ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?

ബിസിനസ് രം​ഗത്ത് പ്രബല സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി നമിത പ്രമോദ്. റെസ്റ്റോറന്റ് വിജയം കെെവരിച്ച ശേഷം സാരികളുടെ ബിസിനസുമായാണ് നമിത രം​ഗത്ത് വന്നിരിക്കുന്നത്. സിനിമാ രം​ഗത്ത് സജീവമല്ലാതായ നമിത ഇന്ന് ബിസിനസ് രം​ഗത്ത് പൂർണ ശ്രദ്ധ നൽകുന്നു. കുടുംബത്തിന്റെ വലിയ പിന്തുണ നമിതയ്ക്കുണ്ട്. സാരി വിൽപ്പന രം​ഗത്ത് ഇന്ന് മത്സരമേറെയാണ്. നടി ആര്യ ബാബു ഈ രം​ഗത്ത് വിജയിക്കാൻ കഴിഞ്ഞയാളാണ്. ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാചകമാണിപ്പോൾ ചർച്ചയാകുന്നത്.

നേതാക്കളുടെ തിണ്ണ നിരങ്ങാത്ത ഭീഷണിക്ക് വഴങ്ങാത്ത വ്യക്തിത്വം, അദ്ദേഹമല്ലാതെ മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്!
നേതാക്കളുടെ തിണ്ണ നിരങ്ങാത്ത ഭീഷണിക്ക് വഴങ്ങാത്ത വ്യക്തിത്വം, അദ്ദേഹമല്ലാതെ മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്!

'സാരി ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നത് ഇന്ന് ദിനംപ്രതി നടക്കുന്ന കാര്യമാണ്. എന്നാൽ ഒരു സെലിബ്രിറ്റി ഇന്ന് സാരി ബ്രാൻഡ് ലോഞ്ച് ചെയ്തത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഏഴ് വർഷമായുള്ള കാഞ്ചീവരത്തിന്റെ യാത്രയിൽ ഒരു സംരഭക എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ട്. ഞാൻ നിസഹായയാകുകയും നിരാശയാകുകയും ചെയ്തു. ഈ സംഭവം എന്നെ ബാധിച്ചതിനാൽ കുറേക്കാലത്തേക്ക് ഞാൻ മാനസികമായി തളർന്നിരുന്നു'

Arya Babu  Namitha Pramod

'ഇന്ന് സാരി ബ്രാൻഡ് ലോഞ്ച് ചെയ്ത ആളുകൾ ഉൾപ്പെട്ട സംഭവമാണത്. ഇതിൽ കൂടുതൽ എനിക്ക് സന്തോഷിക്കാനാകില്ല. ഇപ്പോൾ നീ ഞാൻ കടന്ന് പോയ വേദന ഒരുപക്ഷെ മനസിലാക്കുന്നുണ്ടാകും. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു. ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്ന ആളല്ല ഞാൻ. എന്നാൽ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനർത്ഥം അതെന്നെ അത്രയും വേദനിപ്പിച്ചെന്നും ആ വേദന ഇന്നും നിലനിൽക്കുന്നുണ്ടെന്നുമാണ്,' ആര്യ ബാബു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ.

വിജയിക്ക് അധികാരത്തിന്റെ ബലമുണ്ട്, ആളുകൾക്ക് ദിലീപ്-കാവ്യ ബന്ധം ഇഷ്ടമില്ലാത്തതുകൊണ്ട് ധാർമ്മികബോധം കൂടും!
വിജയിക്ക് അധികാരത്തിന്റെ ബലമുണ്ട്, ആളുകൾക്ക് ദിലീപ്-കാവ്യ ബന്ധം ഇഷ്ടമില്ലാത്തതുകൊണ്ട് ധാർമ്മികബോധം കൂടും!

മെയ് ആറിനാണ് ആര്യ ഇങ്ങനെയൊരു സ്റ്റോറി പങ്കുവെച്ചത്. അതേ ദിനം സാരി ബ്രാൻഡ് തുടങ്ങിയ സെലിബ്രിറ്റി നമിത പ്രമോദാണ്. മെയ് എട്ടിനാണ് ഔദ്യോ​ഗിക ലോഞ്ച്. എങ്കിലും സോഷ്യൽ മീഡിയ വഴി സാരി ബ്രാൻഡ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഒഫീഷ്യൽ അക്കൗണ്ടും തുടങ്ങി. നമിത പ്രമോ​ദിനെ തന്നെയാണ് ആര്യ ഉദ്ദേശിച്ചതെന്ന് നെറ്റിസൺസ് പറയുന്നു. അതേസമയം നമിതയുടെ പേരെടുത്ത് ആര്യ പരാമർശിച്ചിട്ടില്ല. സാരി ബിസിനസിൽ നിൽക്കുന്ന മറ്റ് സെലിബ്രിറ്റികളെ പിന്തുണയ്ക്കുന്നയാളാണ് ആര്യ. അഹാന കൃഷ്ണ, കാവ്യ മാധവൻ തുടങ്ങിയവർ ഇന്ന് സാരി ബിസിനസുമായി ഈ രം​ഗത്തുണ്ട്.

നേരത്തെ ടീഷർട്ട് ബ്രാൻഡ് നമിത പ്രമോദ് തുട‌ങ്ങിയിരുന്നു. ആ സംരഭം പിന്നീട് നിർത്തി. സാമ്പത്തിക നഷ്ടം വന്നപ്പോൾ പൂട്ടുകയായിരുന്നു എന്നാണ് നമിത പറഞ്ഞത്. പെപ്രിക്ക എന്നായിരുന്നു ടീ ഷർട്ട് ബ്രാൻഡിന്റെ പേര്. ഓവറായുള്ള പ്രൊഡക്ഷൻ തിരിച്ചടിച്ചു. തുടക്കത്തിൽ തന്നെ ഒരുപാട് സ്റ്റോക്കുകൾ ഉണ്ടായിരുന്നു. മെൻസ് വിയറിന് കുറച്ച് ചലഞ്ചിം​ഗ് ആയ ഘട്ടമാണിത്. ഞാനതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്ലാനിം​ഗ് ഇല്ലാത്തത് കൊണ്ട് ബ്രാൻഡിനെയും ബാധിച്ചെന്നും നമിത പ്രമോദ് പറയുന്നു. രു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കിൽ നല്ലാ ഭാവി കാണുന്നില്ലെങ്കിൽ വീണ്ടും ആ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതൽ മോശമാക്കരുതെന്നും നമിത പ്രമോദ് അന്ന് പറഞ്ഞു.

Read more about: namitha pramod arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X