എന്നെ കാണാന്‍ കൊള്ളില്ല! അപകര്‍ഷത ബോധമുണ്ടായിരുന്നു! മതവും അഭിനയവും ബന്ധമില്ല! അന്‍സിബ അന്ന് പറഞ്ഞത്
താരസംഘടനയായ അമ്മയില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ ഹസന്‍ നടത്തിയ തുറന്നുപറച്ചില്‍ വിവാദമായിരുന്നു. ജിഹാദി, മതം മാറ്റാന്‍ ശ്രമിച്ചു, തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ടിനി ടോം തന്നെ അപമാനിച്ചതായി അവര്‍ പറഞ്ഞിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സംഘടനയില്‍ എത്തിയപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരോട് പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ പറഞ്ഞതാണ്. പക്ഷേ, ഒരു സപ്പോര്‍ട്ടും കിട്ടിയില്ല, എന്നുമാത്രമല്ല ഇത് സംഘടനയ്ക്ക് പുറത്തെ കാര്യങ്ങളല്ലേ. അതെങ്ങനെയാണ് ഇവിടെ തീര്‍ക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം എന്നുമായിരുന്നു പ്രതികരണം. നിയമപരമായി നീങ്ങുകയാണ് താനെന്ന് അന്‍സിബ വ്യക്തമാക്കിയിരുന്നു.
യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നാണ് സിനിമയിലേക്ക് വന്നത്. വിശ്വാസവും, അഭിനയവും കൂട്ടിയിണിക്കാതെയാണ് മുന്നോട്ട് പോവുന്നതെന്ന് നേരത്തെ അന്‍സിബ പറഞ്ഞിരുന്നു. ജെബി ജെംഗക്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അന്‍സിബ ഇതേക്കുറിച്ച് വിശദീകരിച്ചത്. ആഗ്രഹിച്ച് വന്നതാണ് സിനിമയിലേക്ക്. ഇഷ്ടത്തോടെയാണ് അഭിനയിക്കാന്‍ വന്നത്. ചെയ്യുന്ന തൊഴിലിനോട് അത്രയും ആത്മാര്‍ത്ഥതയുണ്ട്. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ പറ്റുന്നത് ദൈവാനുഗ്രഹമാണ്. എന്നെ ഇഷ്ടമല്ലെങ്കില്‍ ലൈക്ക് ചെയ്യാന്‍ പറയുന്നില്ല. ഞാനിപ്പോഴും പര്‍ദ്ദയൊക്കെ ഉപയോഗിക്കാറുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിനൊക്കെ പോവുമ്പോള്‍ പര്‍ദ്ദ ഇട്ടാണ് പോവുന്നത്. ഒക്കേഷന് അനുസരിച്ചാണ് പര്‍ദ്ദ ഉപയോഗിക്കുന്നത്.

ചെറുപ്പം മുതലേ സിനിമ നന്നായി കാണുമായിരുന്നു. എന്നെയൊരു അഭിനേത്രിയാക്കണമെന്ന ആഗ്രഹം ഉമ്മയ്ക്കുണ്ടായിരുന്നു. എനിക്ക് അന്നൊന്നും അത്ര ആഗ്രഹമില്ലായിരുന്നു അഭിനയിക്കാന്‍. ഞാനൊന്നും ഭംഗിയില്ല. എന്നെയൊക്കെ ആര് സിനിമയിലെടുക്കാനാണ് എന്ന അപകര്‍ഷത ബോധം മനസിലുണ്ടായിരുന്നു. അങ്ങനെയായിരുന്നു ഞാന്‍ വിചാരിച്ചത്. പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പായിരുന്നു എടുത്തത്. എന്‍ട്രന്‍സ് കോച്ചിംഗിനൊക്കെ പോവുന്നുണ്ടായിരുന്നു. അവിടെയുള്ള ടീച്ചേഴ്‌സെല്ലാം ആദ്യം എന്നോട് ചോദ്യം ചോദിക്കുമായിരുന്നു. അടിയും കരച്ചിലുമൊക്കെയായിരുന്നു. അങ്ങനെ അത് നിര്‍ത്തി.
എന്റെ ബ്രദര്‍ ഒരു റിയാലിറ്റി ഷോയിലേക്ക് അപ്ലൈ ചെയ്തിരുന്നു. അതില്‍ സെലക്ടായിരുന്നു. അതിന് ശേഷമായിരുന്നു സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. ലവ് ലെറ്റേഴ്‌സൊക്കെ കിട്ടിത്തുടങ്ങിയപ്പോഴാണ് അപകര്‍ഷത ബോധം പോയത്. എന്നെയും നോക്കാന്‍ ആള്‍ക്കാരുണ്ട്. മോശമല്ല എന്നൊത്തെ തോന്നിത്തുടങ്ങി. പട്ടുപാവാടയൊക്കെയിട്ടായിരുന്നു ഞാന്‍ പോയത്. മേക്കപ്പൊന്നും ചെയ്യാതെയാണ് പോയത്. അവിടെ വന്നവരെല്ലാം മോഡേണ്‍ ഡ്രസും, മേക്കപ്പുമൊക്കെയായിരുന്നു. അന്നെനിക്ക് ഐലൈനര്‍ വരയ്ക്കാന്‍ പോലും അറിയില്ലായിരുന്നു.
എന്നെപ്പറ്റി എല്ലാവരും നല്ലത് പറയുന്നതും, എന്നെ സ്‌ക്രീനില്‍ കാണുന്നതുമെല്ലാം ഉമ്മയ്ക്ക് അത്രയും ഇഷ്ടപ്പെട്ട കാര്യമാണ്. ഒരൊറ്റ സീനാണെങ്കിലും ഉമ്മ ഇത് ഇരുന്ന് കാണും. ഞാന്‍ ആദ്യം അഭിനയിച്ചത് 'ഇന്നത്തെ ചിന്താവിഷയം' എന്ന ചിത്രത്തിലാണ്. ഒരൊറ്റ രംഗത്തില്‍. ഉമ്മയാണ് അന്ന് ഫോട്ടോ അവര്‍ക്ക് അയച്ച് കൊടുത്തത്. സത്യന്‍ സാര്‍ വിളിച്ച സമയത്ത് എനിക്ക് പരീക്ഷയായിരുന്നു. പരീക്ഷയായതിനാല്‍ ഇപ്പോള്‍ വരാന്‍ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. മോള്‍ക്ക് അഭിനയിക്കാനിഷ്ടമല്ലേ, ഒരു ദിവസം വന്ന് അഭിനയിച്ച് പോയ്‌ക്കോളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് പോയത്. മീര ജാസ്മിനും, ലാലേട്ടനും, മോഹിനിയുമൊക്കെയുള്ള കോംപിനേഷന്‍ സീനായിരുന്നു. ഞങ്ങളൊക്കെ ഫ്രണ്ട്‌സാണ് എന്ന ഒരൊറ്റ ഡയലോഗുണ്ടായിരുന്നു എനിക്ക്. ഇപ്പോഴും ആ സിനിമ വന്നാല്‍ ഉമ്മ മുഴുവന്‍ ഇരുന്ന് കാണും. എന്നെക്കാണാന്‍ വേണ്ടി മാത്രം.


Click it and Unblock the Notifications