അകിട് വീര്‍ത്ത പശു! പഞ്ഞി കെട്ടി വെച്ചതാണോ! പ്രസവ ശേഷം വന്ന മോശം കമന്റുകളെക്കുറിച്ച് അസ്ല മാര്‍ലി
പ്രസവ ശേഷം ഷോള്‍ ഇടാതെ യൂട്യൂബ് വീഡിയോയില്‍പ്രത്യക്ഷപ്പെട്ടതിന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് അസ്ല മാര്‍ലി. ഹിന്ദു സ്ത്രീകള്‍ കുറച്ചുകാലം ഷോള്‍ ഇടാറുണ്ട്. അതുപോലെ ചെയ്താല്‍ എന്താണെന്നായിരുന്നു ചിലരുടെ ചോദ്യം. അയ്യോ എനിക്ക് കാണിക്കാൻ അറപ്പില്ല എന്താ ചെയ്യാ പിന്നെഎന്താ ഹിന്ദൂസ് പോലും എങ്കിൽ ഹിന്ദൂസ് പോലും നിങ്ങൾ ആരും ഈ വർഗീയത പറയ നിർത്ത് എന്നിട്ടാവാം നമുക്ക് ബാക്കിയുള്ള സംസാരം' എന്നായിരുന്നു അസ്ലയുടെ മറുപടി.
അടുത്തിടെ ഞാന്‍ ചുരിദാറിട്ടൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്‍സ്റ്റഗ്രാമില്‍. അതിന് താഴെ വന്ന കമന്റുകള്‍ ഒരു രക്ഷയുമില്ല. അറപ്പ് തോന്നുന്ന തരത്തിലാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്. ഇങ്ങനെ പറയുന്നവര്‍ക്ക് മറ്റുള്ളവര്‍ തന്നെ നല്ല മറുപടികളും കൊടുക്കുന്നുണ്ടായിരുന്നു. ഒരുകൂട്ടം ആളുകളുടെ കമന്റുകള്‍ കണ്ടപ്പോള്‍ ശരിത്തപം ഞെട്ടിപ്പോയി. സെക്ഷ്വലൈസ് ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ. കുറേ സ്ത്രീകളും ഇതൊക്കെ ലൈക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള കമന്റുകള്‍ ഇട്ടവര്‍ക്കൊന്നും മുഖമില്ല. ഒക്കെ ഫേക്ക് ഐഡികളില്‍ നിന്നാണ്. എന്തിന് ഈ ബോദര്‍ ചെയ്യണം. വഴിയില്‍ പോവണ കുരയ്ക്കുന്ന പട്ടികളെയെല്ലാം കല്ലെറിഞ്ഞാല്‍ ഞാനൊരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തില്ല. ഇത് കുരയ്ക്കുന്ന പട്ടികളല്ല. പേപ്പട്ടികളാണ്. ഇപ്പോഴും കിടക്കയില്‍ മുള്ളിക്കൊണ്ടിരിക്കുന്ന, മീശ മുളക്കാത്ത പാല്‍ക്കുപ്പി പയ്യന്‍മാരോടല്ല ഞാന്‍ ഇത് പറയുന്നത്. അവരുടെ മാതാപിതാക്കളോടാണ്.

ന്യൂജന്‍ അമ്മമാര്‍ക്ക് സ്വന്തം മക്കളെ നല്ല രീതിയിലേക്ക് നയിക്കാന്‍ പറ്റും. അച്ഛന്റെ മഹത്വം പറഞ്ഞ് കൊടുക്കുമ്പോള്‍ തന്നെ ഒരു അമ്മയുടെ, സ്ത്രീയുടെ മഹത്വവും കുട്ടികള്‍ക്ക് ചെറുപ്പത്തിലേ പറഞ്ഞ് കൊടുക്കണം. പത്ത് മാസം ചുമന്നത് പറയുന്നതൊരിക്കലും കണക്ക് പറയുന്നില്ല. അത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഒരമ്മയാവുന്നത്. എല്ലാവര്‍ക്കും ഗര്‍ഭകാലഘട്ടം ഒരുപോലെയാവണമെന്നില്ലല്ലോ. എത്രവട്ടം ആശുപത്രി കയറിറങ്ങുന്നുണ്ട്. എന്തൊക്കെ സഹിച്ചാണ് ഒരമ്മ കുഞ്ഞിന് ജന്മം കൊടുക്കുന്നത്. സുഖപ്രസവം എന്ന് പറയുന്നത് ഒരിക്കലും സുഖമായിട്ടുള്ള കാര്യമല്ല. വിവരിക്കാന്‍ പറ്റാത്തൊരു വേദനയാണ് പ്രസവ വേദന. എന്താണ്, എങ്ങനെയാണ് പ്രസവ വേദന എന്ന് ചോദിച്ചാല്‍ ഒരമ്മയ്ക്കും അത് വിവരിച്ച് കൊടുക്കാനാവില്ല.
പ്രസവശേഷവും ഒത്തിരി ബുദ്ധിമുട്ടുകളാണ്. ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരും. ഇവര്‍ ഈ പറയുന്നത് പോലെ പാല് ചുമന്ന് തന്നെയാണ് നമ്മള്‍ നടക്കുന്നത്. ഒരമ്മയുടെ രക്തത്തില്‍ എന്തൊക്കെ ഗുണങ്ങളുണ്ടോ, ന്യൂട്രിന്‍സുണ്ടോ അതൊക്കെയാണ് പാലിലൂടെ കുഞ്ഞ് കുടിക്കുന്നത്. സെക്‌സ് എജ്യുക്കേഷന്‍ തമാശയല്ല, കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്ത് തന്നെ വളര്‍ത്തണം. ഒരു ഷോള്‍ ഇട്ട് സംസാരിച്ചൂടേ എന്ന് എന്നോട് ചോദിക്കുന്നവരുണ്ട്. ഞാന്‍ അങ്ങനെ ചെയ്യാം. നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഷോള്‍ ഇട്ടാണോ നടക്കുന്നത്. നിങ്ങളുടെ ഷോള്‍ ഒന്ന് മാറാന്‍ കാത്തിരിക്കുന്നവരാണ് ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ നല്ലരീതിയില്‍ നല്ലത് പറഞ്ഞ് കൊടുത്ത് വളര്‍ത്തുക.
പബ്ലിക്കിൽ വരുമ്പോൾ ഇതൊക്കെ സ്വയം ശ്രെദ്ധിക്കുക. എല്ലാവരും ഒരുപോലെയല്ല. മോശപ്പെട്ട ആളുകളും ഉണ്ടാവും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഞാൻ വീഡിയോയിലെ വരുന്നുള്ളൂ. ഞാൻ വീഡിയോസിൽ വരും. നിങ്ങളൊക്കെ പബ്ലിക്കിൽ പുറത്തിറങ്ങുന്നവരാണ്, അപ്പോ, എന്ത് വിശ്വസിച്ചിട്ടാണ് ഇറങ്ങുന്നത്. വീട്ടിൽ അടച്ചു പൂട്ടിയിരിക്കുമോ എല്ലാ ദിവസവും .കാരണം, പുറത്ത് ഇതുപോലെ ആൾക്കാരുണ്ടെന്ന് പറഞ്ഞിട്ട് എന്താ ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു അസ്ല ചോദിച്ചത്.


Click it and Unblock the Notifications

