തുടക്കം മുതലേ പ്രശ്‌നങ്ങള്‍! അത്രയും അനുഭവിച്ചു! എല്ലാം എണ്ണിപ്പറഞ്ഞ് അന്‍സിബ! അമ്മയിൽ പൊട്ടിത്തെറി

താരസംഘടനയായ അമ്മയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്. അന്‍സിബ ഹസന്റെ രാജിയും, തുറന്നുപറച്ചിലുകളുമാണ് പ്രധാന വിഷയം. ദൃശ്യം 3 വിജയകരമായി മുന്നേറുകയാണ്. ആ സന്തോഷം ആസ്വദിക്കേണ്ടതൊക്കെയാണ്. എല്ലാവരും നല്ല കമന്റുകളൊക്കെയാണ് പറയുന്നത്. ഞാന്‍ ഇതുവരെ ചിത്രം കണ്ടിട്ടില്ല. ഡബ്ബ് ചെയ്യുമ്പോള്‍ കണ്ടതേയുള്ളൂ. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവൊക്കെയുണ്ട്. ഞാന്‍ സത്യം പറയുമ്പോള്‍ അത് ഗൂഢാലോചന, ഞാന്‍ പറയേണ്ട വാക്കാണത്. എനിക്കെന്ത് കിട്ടാനാണ്. എനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്. അമ്മയുടെ കുടുംബസംഗമത്തിന് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒരു മതസംഘടന ഏറ്റെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എന്റെ ധാര്‍മ്മികത കാരണം അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. 32 വര്‍ഷമായിട്ട് അമ്മയില്‍ അങ്ങനെയൊരു കാര്യം നടന്നിട്ടില്ല. ഇന്ന് നിങ്ങളൊരു മതം കയറ്റിയാല്‍ അടുത്ത കമ്മിറ്റി വേറെയൊന്ന് കൊണ്ടുവരും. കലാകാരന്‍മാരുടെ സംഘടനയാണ്. എന്റെ എതിര്‍പ്പ് ഞാന്‍ പരസ്യമായി അവിടെ പറഞ്ഞതാണ്.

എതിരില്ലാതെ ജോയന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമയം മുതലേ പ്രശ്‌നങ്ങളായിരുന്നു. ഇലക്ഷന്‍ സ്റ്റണ്ട് എല്ലാവരും കണ്ടതാണല്ലോ. അനൂപ് ചന്ദ്രന്‍ ചേട്ടന്‍ എനിക്കെതിരെ വീഡിയോ ചെയ്തിരുന്നു. ഒരംഗത്തെ മോശമാക്കുന്ന രീതിയില്‍ മറ്റൊരു അംഗത്തെക്കുറിച്ച് പറഞ്ഞാല്‍ പുറത്താക്കാമെന്നാണ് ബൈലോ. ഞാന്‍ അതേക്കുറിച്ച് പറഞ്ഞപ്പോള്‍, അമ്മയ്‌ക്കെതിരെ കുറച്ച് നടിമാരും സംസാരിച്ചിരുന്നു. അവരെയും പുറത്താക്കേണ്ടി വരും എന്നാണ് പറഞ്ഞത്. ഫെബ്രുവരി 21നാണ് രാജി വെച്ചത്. അന്നെനിക്കൊരു ട്രോമയായിരുന്നു. അങ്ങനെയൊരു അവസ്ഥയിലായത് കൊണ്ടാണ് അന്ന് ഒന്നും പറയാതെയിരുന്നത്. ഒരു പാനിക് സിറ്റുവേഷന്‍ കഴിഞ്ഞാലേ അത് തുറന്ന് പറയാന്‍ പറ്റുള്ളൂ. അവിഹിത കഥകളൊക്കെ അവിടെ പ്രചരിക്കുന്നുണ്ടായിരുന്നു. തുക്കം മുതലേ മാനസികമായി പീഡനമായിരുന്നു. പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നുള്ളത് അറിയാവുന്നത് കൊണ്ടാണ് പറയാതെയിരുന്നത്.

