ജോത്സ്യൻ പറഞ്ഞത് പോലെ സംഭവിച്ചു, ജയലളിതയെ പോലെ ഒപ്പം കൂട്ടി വിജയ്; തമിഴ്നാടിന്റെ ഭാവി...

തമിഴ്നാട്ടിലെ ചരിത്രത്തിൽ ഇടം നേടുന്ന വിജയം നേടി അധികാരക്കസേരയിലേക്ക് എത്തിയിരിക്കുകയാണ് ടിവികെ നേതാവും നടനുമായ വിജയ്. ഇത്തരമൊരു വിജയം വിജയ് നേടുമെന്ന് എതിരാളികൾ പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ്പോളുകളിലും വിജയ്ക്ക് വലിയ വിജയസാധ്യതയില്ലായിരുന്നു. എന്നാൽ എല്ലാ മുൻവിധികൾക്കുമപ്പുറമാണ് ജനങ്ങളുടെ മനസിൽ തനിക്കുള്ള സ്ഥാനമെന്ന് വിജയ് തെളിയിച്ചിരിക്കുന്നു. ടിവികെ എന്ന പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിലാണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വ്യക്തിപരമായി ഏറെ അടുപ്പം! സഹിക്കാനാവുന്നില്ല വേര്‍പാട്! വിഷമം പങ്കിട്ട് മോഹന്‍ലാല്‍
വ്യക്തിപരമായി ഏറെ അടുപ്പം! സഹിക്കാനാവുന്നില്ല വേര്‍പാട്! വിഷമം പങ്കിട്ട് മോഹന്‍ലാല്‍

രാഷ്ട്രീയത്തിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത വിജയുടെ കയ്യിൽ തമിഴ് ജനതയുടെ ഭാവി സുരക്ഷിതമാണോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രകടന പത്രികയിൽ ടിവികെ നടത്തിയ വാ​ഗ്ദാനങ്ങൾ നടപ്പിലാകുമോ എന്ന് കണ്ടറിയണം. ഇതിനിടെ വിജയുടെ വസതിയിലേക്ക് ജോത്സ്യൻ രഥൻ പണ്ഡിറ്റ് വന്ന വാർത്തയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Rathan Pandit  Vijay

വിജയെ നേരിൽ കണ്ട് ആശംസകളറിയിച്ച ശേഷമാണ് ഇദ്ദേഹം മടങ്ങിയത്. വെറുമൊരു ജോത്സ്യൻ അല്ല വിജയ്ക്ക് രഥൻ പണ്ഡിറ്റ്. വിജയ്ക്ക് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചയാളാണ്. സുനാമി പോലെ അലയടിക്കുന്ന വിജയമായിരിക്കും ടിവികെയ്ക്ക് എന്നാണ് രഥൻ പണ്ഡിറ്റ് പ്രവചിച്ചത്. പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു.

ലാലിനെ അന്നേ അറിയാം! അദ്ദേഹത്തിന്റെ തമാശകളില്‍ ചിലത് പുറത്തുപറയാന്‍ പറ്റില്ല! സന്തോഷിന്റെ വാക്കുകൾ
ലാലിനെ അന്നേ അറിയാം! അദ്ദേഹത്തിന്റെ തമാശകളില്‍ ചിലത് പുറത്തുപറയാന്‍ പറ്റില്ല! സന്തോഷിന്റെ വാക്കുകൾ

രഥൻ പണ്ഡിറ്റിന്റെ പ്രവചനം നടക്കില്ലെന്നാണ് പലരും കരുതിയത്. എന്നാൽ ചില്ലറക്കാരനല്ല ഈ ജോത്സ്യൻ. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടപ്പെട്ട ജോത്സ്യനായിരുന്നു ഇദ്ദേഹം. പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് രഥൻ പണ്ഡിറ്റുമായി ജയലളിത കൂടിയാലോചന നടത്താറുണ്ടായിരുന്നു. ഇന്ന് വിജയ് അതേ സ്ഥാനം രഥൻ പണ്ഡിറ്റിന് നൽകുന്നു. ടിവികെയുമായി അടുത്ത് സഹകരിക്കുന്നയാളാണ് രഥൻ പണ്ഡിറ്റ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X