ഭൂരിഭാഗവും കള്ള സന്യാസിമാർ, ക്രിമിനൽ ആക്ടിവിറ്റീസ് ചെയ്ത് ഒളിച്ച് താമസിക്കുന്നു; അനുഭവം പങ്കുവെച്ച് ആര്യ!
കേരളത്തിലാണ് ജനിച്ച് വളർന്നതെങ്കിലും തമിഴ് സിനിമയിൽ ചുവടുറപ്പിച്ചശേഷം ചെന്നൈയിൽ സെറ്റിൽഡാണ് നടൻ ആര്യ. മോഡലിങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ അനുഭവങ്ങളും കുടുംബവിശേഷങ്ങളും പങ്കുവെച്ചു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് സിനിമയിൽ എത്തിയാൽ കരിയറുണ്ട്, പണം സമ്പാദിക്കാം എന്നതൊന്നും അറിയില്ലായിരുന്നു. സിനിമ കാണാറുണ്ടായിരുന്നു അത്രമാത്രം.
പഠിച്ച് ഒന്നുകിൽ എഞ്ചിനീയർ ആകണം അല്ലെങ്കിൽ ഡോക്ടറാകണം എന്ന മിഡിൽ ക്ലാസ് ഫാമിലി ഡ്രീം തന്നെയായിരുന്നു എന്റെ കുടുംബത്തിലും ഉണ്ടായിരുന്നത്. സിനിമയിൽ നായകനും നായികയുമുണ്ട് എന്നല്ലാതെ ടെക്നീഷ്യൻസുണ്ടെന്നൊന്നും അറിയില്ലായിരുന്നു.

സിനിമ കാണും എഞ്ചോയ് ചെയ്യും അത്രമാത്രം. ബാക്കി എല്ലാം മനസിലാക്കിയത് സിനിമയിൽ വന്നതിനുശേഷമാണ്. എന്റെ ആദ്യ സിനിമ ഉള്ളം കേക്കുമെ ആയിരുന്നു. പക്ഷെ അത് റിലീസായത് രണ്ടാമതാണ്. അതിന് മുമ്പ് അറിന്തും അറിയാമലുമാണ് റിലീസായത്. ആക്സിഡന്റ്ലി നടനായതാണ് ഞാൻ. അല്ലാതെ സിനിമയിലേക്ക് എത്തിപ്പെടാൻ ഒരുപാട് പരിശ്രമിക്കേണ്ടതായൊന്നും വന്നിട്ടില്ല. ഇപ്പോൾ ഹീറോയാവുക എന്നത് എളുപ്പമാണ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇട്ടാൽ മതി.
ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് അവസരങ്ങൾ കിട്ടണമെങ്കിൽ ഒരുപാട് കഷ്ടപ്പെടണം. എല്ലാ കതകിലും പോയി മുട്ടണം ആര്യ പറഞ്ഞ് തുടങ്ങി. സ്റ്റണ്ട് പടങ്ങൾ മാത്രം ചെയ്ത് പ്രണയിക്കുന്നത് എങ്ങനെയെന്ന് പോലും മറന്ന് പോയി. ഹീറോയിൻസുമായി സംസാരിക്കുമ്പോഴും സ്റ്റണ്ട് ഉണ്ടാക്കുന്ന മൂഡിലാണ് ഞാൻ ചിലപ്പോഴൊക്കെ സംസാരിക്കുന്നത്.
അവസാനം ചെയ്ത മൂന്ന് സിനിമയും സ്റ്റണ്ടിന് പ്രാധാന്യം കൊടുത്തുള്ളവയായിരുന്നു. ഒരു ബ്രേക്ക് അത്യാവശ്യമാണ്. ആക്ഷൻ തുടർച്ചയായി ചെയ്യുമ്പോൾ ബോറടിക്കും. അതിനാലാണ് ആര്യ 40 ആയി പ്രണയകഥ ചെയ്യാമെന്ന് തീരുമാനിച്ചത് നടൻ പറഞ്ഞു. നാൻ കടവുൾ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയിൽ പോയപ്പോഴുള്ള അനുഭവവും നടൻ പങ്കുവെച്ചു. വാരണാസിയിൽ നാൻ കടവുൾ സിനിമയുടെ ഷൂട്ടിനായി പോയിരുന്നു.
അവിടെയുള്ള സന്യാസിമാരിൽ ഭൂരിഭാഗവും കള്ള സ്വാമിമാരാണ്. കാരണം അവരെല്ലാം കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ്. അറുപത് ശതമാനം പേർ ജെനുവിനായിരിക്കും. ബാക്കി നാൽപ്പത് ശതമാനം സ്വാമിമാരും കള്ള സ്വാമിമാരാണ്. ഒട്ടുമിക്കവരും കുറ്റവാളികളാണ്. അവരിൽ ആരോടെങ്കിലും പേര് ചോദിച്ചാൽ സ്വാമി എന്ന് മാത്രമെ പറയു.

കൃത്യമായ പേരില്ല. റേഷൻ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് മുതലായവയൊന്നും ഉണ്ടാവില്ല. അവിടെയുള്ളവരിൽ ഭൂരിഭാഗവും ക്രിമിനൽ ആക്ടവിറ്റിസ് ചെയ്തശേഷം ഒളിച്ച് വന്ന് താമസിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകളെ അവിടെ വെച്ച് കണ്ടുമുട്ടി. കുഭമേളയ്ക്ക് ഇടയിൽ ഷൂട്ടിന് പോയപ്പോൾ പോലീസ് പറഞ്ഞത് ഞങ്ങൾ അമ്പതിനായിരം പോലീസുകാരെ ഉള്ളൂ. നോർമൽ തോക്ക് മാത്രമെ കയ്യിലുള്ളു.
എന്നാൽ അതിനുള്ളിൽ ഉള്ളവരുടെ കയ്യിൽ എകെ 47 വരെയുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് പോയി ഷൂട്ട് ചെയ്ത് വരൂവെന്നാണ് പോലീസുകാർ പറഞ്ഞത്. അതാണ് അവിടുത്തെ അവസ്ഥ നടൻ പറഞ്ഞു. നടി സയേഷ സൈഗാളാണ് ആര്യയുടെ ഭാര്യ. ഇരുവർക്കും ഒരു മകളുണ്ട്. കുട്ടികളെ എൻഗേജ്ഡാക്കി ഇരുത്തുക എന്നത് ശ്രമകരമായ ജോലിയാണെന്നും നടൻ പറഞ്ഞു.
അല്ലാത്തപക്ഷം അവരുടെ ശ്രദ്ധ മൊബൈലിലേക്ക് പോകും. ഒരു പിതാവ് എന്ന രീതിയിൽ ഞാൻ ഇപ്പോഴും ആ ഘട്ടം ജയിക്കാനുള്ള ശ്രമത്തിലാണ്. ഒരു സ്റ്റേജ് കഴിയുമ്പോൾ കുഞ്ഞുങ്ങളെ എങ്ങനെ ബിസിയാക്കി ഇരുത്തണം എന്ന് മനസിലാകാതെ വരും. അതിനാൽ വഴക്ക് കേൾക്കേണ്ടി വരും. കാരണം ചിലപ്പോൾ മകൾക്ക് ഞാൻ ഫോൺ കൊടുക്കും. അത് കൃത്യമായി ഭാര്യ കാണുമെന്നും ആര്യ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications

