Ansiba Hassan open chat
Photo Credit: Ansiba Hassan / Facebook

ശ്വേത ചേച്ചിയോട് എല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞതാണ്. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് എന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചത്. അവിടത്തെ പുന:പ്രതിഷ്ട ചടങ്ങിന് ഞാനും പോയിരുന്നു. അങ്ങനെയുള്ള എന്നെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്. അമ്മയുടെ ഗ്രൂപ്പില്‍ ഒരു പോള്‍ പോലെ ഇട്ടിരുന്നു ഇത്. ഞാന്‍ നോ ആയിരുന്നു അറിയിച്ചത്. ആദ്യം ആരും നോ പറയാനില്ലായിരുന്നു. പിന്നെയാണ് നോ പറഞ്ഞത്. അതുകഴിഞ്ഞപ്പോഴാണ് എനിക്കെതിരെ തൃപ്പൂണിത്തുറ വനിത സെല്ലില്‍ എനിക്കെതിരെ പരാതി കൊടുത്തത്. ഒരു വനിത താരമാണ്. അവരുടെ പേര് പറയാമോയെന്നറിയില്ല. ദുബായില്‍ പോയപ്പോള്‍ എന്തെങ്കിലും ഫോട്ടോ എടുത്തായിരുന്നോ, എന്റെയൊരു ഫ്രണ്ട് കണ്ടു. ഈ മെസേജ് കണ്ട് അവരുടെ വീട്ടില്‍ ഡൊമസ്റ്റിക് വയലന്‍സ് നടന്നുവത്രേ.

എനിക്കെതിരെ വ്യാജപരാതി കൊടുത്തിട്ടുണ്ട്. നിങ്ങള്‍ ഇത് അന്വേഷിക്കണമെന്ന് പറഞ്ഞു. ഇത് അമ്മയുമായി ബന്ധപ്പെട്ടതല്ല. പേഴ്‌സണല്‍ കാര്യങ്ങളാണ്. ഒരു വൃത്തികെട്ട പരാതിയാണ് കൊടുത്തതെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ മറുപടിയാണ്. ഞാന്‍ നേരത്തെ എന്താണ് എതിര്‍ത്തത്, അതേക്കുറിച്ചാണ് അവര്‍ പറഞ്ഞത്. പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ മൂന്ന് മണിക്കൂറോളം എന്നെ ഹരാസ് ചെയ്തിരുന്നു. പരാതിക്കാരി കുഞ്ഞിനൊപ്പമായാണ് വന്നത്. ആ കുഞ്ഞ് അവിടെ കംഫര്‍ട്ടബിളായിരുന്നു. ഒറ്റയടിക്ക് വന്ന് ഇങ്ങനെ കംഫര്‍ട്ടാവുമോ എന്നറിയില്ല. അന്‍സിബ ചെയ്തത് തെറ്റാണ്, നിങ്ങളുടെ മെസേജ് കാരണം ഇവര്‍ എന്തൊക്കെ അനുഭവിച്ചു എന്നൊക്കെയായിരുന്നു എസ് ഐ ചോദിച്ചത്.

മാപ്പ് എഴുതി കൊടുക്കാന്‍ പറഞ്ഞു. മൂന്ന് മണിക്കൂറോളം ഹരാസ് ചെയ്തതിന് ശേഷമാണ് ഖേദം എഴുതി കൊടുക്കാന്‍ പറഞ്ഞത്. താങ്കളുടെ കുടുംബം അന്‍സിബ തകര്‍ക്കില്ലെന്ന് കൂടി എഴുതി ചേര്‍ക്കട്ടെ എന്ന് പോലീസ് ചോദിക്കുന്നുണ്ടായിരുന്നു. ഈ കുട്ടിക്കെതിരെ ഒത്തിരി ആളുകള്‍ക്ക് പരാതിയുണ്ടെന്നും, ആ വനിത മെമ്പറും പറഞ്ഞിരുന്നു. ഫിലിം ഫെസ്റ്റിവലിന് പാര്‍ട്ടി നടത്തിയതിനെച്ചൊല്ലിയൊരു തര്‍ക്കമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയെ ഇങ്ങനെ പരിഹസിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ പ്രതികരിച്ചിരുന്നു. അത് മുതലാണ് എന്നോട് ദേഷ്യം തുടങ്ങിയത്. അടുത്ത മീറ്റിംഗിലും അതേ ചര്‍ച്ചയുണ്ടായിരുന്നു. അപ്പോഴും മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ടിനി സംസാരിച്ചത്.

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X