ഐ ലവ് യു ധ്രുവ്; സംശയം വേണ്ട പ്രണയത്തിലാണ്; ആരാധകരുടെ കണ്ണ് വെട്ടിക്കാൻ മോഴ്സ് കോഡ് ഉപയോ​ഗിച്ച് അനുപമ?

കഴിഞ്ഞ കുറച്ച് മാസങ്ങളായി തെന്നിന്ത്യയിൽ പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ ഒന്ന് അനുപമ പരമേശ്വരനും ധ്രുവ് വിക്രവും പ്രണയത്തിലാണെന്നതാണ്. ഇരുവരും ഒരുമിച്ച് അടുത്തിടെ ബൈസൺ എന്നൊരു സിനിമയിൽ ജോഡികളായി അഭിനയിച്ചിരുന്നു. അതോടെ ​​ഗോസിപ്പുകൾ ശക്തമായി. പ്രണയം ഇതുവരേയും പരസ്യപ്പെടുത്തിയിട്ട് ഇല്ലെങ്കിലും പ്രണയത്തിലായ താര ജോഡികൾ ചെയ്യുന്നത് പോലെ ഇരുവരും സൂചനകൾ സോഷ്യൽമീഡിയ പോസ്റ്റ് വഴി നൽകാറുണ്ട്.

ഒരേ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെയ്ക്കുക, ക്യാപ്ഷനുകൾ, തെരഞ്ഞെടുക്കുന്ന പാട്ടുകളിലെ സാമ്യത എന്നിവയെല്ലാം അതിൽ ഉൾപ്പെടും. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്തുമ്പോഴുള്ള ബോഡി ലാ​ഗ്വേജും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ അനുപമയുടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചർച്ചയായി മാറുകയാണ്.

Anupama Parameswaran

തെളിഞ്ഞ് നിൽക്കുന്ന നീലകാശത്തിന്റെ ഫോട്ടോയാണ് അനുപമ പങ്കുവെച്ചത്. ഫോട്ടോയ്ക്ക് ക്യാപ്ഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ആരാധകരിൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം താരത്തിന്റെ ഫോളോവേഴ്സിൽ ചിലർ കണ്ടുപിടിച്ചു. അനുപമ പോസ്റ്റ് ചെയ്ത സ്റ്റോറിയുടെ ഒരു വശത്തായി മോഴ്‌സ് കോഡിൽ എന്തോ എഴുതിയിരുന്നു. പലരും അത് ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ ചിലർ അത് ഡികോഡ് ചെയ്ത് എടുത്ത് റെഡ്ഡിറ്റിൽ സ്ക്രീൻഷോട്ട് സഹിതം പങ്കിട്ടു. മോഴ്‌സ് കോഡ് കണ്ടപ്പോൾ അതിൽ ലവ് എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഫോളോവേഴ്സിൽ ഒരാൾ വാചകം മുഴുവനായും ഡികോഡ് ചെയ്ത് എടുത്തത്. I love you Dhruv എന്നാണ് അനുപമ എഴുതിയിരുന്നത് എന്നാണ് ഇത് കണ്ടെത്തി റെഡ്ഡിറ്റിൽ പങ്കുവെച്ച ഫോളോവറുടെ വാദം.

ആറ് മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്ത സ്റ്റോറി അനുപമ പിന്നീട് ഡിലീറ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ തന്റെ സ്റ്റോറി ചർച്ചയായിയെന്ന് മനസിലാക്കിയതുകൊണ്ട് താരം ഡിലീറ്റ് ചെയ്തതുമാകാം. മോഴ്സ് കോഡ് (Morse Code) എന്നത് അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമായി ഡോട്ട് (•)യും ഡാഷ് (-)യും ഉപയോഗിച്ച് പ്രതിനിധീകരിക്കുന്ന ഒരു സംവരണ രീതിയാണ്. മോഴ്സ് കോഡ് ഒരു സിഗ്നൽ ഭാഷയാണ്. ഇത് ടെലഗ്രാഫ് കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു.

സാമുവൽ ‌മോർസ് എന്ന ശാസ്ത്രജ്ഞനാണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹം 1830കളിൽ ടെലഗ്രാഫിനായിട്ടാണ് ഇത് വികസിപ്പിച്ച് എടുത്തത്. ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ലീഷ് അക്ഷരത്തിനും പകരം രണ്ട് തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകളുണ്ട്.

Anupama Parameswaran

ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിട്ട് എന്നും അതിന്റെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡോട്ട് എന്നും വിളിക്കുന്നു. ഒരു ഡിട്ടും ഒരു ഡോട്ടും ചേർന്നാൽ ഇം​ഗ്ലീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇം​ഗ്ലീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകളുണ്ട്. മുമ്പ് അനുപമയുടെയും ധ്രുവിന്റെയും എന്ന പേരിൽ ഒരു ലിപ്-ലോക്ക് ഫോട്ടോ വൈറലായിരുന്നു. അവരുടെ ഫോട്ടോ സ്‌പോട്ടിഫൈ പ്ലേലിസ്റ്റിൽ പോലും പ്രത്യക്ഷപ്പെട്ടിരുന്നു.

സ്വകാര്യ ലിപ് ലോക്ക് ചിത്രം വൈറലായതിന് പിന്നാലെയാണ് അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. ധ്രുവിന്റെ മിക്കവാറും എല്ലാ പോസ്റ്റുകൾക്കും അമൃതയുടെ അമ്മ സുനിത ലൈക്ക് ചെയ്യാറുണ്ടെന്നും അതിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രം ഉൾപ്പെടെയുണ്ടെന്നും പുതിയ ചർച്ച പൊട്ടിപുറപ്പെട്ടതോടെ റെഡ്ഡിറ്റ് യൂസേഴ്സിൽ ചിലർ കുറിച്ചു.

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ​ഗോസിപ്പുകൾക്കിടയിൽ ചർച്ചയായി മാറിയിരുന്നു. വിക്കിപീഡിയ പ്രകാരം ധ്രുവിന് ഇരുപത്തിയെട്ടും അനുപമയ്ക്ക് മുപ്പതുമാണ് വയസ്. ഇതും ധ്രുവിന്റെ ആരാധകരിൽ ചിലർ നടിക്കെതിരെ ഹെയ്റ്റ് പ്രകടിപ്പിക്കാനും കാരണമായിട്ടുണ്ട്.

Read more about: anupama parameswaran dhruv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X