ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല, ഇത്രയും സൗഹൃദം?; ചന്തു സലീംകുമാറും ദൃശ്യ രഘുനാഥും പ്രണയത്തിലോ?; ചർച്ച!

സലിംകുമാറിന്റെ രണ്ട് ആൺമക്കളിൽ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത് മൂത്ത മകൻ ചന്തുവാണ്. 2009 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ് താരപുത്രൻ തുടക്കം ലവ് ഇൻ സിം​ഗപ്പൂർ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. സലിംകുമാറിന്റെ കുട്ടിക്കാലമാണ് ചന്തു അവതരിപ്പിച്ചത്. സിനിമ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. പിന്നീട് പതിനൊന്ന് വർഷത്തേക്ക് ചന്തുവിനെ എവിടേയും കണ്ടതില്ല.

ഇനി ഒരു വിവാഹമുണ്ടാകില്ല... മതിയായി, മോൾക്കും തോന്നി അങ്ങനൊരാൾ വേണ്ടെന്ന്, അമ്മയുണ്ടല്ലോയെന്ന് ‌പറയും!
ഇനി ഒരു വിവാഹമുണ്ടാകില്ല... മതിയായി, മോൾക്കും തോന്നി അങ്ങനൊരാൾ വേണ്ടെന്ന്, അമ്മയുണ്ടല്ലോയെന്ന് ‌പറയും!

പഠനം പൂർത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒരു വലിയ ഇ‌ടവേളയ്ക്കുശേഷം റീ എൻട്രി നടത്തിയത് വൻ വിജയമായി മാറിയ മാലിക് എന്ന സിനിമയിലൂടെയായിരുന്നു. അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായിരുന്നു കരിയറിൽ സംഭവിച്ച രണ്ടാമത്തെ സിനിമയിൽ അവസരം ല‌ഭിച്ചു. കിട്ടിയ വേഷം ടീനേജറായ ചന്തു മനോഹരമാക്കി.

Chandu Salim Kumar Drishya Raghunath

വാരിവലിച്ച് സിനിമകൾ ചെയ്ത് എണ്ണം കൂട്ടുക എന്നതായിരുന്നില്ല ചെറുതാണെങ്കിലും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന വേഷങ്ങൾ ചെയ്യാനാണ് ചന്തു എന്നും ശ്രമിച്ചിട്ടുള്ളത്. അതിനാലാകണം മാലിക്കിനുശേഷം രണ്ട്, മൂന്ന് വർഷം വീണ്ടും ഇടവേള സംഭവിച്ചത്. ശേഷം ചന്തു സലിം കുമാറിന്റെ ശക്തമായ തിരിച്ച് വരവ് മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയിലൂടെയായിരുന്നു.

ലൂസ് അടിക്കടാ... എന്ന ഒറ്റ ഡയലോ​ഗിലൂടെ തെന്നിന്ത്യയാകെ തരം​ഗമായി മാറി ചന്തുവിന്റെ കഥാപാത്രവും സിനിമയും. മഞ്ഞുമ്മൽ ബോയ്സിനുശേഷം നടികർ, ഇടിയൻ ചന്തു, പൈങ്കിളി, ലോക ചാപ്റ്റർ വൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ ചന്തുവാണ് റെഡ്ഡിറ്റിൽ ചർച്ച വിഷയം. യുവതാരം പ്രണയത്തിലാണെന്നാണ് റെഡ്ഡിറ്റ് യൂസേഴ്സിന്റെ വാദം.

എന്റെ ആരാധികയായിരുന്നു, സൗഹൃദം പ്രണയമായി, വളരെ കാലമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു, ഇപ്പോൾ ലീ​ഗലായി!
എന്റെ ആരാധികയായിരുന്നു, സൗഹൃദം പ്രണയമായി, വളരെ കാലമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു, ഇപ്പോൾ ലീ​ഗലായി!

യുവനടി ദൃശ്യ രഘുനാഥുമായി ചേർത്താണ് നടന്റെ പേരിൽ ​ഗോസിപ്പുകൾ പ്രചരിക്കുന്നത്. അതിന് കാരണം വൈറലാകുന്ന ചില ഫോട്ടോകളാണ്. ലോകയുടെ പിന്നണിയിൽ പ്രവർത്തിച്ച നിമിഷ് രവി, അരുൺ കുര്യൻ, ശാന്തി, കല്യാണി പ്രിയദർശൻ, ചന്തു സലിംകുമാർ എന്നിവരുടെ ലേറ്റസ്റ്റ് ​ഗ്രൂപ്പ് ഫോട്ടോയിൽ ദൃശ്യയെ കാണാം.

