'പാർട്ടിക്ക് സ്വന്തം പണമില്ല, പിന്നിൽ അവർ; ജനങ്ങൾ വന്ന് വോട്ട് ചെയ്തോളും, ഒരുപാട് ഓടേണ്ടെന്ന് വിജയ് കരുതുന്നു'
രാഷ്ട്രീയത്തിൽ വിജയ്ക്ക് ശോഭിക്കാനാകുമെന്ന് വിജയ്ക്കല്ലാതെ മറ്റാർക്കും ആത്മവിശ്വാസമില്ലാത്ത സാഹചര്യമാണിപ്പോൾ. പ്രതിഛായ ഏറ്റവും മോശമായ സമയത്താണ് വിജയ് ഇപ്പോൾ. രാഷ്‌ട്രീയത്തിൽ വളരാനുള്ള മിടുക്ക് വിജയ്ക്കില്ലെന്നും ആരാധകർ വോട്ട് ചെയ്ത് വിജയിച്ച് ഉടനെ മുഖ്യമന്ത്രിയാകാമെന്ന നടക്കാത്ത സ്വപ്നമാണ് വിജയ്ക്കെന്നും വാദങ്ങളുണ്ട്. താരം സ്വത്തുക്കളിൽ ചിലത് വിൽക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സ്വത്തുക്കൾ വിൽക്കാൻ രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. ഭാര്യ സംഗീതയ്ക്ക് പിരിയുമ്പോൾ സ്വത്തിൽ ഒരു ഭാഗം നൽകേണ്ടി വരും. സ്വത്തുക്കളുണ്ടെങ്കിലല്ലേ നൽകേണ്ടൂ. വിറ്റാൽ പ്രശ്നമില്ല. പണം മറ്റാരുടെയെങ്കിലും പേരിലും മാറ്റാം. മറ്റൊരു കാരണം പറയപ്പെടുന്നത് രാഷ്ട്രീയത്തിന് വരുന്ന ചിലവാണ്. കമൽ ഹാസൻ എടുത്ത് ചാടി രാഷ്ട്രീയത്തിൽ വന്നപ്പോൾ പാർട്ടി പ്രവർത്തനത്തിന് സ്വത്തുക്കൾ വിൽക്കേണ്ടി വന്നു. എന്നാൽ വിജയ് അങ്ങനെ ചെയ്യാൻ സാധ്യതയില്ല. കാരണം രാഷ്ട്രീയത്തിൽ പിന്തുണ നൽകാൻ പല മാഫിയകളുമുണ്ടാകും. കാരണം നാളെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അവർക്ക് പ്രശ്നമുണ്ടാകരുത്.

മാത്രവുമല്ല സ്വത്തുക്കൾ വിറ്റ് രാഷ്ട്രീയം നടത്തുമ്പോൾ ഉറക്കമുണ്ടാകില്ല. എങ്ങനെയെങ്കിലും പാർട്ടിയെ ജയിപ്പിക്കാൻ നെട്ടോട്ടമോടും. എന്നാൽ വിജയ് ഓടുന്നുണ്ടോ. ജനങ്ങൾ വന്ന് വോട്ട് ചെയ്തോളും നമ്മൾ ഒരുപാട് പരിശ്രമിക്കേണ്ട എന്ന ചിന്ത. അതിനിൽ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കുന്നത് വിജയുടെ പണമല്ലെന്ന് ഉറപ്പാണെന്നും അന്തനൻ പറയുന്നു.


Click it and Unblock the Notifications















