മുക്കാൽച്ചെമ്പ് ബിരിയാണി കഴിച്ച പെൺവീട്ടുകാർ! ഭാവിവധു പ്രതികരിച്ചത്! കല്യാണം മുടങ്ങിയോ? അരുൺ പറഞ്ഞത്

വ്‌ളോഗുമായി സജീവമാണ് അരുണ്‍ രാമചന്ദ്രന്‍. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പറഞ്ഞുള്ള വീഡിയോ അടുത്തിടെ പങ്കുവെച്ചിരുന്നു. ഭാവിവധുവിന്റെ മുഖം ആദ്യം കാണിച്ചിരുന്നില്ല. പെണ്‍വീട്ടുകാര്‍ വീട്ടില്‍ വന്നതും, വിവാഹം ഉറപ്പിച്ചതിനെക്കുറിച്ചുമെല്ലാം അരുണ്‍ വിവരിച്ചിരുന്നു. അതിനിടയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. മുക്കാല്‍ ചെമ്പ് ബിരിയാണി തിന്ന്, അവര്‍ ആ കച്ചോടം അങ്ങ് ഉറപ്പിച്ചിരിക്കുകയാണെന്ന അരുണിന്റെ കമന്റാണ് വിവാദമായത്. കല്യാണത്തെ കച്ചവടമാക്കരുതെന്നും, കുറച്ചുകൂടെ മാന്യമായി സംസാരിക്കണമെന്നുമായിരുന്നു കമന്റുകള്‍. സഹോദരിയുടെ വിവാഹവും ഇതുപോലെയായിരിക്കുമോ, ബിരിയാണിയുടെ കണക്ക് പറഞ്ഞ് ബന്ധുക്കളെ ആദ്യം തന്നെ അപമാനിച്ചു, നല്ല അഹങ്കാരം ഉണ്ടല്ലോ, ഇത്രയ്ക്ക് സംസ്‌കാരശൂന്യനായിരുന്നോ, തുടങ്ങിയ കമന്റുകളായിരുന്നു വന്നത്.

സംഭവം വിവാദമായതോടെയായിരുന്നു അരുണ്‍ തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചത്. ഞാന്‍ പറഞ്ഞൊരു കാര്യം പറഞ്ഞ് മനസിലാക്കാന്‍ വേണ്ടിയാണ് ഈ വീഡിയോ. ഒാരോ ദിവസം കഴിയുന്തോറും എന്നെ അഹങ്കാരിയായി ചിത്രീകരിക്കുകയാണ് എല്ലാവരും. കല്യാണസാരി എടുക്കാന്‍ പോയപ്പോഴായിരുന്നു ഞാന്‍ ആ കമന്റ് പറഞ്ഞത്. പെണ്ണുവീട്ടുകാരൊക്കെ ഇങ്ങോട്ടേക്ക് വന്നിരുന്നു. ഒരു മുക്കാല്‍ച്ചെമ്പ് ബിരിയാണിയും തിന്ന് അവര്‍ ആ കച്ചോടം അങ്ങ് ഉറപ്പിച്ചിരിക്കുകയാണ്. ഞാന്‍ രാജമാണിക്യത്തിലെ ഡയലോഗ് ഓര്‍ത്തപ്പോള്‍ പറഞ്ഞതായിരുന്നു. പ്രത്യേകിച്ചൊന്നും ഓര്‍ക്കാതെ കാഷ്വലായി പറഞ്ഞതായിരുന്നു. അവര് വന്ന് കഴിച്ചതിന്റെ കണക്ക് പറഞ്ഞുവെന്നും, ഇപ്പോഴേ ബന്ധുക്കളെ താഴ്ത്തിക്കെട്ടിയെന്നും, കുറച്ച് മര്യാദയാവാം അങ്ങനെ കുറേ കമന്റുകള്‍ കണ്ടു.

Arun Jayachandran about his viral comment
Photo Credit: Arun Jayachandran / Facebook

