പണത്തിന് ഞാൻ സ്വർണ്ണം വാങ്ങി. അതിനിപ്പോൾ ഇരട്ടി വിലയായി. അതേസമയം ഒരുപാട് ആർട്ടിസ്റ്റുകൾ ആ സംഘടനയെ ആശ്രയിച്ച് ജീവിക്കുന്നുമുണ്ട്. ആ സംഘടന എന്നും നിലനിൽക്കണമെന്ന് തന്നെയാണ് ആ​ഗ്രഹം. സൂപ്പർ സ്റ്റാറുകൾ തിരിച്ച് വന്ന് സംഘടന ഉഷാറാക്കി കൊണ്ടുവരട്ടേയെന്ന് ആ​​ഗ്രഹിക്കുന്നു. ന്യൂസിലൂടെ മാത്രമെ ആ സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ ഞാനും അറിയുന്നുള്ളു.

പിന്നെ എല്ലാ അസോസിയേഷനിലും പ്രശ്നങ്ങളുണ്ടാകും. ഉദ്ഘാടനങ്ങളും മറ്റുമാണ് ‍ഞാൻ കൂടുതലും ചെയ്യുന്നത്. സിനിമ ചെയ്യാറില്ല. അതുകൊണ്ട് തന്നെ ആ സംഘടനയുടെ ആവശ്യകത വലുതായി എനിക്കില്ലെന്നും അന്ന പറയുന്നു. ബി​ഗ് ബോസിക് ക്ഷണം വന്നാൽ പോകുമോയെന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ബി​ഗ് ബോസിലേക്ക് ഞാൻ പോകുന്നില്ല. അത്തരം അവസരം വരാറുണ്ട്.

Anna Rajan

പക്ഷെ അത് സ്വീകരിക്കാറില്ല. അവിടെ പോയി എങ്ങനെ അതിജീവിക്കും എന്നത് എനിക്ക് അറിയില്ല. എനിക്ക് അത്ര കുബുദ്ധിയോ ​ഗെയിം മൈന്റോ ഇല്ല. ഫോൺ യൂസ് ചെയ്യാൻ പറ്റില്ല എന്നതൊന്നുമല്ല. അവിടെ പോയാൽ പരസ്പരം ട്രോളിയും ഉപദ്രവിച്ചും പോയിന്റ് നേടി. കരഞ്ഞൊക്കെ ജീവിക്കേണ്ടി വരും. ഇതെല്ലാം കാണാൻ രസമാണ്. അതിൽ ഭാ​ഗമാകാൻ വലിയ താൽപര്യമില്ല.

റിയലായവർക്ക് ആ ഷോ പറ്റില്ല. മൊബൈലിൽ സ്ക്രോൾ ചെയ്യുമ്പോൾ വരുന്ന ബി​ഗ് ബോസ് വീഡിയോകൾ മാത്രമെ ഞാൻ കാണാറുള്ളു എന്നും അന്ന പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച വിഷയത്തിലുള്ള അഭിപ്രായവും പങ്കുവെച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്നത് നല്ല കാര്യമാണ്. നമ്മൾ ഒരുപാട് ടാക്സൊക്കെ അടയ്ക്കുന്നതല്ലേ?. അപ്പോൾ പിന്നെ എന്താണ് പ്രശ്നം.

ഒന്നും പഴയത് പോലെയല്ല, കണ്ണമ്മ വിളിയും ഇല്ലാതായി, രണ്ട് പേരും മാറുന്നു; മീനമ്മ വിളി നിന്നതിന് പിന്നാലെ ചർച്ച
ഒന്നും പഴയത് പോലെയല്ല, കണ്ണമ്മ വിളിയും ഇല്ലാതായി, രണ്ട് പേരും മാറുന്നു; മീനമ്മ വിളി നിന്നതിന് പിന്നാലെ ചർച്ച

പുരുഷന്മാർക്ക് ഇല്ലല്ലേ. ആദ്യ പടം അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ ഞാൻ പോയത് കെഎസ്ആർടിസിയിലാണ്. തിരിച്ച് വന്നതും അതേ ബസ്സിലാണ്. ഉദ്ഘാടനത്തിനൊക്കെ ബസ്സിൽ പോയിട്ടുണ്ട്. മാസ്ക്കൊക്കെ വെച്ച് മുഖം മറച്ച് പോകും. ട്രെയിനിലും നിരന്തരം യാത്ര ചെയ്യാറുണ്ടെന്നും അന്ന രാജൻ പറഞ്ഞു.

Read more about: anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X