അന്‍സിബയുടെ മെസേജ് കണ്ടതിന് ശേഷം ഭര്‍ത്താവ് ഉപദ്രവിക്കുന്നു! പരാതിയില്‍ ലക്ഷ്മി എഴുതിയത്! തെളിവുമായി മിഥിലാജ്‌

ലക്ഷ്മി പ്രിയയും അന്‍സിബയും തമ്മിലുള്ള വിഷയം സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയാണ്. അന്‍സിബയെക്കുറിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അസമയത്ത് അന്‍സിബയുടെ റൂമിലേക്ക് ഒരാള്‍ വന്നുവെന്നും, ആ വ്യക്തി പോലീസ് സ്‌റ്റേഷനിലും അവരോടൊപ്പം വന്നിരുന്നുവെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. കോമഡി ഉത്സവം അടക്കമുള്ള പരിപാടികളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മിഥിലാജിനെക്കുറിച്ചായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. അന്‍സിബ എന്താണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് അറിയില്ലെന്നും, അന്ന് ലക്ഷ്മി പോലീസിന് നല്‍കിയ പരാതിയുടെ കോപ്പി വരെ കൈയ്യിലുണ്ട്. ഈ വിഷയത്തില്‍ ഇനിയും മൗനം പാലിക്കാന്‍ കഴിയില്ലെന്നും മിഥിലാജ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അൻസിബ, സത്യം മറച്ചുവെച്ച് നീ ആരെയാണ് സംരക്ഷിക്കുന്നത്. ലക്ഷ്മിപ്രിയ വിഷയത്തിലെ നിൻ്റെ മൗനം ആപത്താണ്. നീ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം ഉത്തരം നിൻ്റെ മൗനത്തിലുണ്ട്. ഇത്രയേറെ അനുഭവിച്ചിട്ടും, ആരെ സംരക്ഷിക്കാനാണ് നീ ഇനിയും സത്യങ്ങൾ മറച്ചുവെക്കുന്നത്? ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തിൽ നിൻ്റെ നിലപാടുകൾ പലപ്പോഴും അവ്യക്തമാണ്. ചില കാര്യങ്ങൾ തുറന്നുപറയാൻ നീ ഇനിയെങ്കിലും തയ്യാറാകണം.

Mithilaj Abdul about Ansiba s  slience
Photo Credit: Lakshmi Priya / Ansiba Hassan / Facebook

റാസൽ ഖൈമയിലെ കാന്താരി റെസ്റ്റോറൻ്റിൽ 2025 നവംബർ 2-ന് നടന്ന പരിപാടിയിലേക്ക് ലക്ഷ്മിപ്രിയയുടെ കൂടെ വരാൻ നിന്നെ ക്ഷണിച്ചിരുന്നുവല്ലോ? ആ ക്ഷണം നീ എന്തുകൊണ്ട് നിരസിച്ചു എന്നതിൻ്റെ യഥാർത്ഥ കാരണം എന്താണ്? സിനിമാമേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യം വെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന വിവരം നീ അറിഞ്ഞതുമുതലാണോ നിൻ്റെ പ്രശ്നങ്ങൾ ആരംഭിച്ചത്? ഇക്കാര്യങ്ങൾ തുറന്നുപറയാൻ നീ എന്തുകൊണ്ട് മടിക്കുന്നു?

"ദുബായിൽ പോയപ്പോൾ ഫോട്ടോ എടുത്തിരുന്നോ?" എന്ന വളരെ ലളിതമായ ചോദ്യം ചോദിച്ചതിനാണ് ലക്ഷ്മിപ്രിയ നിനക്കെതിരെ കേസ് നൽകിയത്. ആ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ നീ തയ്യാറുണ്ടോ? അന്ന് റാസൽ ഖൈമയിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണോ ലക്ഷ്മിപ്രിയ ഇത്തരമൊരു കേസിന് മുതിർന്നത്? തൻ്റെ രഹസ്യങ്ങൾ നിൻ്റെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണോ അവർ നിയമത്തെ കൂട്ടുപിടിച്ചത്?

കൂടാതെ, ലക്ഷ്മിപ്രിയയുടെ സുഹൃത്തായ ആശ തൃപ്പൂണിത്തുറ നിനക്ക് നൽകിയ വിവരങ്ങളും ശ്രദ്ധേയമാണ്. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ നടക്കുന്ന മണി ലോണ്ടറിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ അറിഞ്ഞ നിമിഷം മുതലാണോ നിങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചത്? ഈ സാമ്പത്തിക തിരിമറികൾ എന്തുകൊണ്ട് നീ ഇതുവരെ പുറത്തറിയിച്ചില്ല?

അൻസിബ, ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ടിനി ടോമിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ നിൻ്റെ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും. ഒരു കാര്യം കൂടി വ്യക്തമാക്കുന്നു: നിൻ്റെയും നിൻ്റെ അഭിഭാഷകൻ്റെയും അനുവാദത്തിനായി ഇനിയും കാത്തുനിൽക്കാൻ ഞാൻ തയ്യാറല്ല. ആ പരാതിയുടെ പകർപ്പ് ഞാൻ പുറത്തുവിടുകയാണ് എന്നുമായിരുന്നു മിഥിലാജ് കുറിച്ചത്.

Read more about: lakshmi priya ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X