ആരേയും അപമാനിക്കാനായി പറഞ്ഞതല്ല. ആ പ്രസ്താവനയ്ക്ക് വേറെയൊരു അര്‍ത്ഥമുണ്ടെന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. കമന്റുകള്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു അര്‍ത്ഥമുണ്ടല്ലേ, ആളുകള്‍ ഇങ്ങനെ വ്യാഖ്യാനിക്കുമെന്ന് മനസിലാക്കുന്നത്. കേള്‍ക്കുന്നവരുടെ മനസും, ചിന്താഗതിയുമൊക്കെ വ്യത്യസ്തമാണന്ന് എനിക്ക് ശരിക്കും മനസിലായി.ഇത്തരത്തിലൊരു വ്യാഖ്യാനം വരുമെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. നല്ലൊരു ഉദ്ദേശത്തോടെയായിരുന്നു ഞാനത് പറഞ്ഞത്. കല്യാണമല്ലേ, ആ സന്തോഷത്തില്‍ പറഞ്ഞതാണ്. എന്റെ കല്യാണമല്ലേ, അത് ഞാന്‍ മുടക്കുമോ, ഇത് നടക്കാന്‍ തന്നെയാണ് എനിക്കും ആഗ്രഹം. ഈ വീഡിയോ കണ്ട ശേഷം ആ പെണ്‍കുട്ടി എന്നെ വിളിച്ചിരുന്നു. എല്ലാവരും എന്നെ സിംപിള്‍ പെണ്‍കുട്ടിയെന്ന് പറഞ്ഞത് കേട്ടോയെന്നൊക്കെ ചോദിച്ചിരുന്നു.

അരുണ്‍ ചേട്ടനെക്കുറിച്ച് ആളുകള്‍ മോശം പറയുന്നുണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു. അതുകേട്ട് നിനക്കെന്ത് തോന്നിയെന്ന് ചോദിച്ചപ്പോള്‍, ഏട്ടന്‍ കാഷ്വലായിട്ട് പറഞ്ഞതല്ലേ, വീട്ടുകാരും ചിരിച്ച് എന്‍ജോയ് ചെയ്തു. ആ ഒരു സെന്‍സിലേ എടുത്തിട്ടുള്ളൂ എന്നും പറഞ്ഞു. എന്നെ ഇത്രയും കാലമായി അറിയുന്നവരല്ലേ നിങ്ങള്‍, ഒരു രാത്രി കൊണ്ട് ഞാനിത്രയും മോശക്കാരനാവുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. മന:പ്പൂര്‍വ്വം ബഹുമാനം കുറച്ചോ, ആരേയും താഴ്ത്തിക്കെട്ടി സംസാരിക്കേണ്ട കാര്യമില്ല. ഇത് കച്ചവടമല്ലെന്നും ജീവിതമാണെന്നും എനിക്ക് കൃത്യമായ ബോധ്യമുണ്ട്. എല്ലാവരും കൂടേച്ചേര്‍ന്ന് അതങ്ങ് ഉറപ്പിച്ചു എന്നായിരുന്നു ഞാന്‍ പറയേണ്ടിയിരുന്നത്.

അതെന്റെ തെറ്റാണ്, ഞാനതില്‍ ഖേദിക്കുന്നു. കമന്റുകള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്താലും നിങ്ങളുടെ ഉള്ളില്‍ അത് ഉണ്ടാവും, ഇപ്പോഴും ഞാനത് കളഞ്ഞിട്ടില്ല. വീഡിയോയില്‍ ആ ഭാഗമുണ്ട്. എല്ലാവരും അത് തമാശയായി കാണണമെന്നില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. അതെ അത് ശരിയാണ്. നല്ല ബന്ധങ്ങള്‍ക്കിടയില്‍ തമാശയ്ക്ക് സ്ഥാനമുണ്ടാവുമെന്നാണ് കരുതുന്നത്. മനുഷ്യന്‍മാരല്ലേ, എല്ലാവര്‍ക്കും തെറ്റൊക്കെ പറ്റില്ലേ, ഇത് കുറച്ച് കൂടിപ്പോയെന്ന് മാത്രം. ഇതിന് മുന്നെയും എനിക്ക് ഇങ്ങനെ വന്നിട്ടുണ്ട്.

കാര്‍ത്തിക് സൂര്യയുടെ വിവാഹത്തിന് പോയപ്പോള്‍ ഇരുട്ടിലൂടെ നടന്ന് വരുമ്പോള്‍ പെട്ടെന്ന് മുഖത്തേക്ക് വെളിച്ചം വന്നപ്പോള്‍ കണ്ണൊന്ന് ചിമ്മിപ്പോയി. പെട്ടെന്ന് നടന്നുപോയപ്പോള്‍ അടിച്ച് കിണ്ടിയായി പോവുന്നത കണ്ടില്ലേയെന്നായിരുന്നു പറഞ്ഞത്. അന്ന് അമ്മയും സഹോദരിയുമൊക്കെ കൂടെയുണ്ടായിരുന്നു. അവര്‍ക്ക് കാര്യം മനസിലായി. അന്ന് ഞാനൊന്നും മിണ്ടിയിട്ടില്ല. എന്തായാലും വൈകാതെ തന്നെ വിവാഹമുണ്ടാവും. അതിന് മുന്നെ എന്‍ഗേജ്‌മെന്റോ, മറ്റ് ചടങ്ങുകളോ അങ്ങനെയൊന്നും തന്നെയില്ലെന്നും അരുണ്‍ പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X