ഇത് ഷോയല്ല, ലളിതാ സഹസ്രനാമം കാണാതെ ചൊല്ലാൻ ഈസിയല്ല, ആനിയുടെ ഡെഡിക്കേഷന് അഭിനന്ദനം; പ്രശംസിച്ച് കമന്റുകൾ!

ഇത്തവണയും നടി ആനിയും കുടുംബവും ആറ്റുകാൽ പൊങ്കാലയിൽ മുടങ്ങാതെ ഭാ​ഗമായി. കോട്ടയം പാലയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ആനി സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹശേഷമാണ് ഹൈന്ദവ വിശ്വാസത്തിലേക്ക് മാറിയതും പേര് ചിത്രയെന്ന് ആക്കിയതും. കഴിഞ്ഞ 25 വർഷമായി ആനി പെങ്കാല സമർപ്പിക്കുന്നു. ഇരുപത്തിയഞ്ചാം തവണയാണ് പൊങ്കാലയിടുന്നത്.

ഈ ഇൻഡസ്ട്രിയിൽ വിഷമം പറയാറില്ല, അവസരങ്ങൾ ഇല്ലാതായപ്പോൾ...; തുറന്ന് പറഞ്ഞ് പൂജിത മേനോൻ
ഈ ഇൻഡസ്ട്രിയിൽ വിഷമം പറയാറില്ല, അവസരങ്ങൾ ഇല്ലാതായപ്പോൾ...; തുറന്ന് പറഞ്ഞ് പൂജിത മേനോൻ

ആ​ഗ്രഹങ്ങൾ സാധിക്കുക എന്നതിന് അപ്പുറം ആറ്റുകാൽ അമ്മ എപ്പോഴും കൂടെയുള്ളതായി തോന്നാറുണ്ട്. അത് മാത്രം പറയാം. ആ ഒരു ഉറപ്പും വിശ്വാസവും എനിക്കുണ്ട്. ആദ്യമായി പൊങ്കാല ഇടാൻ പഠിച്ചതൊക്കെ ഒരു സന്തോഷമാണ്. ആ​​ദ്യമായി പൊങ്കാല ഇടാൻ വരുന്നവർക്ക് എങ്ങനെയാണ് ഇടേണ്ടതെന്ന് പറഞ്ഞ് കൊടുക്കുമ്പോൾ അമ്മയുടെ ഓർമകൾ കൂടെയുണ്ട്.

Annie Shaji Kailas

പൊങ്കാല ജാതി മത ഭേദമന്യേ ആർക്കും ഇടാം. ഇന്ന ആൾക്കാർ മാത്രമെ ഇടാവൂവെന്ന് അമ്മ പറഞ്ഞിട്ടുണ്ടോ?. അമ്മയുടെ മുന്നിൽ ജനനം എല്ലാം ഒന്നുതന്നെ. അമ്മ നമ്മുടെ കൂടെയുണ്ടെന്നുള്ള ഉ‌റപ്പാണ് ഏറ്റവും വലിയ സമാധാനം. ഞാനായി തുടങ്ങിയ ശീലമല്ല. ഏട്ടന്റെ അമ്മ ചെയ്തുകൊണ്ടിരുന്നത് ഞാൻ ഈ വീട്ടിൽ വന്നശേഷം തുടർന്നുകൊണ്ട് പോയി. നിർത്തിയി‌ല്ല. ആറ്റുകാൽ അമ്മയ്ക്ക് അറിയാം മക്കളായ നമുക്ക് വേണ്ട നല്ലതും ചീത്തയും ആനി പറഞ്ഞു.

തിരുവനന്തപുരത്തെ വീടിന്റെ മുറ്റത്താണ് ആനി പൊങ്കാല ഇട്ടത്. പൊങ്കാല സമർപ്പണശേഷം ലളിത സഹസ്രനാമം ഉരുവിടുന്ന നടിയുടെ വീഡിയോ വൈ‌റലായിരുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയുടെ ആയിരം പേരുകൾ അഥവാ വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലളിതമായ ഭഗവതി സ്തോത്രമാണ് ലളിത സഹസ്രനാമം.

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചിരഞ്ജീവിയുടെ വിവാ​ദ പരാമർശം; പ്രതികരിച്ച് സഹോദര പുത്രി നിഹാരിക കൊനിഡേല!
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചിരഞ്ജീവിയുടെ വിവാ​ദ പരാമർശം; പ്രതികരിച്ച് സഹോദര പുത്രി നിഹാരിക കൊനിഡേല!

ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണിത്. ഇതിലെ ഓരോ നാമവും ഭഗവതിയുടെ ശക്തിയും ഗുണവും വ്യക്തമാക്കുന്നു. ഒരു നാമവും രണ്ടാമതായി ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ലളിതാ സഹസ്രനാമം മനപാഠമാക്കി ഉരുവിടുക എന്നത് എല്ലാവരാലും സാധ്യമാകുന്ന ഒന്നല്ല. ആനി ബന്ധുക്കൾക്കൊപ്പം ഇരുന്ന് ലളിതാ സഹസ്രനാമം ഉരുവിടുന്ന വീഡിയോ വൈറലായപ്പോൾ നടിയെ പരിഹസിച്ച് ഇതെല്ലാം ക്യാമറയെ കാണിക്കാനുള്ള ഷോയാണെന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

നല്ല നസ്രാണി കൊച്ചായിരുന്നു, നല്ല പിള്ള ചമയാന്‍ ആനിയെ കഴിഞ്ഞെ ഏത് നടിയും വരൂ എന്നുള്ള തരത്തിലും കമന്റുകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം ആനി മറുപടി പറയും മുമ്പ് തന്നെ താരത്തിനെ ഇഷ്ടപ്പെടുന്നവർ പ്രതികരിച്ച് എത്തി. ആനി ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു.

Annie Shaji Kailas

ഇത്രയധികം സമർപ്പണത്തോടെ ഹിന്ദുമത ആചാരങ്ങൾ അവർ പിന്തുടരുന്നത് അഭിനന്ദനം അർഹിക്കുന്നു, ഷോ ആണെന്ന് പറയുന്നവരോട്... ഈ ചൊല്ലുന്നത് സിനിമ പാട്ട് അല്ല ലളിത സഹസ്രനാമമാണ്. കാണാതെ പഠിച്ച് തെറ്റാതെ ചൊല്ലണമെങ്കിൽ അവരുടെ ഡെഡിക്കേഷൻ ചെറുതൊന്നുമല്ല,

ലളിതാസഹസ്രനാമം കാണാതെ ചൊല്ലുവാൻ എല്ലാവർക്കും കഴിയുന്നതല്ല ആരും പരിഹസിക്കേണ്ട, ലളിത സഹസ്രനാമം നോക്കി വായിക്കാൻ തന്നെ നന്നേ പ്രയാസമാണ് അപ്പോഴാണ് കാണാതെ ചൊല്ലുന്നത് സീരിയൽ നടി അമേയയും ആനിയെ പിന്തുണച്ച് കുറിച്ചു. തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചതിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വരുന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ചുള്ള ചോദ്യത്തോടും പൊങ്കാല വിശേഷങ്ങൾ ചോ​ദിക്കാനെത്തിയ മീഡിയയോട് ആനി സംസാരിച്ചിരുന്നു.

തൃഷയുടെ ഭീഷണിയാണോ? എരിതീയിൽ എണ്ണയൊഴിക്കുന്നെന്ന് ബയിൽവൻ രം​ഗനാഥൻ; സത്യവസ്ഥ
തൃഷയുടെ ഭീഷണിയാണോ? എരിതീയിൽ എണ്ണയൊഴിക്കുന്നെന്ന് ബയിൽവൻ രം​ഗനാഥൻ; സത്യവസ്ഥ

എന്റെ കാഴ്ചപ്പാട് എന്താണെന്നുള്ളത് ഞാൻ വ്യക്തമാക്കി. ഞാൻ പറഞ്ഞ വാക്കുകൾ അവരുടെ ജനറേഷനിലുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും. കുറേ കുട്ടികൾക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ആരെയും മനപൂർവം അപമാനിക്കണമെന്ന് വിചാരിക്കുന്ന വ്യക്തിയല്ല ഞാൻ. അമ്മ പറഞ്ഞത് എന്താണെന്ന് ക്ലിയർ ചെയ്യണം എന്ന് മോൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ആ വിഷയത്തിൽ സംസാരിച്ചത്.

ഞാൻ ഒരു ഇന്റർവ്യു എടുക്കട്ടേയെന്ന് അവൻ ചോ​ദിച്ചു... ഞാൻ സമ്മതിച്ചു. അങ്ങനെയാണ് ആ വിഷയത്തിൽ ഞാൻ സംസാരിച്ചത്. സിനിമയിലേക്ക് മടങ്ങി വരണമെന്ന് എനിക്ക് തോന്നിയിട്ടില്ല. സന്തോഷമേയുള്ളു. സിനിമ വിട്ട് വന്ന് സന്തോഷമല്ല. ഇന്നും എന്റെ അന്നം സിനിമ തന്നെയാണ്. പക്ഷെ കുട്ടികളുടെ അമ്മ, ഏട്ടന്റെ ഭാര്യ എന്നീ ലേബലിൽ ഇരിക്കാനാണ് എനിക്ക് ഇഷ്ടമെന്നും ആനി പറയുന്നു.

More from Filmibeat

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X