ചന്തുവിന്റെ തോളിൽ കൈ ഇട്ട് നിൽക്കുന്ന ദൃശ്യയുടെ വേറെയും ചിത്രങ്ങൾ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ടതാണ് ചർച്ചകൾക്ക് കാരണമായത്. ലോകയിൽ ​ദൃശ്യ പ്രവർത്തിച്ചിട്ടുണ്ടോ?, ചന്തുവുമായി ഒരു സിനിമ പോലും ചെയ്തിട്ടില്ലാതെ ഇവർക്കിടയിൽ എങ്ങനെ സൗഹൃ​ദം രൂപപ്പെട്ടു എന്നിങ്ങനെയുള്ള ചോദ്യങ്ങളും റെഡ്ഡിറ്റിൽ ഉയരുന്നുണ്ട്. ചന്തുവിന്റെ ഫ്രണ്ട്ഷിപ്പ് സർക്കിളിൽ അടുത്തിടെയായാണ് ദൃശ്യയുടെ സാന്നിധ്യം പ്രേക്ഷകർ നോട്ടീസ് ചെയ്ത് തുടങ്ങിയത്.

Chandu Salim Kumar Drishya Raghunath

ഇരുവരും തമ്മിൽ സഹപ്രവർത്തകർ എന്ന രീതിയിലുള്ള സൗഹൃദമാകാം എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഒമ‍‍‍ര്‍ ലുലു സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തി മികച്ച വിജയം കൊയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നായികയാണ് ദൃശ്യ. ചിത്രത്തിന് കിട്ടിയ സ്വീകാര്യതക്കൊപ്പം അതുപോലെ തന്നെ ശ്രദ്ധയാകര്‍ഷിച്ച ദൃശ്യ രഘുനാഥിനെ എന്നാൽ പിന്നീട് അധികം ചിത്രങ്ങളില്‍ കണ്ടിരുന്നില്ല.

ഹാപ്പി വെഡ്ഡിങ്ങിനുശേഷം മാച്ച് ബോക്സ് എന്ന സിനിമയിൽ ദൃശ്യ അഭിനയിച്ചിരുന്നു. ജോൺ ലൂഥർ, അനോമി, ശാദി മുബാറക്ക് തുടങ്ങിയവയാണ് നടി ഭാ​ഗമായ മറ്റ് സിനിമകൾ. സിനിമകളുടെ കാര്യത്തിൽ വളരെ സെലക്ടീവാണെങ്കിലും മോഡലിങ്ങും മറ്റുമായും താരം സജീവമാണ്. ഞാൻ അഭിനയം നിർത്തിയെന്ന് അഭ്യൂഹം പരന്നു. ആരോ എന്നെ ബ്ലോക്ക് ചെയ്യുന്നു. ഞാൻ അഭിനയം നിർത്തി എന്ന് പലരും പറഞ്ഞു പരത്തി.

അവസാനം നടന്ന ചതി, ലോഹിത​​ദാസ് പൊട്ടിക്കരഞ്ഞു, പഴി മുഴുവൻ വിദ്യ ബാലന്റെ തലയിൽ; ചക്രത്തിന് സംഭവിച്ചത്
അവസാനം നടന്ന ചതി, ലോഹിത​​ദാസ് പൊട്ടിക്കരഞ്ഞു, പഴി മുഴുവൻ വിദ്യ ബാലന്റെ തലയിൽ; ചക്രത്തിന് സംഭവിച്ചത്

ഇടവേളകൾ സിനിമയിൽ ദോഷമാണെന്ന് തോന്നിയിട്ടില്ല. നായികമാർക്കൊരിക്കലും സിനിമയിലത്ര ആയുസ്സുണ്ടാകില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ കാത്തിരുന്നാൽ നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ എന്നാണ് തുടരെ തുടരെ സിനിമകൾ ചെയ്യാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി മുമ്പ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.

More from Filmibeat

Read more about: salim kumar drishya raghunath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X