എട്ട് മാസം ഗർഭിണിയായിരിക്കെ കുഞ്ഞിനെ നഷ്ടപ്പെട്ടു, പ്രസവിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് ആശ ശരത്ത്
ജീവിതത്തിലെ വിഷമകരമായ നാളുകൾ ഓർത്തെടുത്ത് നടിയും നർത്തകിയുമായ ആശ ശരത്ത്. താൻ എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് മരിച്ച സംഭവമാണ് ആശ ശരത്ത് തുറന്ന് പറഞ്ഞത്. മൂന്നാമത്തെ കുഞ്ഞായിരുന്നു ഇത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ആശ ശരത്ത് തന്റെ ജീവിതത്തിലെ ഈ സംഭവം തുറന്ന് പറഞ്ഞത്.
എന്റെ വീട്ടിൽ മൂന്ന് മക്കളായിരുന്നു. അതിനാൽ എന്റെ മനസിൽ കുടുംബമെന്നാൽ മൂന്ന് മക്കളാണ്. സഹോദരങ്ങളിൽ നിന്ന് കിട്ടുന്ന സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ല. ധെെര്യമായിട്ട് ചീത്ത പറയാനും പിണങ്ങാനും പറ്റും. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ ഞാൻ ചേട്ടനെ വിളിച്ച് ചീത്ത പറയും. എന്നെ ജഡ്ജ് ചെയ്യാത്ത ഒരാളാണ് ചേട്ടൻ. എല്ലാത്തിനും ചേട്ടനുണ്ടാകും എന്ന ധെെര്യം. ചേട്ടനും അങ്ങനെയാണ്. എനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു. അമ്മവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു.

ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു അതെന്ന് ആശ ശരത്ത് തുറന്ന് പറഞ്ഞു. ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്.
40 ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക. പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്.ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണെന്നും ആശ ശരത്ത് പറഞ്ഞു. ആശകൾ ആയിരം ആണ് ആശ ശരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജയറാം, കാളിദാസ് ജയറാം എന്നിവരാണ് ആശ ശരത്തിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
ഭർത്താവ് ശരത്തിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ആശ ശരത്ത്. നായികയായി സിനിമകളിൽ അവസരം വരുന്ന കാലത്താണ് ആശ ശരത്ത് വിവാഹിതയാകുന്നത്. ആശയുടെ ഭർത്താവ് ശരത്തും ചേട്ടനും നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു. ചേട്ടനോട് തന്നെയാണ് വിവാഹം ചെയ്യാനാഗ്രഹിക്കുന്ന കാര്യം ശരത്ത് തുറന്ന് പറഞ്ഞത്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആശ ശരത്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സിനിമകളിലും അവസരം ലഭിച്ചു.


Click it and Unblock the Notifications
















