വെറുതെ കാശുണ്ടാക്കിയതല്ല ഹാർഡ് വർക്കുണ്ട്, അവർ നെഞ്ചും തുടയും കാണിക്കുന്നില്ലേ?, സ്ത്രീകളെ മാത്രം പറയരുത്!

ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലൂടെ കോടികൾ സമ്പാദിച്ച റീൽ കണ്ടന്റ് ക്രിയേറ്ററാണ് പർപ്പിൾ ഹാൽസിയോൺ എന്ന പേരിൽ അറിയപ്പെടുന്ന അശ്വനി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച വിഷയം അശ്വനിയുടെ ഇൻസ്റ്റ​ഗ്രാം പേജാണ്. മുപ്പതിനായിരം സബ്സ്ക്രൈബേഴ്സാണ് അശ്വനിക്ക് ഉണ്ടായിരുന്നത്. രണ്ട് ദിവസം മുമ്പ് ഈ പേജ് പൂട്ടിപ്പോയിരുന്നു. റിപ്പോർട്ട് അടിച്ച് പൂട്ടിച്ചതാണോയെന്നത് വ്യക്തമല്ല. ഇപ്പോഴിതാ ആദ്യമായി താനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് അശ്വനി.

പണവും സ്വർണ്ണവും തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ?; മകന്റെ ചോ​ദ്യത്തിന് അമ്പിളി ദേവിയുടെ മറുപടി!
പണവും സ്വർണ്ണവും തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ?; മകന്റെ ചോ​ദ്യത്തിന് അമ്പിളി ദേവിയുടെ മറുപടി!

പർപ്പിൾ ഹാൽസിയോൺ എന്ന പേരിന് പിന്നിലെ രഹസ്യമാണ് ആദ്യം പങ്കുവെച്ചത്. പർപ്പിൾ എന്റെ ജീവിതവുമായി റിലേറ്റഡാണ്. എന്റെ സാൻട്രോ കാറിന്റെ കളറാണ്. പിന്നെ എന്റെ പേഴ്സണൽ ലൈഫിലുള്ള ഒരു വ്യക്തിയുമായി റിലേറ്റഡാണ്.

Purple Halcyon

പ്രണയം ഉണ്ടോയെന്ന് ചോദിച്ചാൽ പ്രണയം ആര്‍ക്കാണ് ഇല്ലത്തത്?. പ്രണയം അന്നും ഇന്നും ഞാന്‍ മരിക്കുന്നത് വരെയും ഉണ്ടാകും. ഒരു മാധവിക്കുട്ടി ലൈനാണ്. അവരുടെ ഒരു ഫാന്‍ ആണ് ഞാൻ. കിങ് ഫിഷിന്റെ വേറൊരു പേരാണ് ഹാൽസിയോൺ. അങ്ങനെയാണ് അവൾ കൂട്ടിച്ചേർത്ത് പർപ്പിൾ ഹാൽസിയോൺ എന്ന പേര് പേജിന് നൽകിയത് അശ്വനി പറഞ്ഞു. ഇങ്ങനൊരു റീച്ച് അക്കൗണ്ടിന് കിട്ടുമെന്നത് പ്രതീക്ഷിച്ച കാര്യമല്ല.

സബ്സ്ക്രിബ്ഷനിലേക്ക് പ്ലാൻഡായി വന്നതുമല്ല. റീച്ചുള്ള അക്കൗണ്ടുകൾക്ക് മോണിറ്റൈസേഷൻ വരുമ്പോൾ സബ്സ്ക്രിബ്ഷൻ ഓപ്ഷനും മെറ്റ കൊടുക്കും. എനിക്ക് അത് കിട്ടിയപ്പോൾ അത് യൂസ് ചെയ്തു. സ്ത്രീകൾക്ക് മാത്രമല്ല ഈ ഓപ്ഷൻ ഉപയോ​ഗിക്കാൻ പറ്റുന്നത്. നിരവധി പുരുഷന്മാർക്കും സബ്സ്ക്രൈബേഴ്സുണ്ട്. ഞാനും തുടങ്ങിയ സമയത്ത് 60 സബ്സ്ക്രൈബേഴ്സേ ഉണ്ടായിരുന്നുള്ളു.

ഇതെല്ലാം ഒരു പ്രശ്നമാണോ എന്ന തിരിച്ചറിവ്..., എല്ലാം സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളുണ്ട്: മഞ്ജു വാര്യർ
ഇതെല്ലാം ഒരു പ്രശ്നമാണോ എന്ന തിരിച്ചറിവ്..., എല്ലാം സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളുണ്ട്: മഞ്ജു വാര്യർ

ഒറ്റയടിക്ക് മുപ്പതിനായിരത്തിലേക്ക് എത്തിയതല്ല. പുരുഷന്മാർക്കും സബ്സ്ക്രിബ്ഷൻ തുടങ്ങാം. അവർക്ക് ഏതിലാണോ കഴിവ് അത് വീഡിയോയായി ഇടാം. സബ്സ്ക്രിബ്ഷന്റെ കാര്യത്തിൽ സ്ത്രീകളെ മാത്രം ചിലർ കുറ്റം പറയുന്നതായി കണ്ടു. പക്ഷെ ജിം റാറ്റ്സ് എന്ന് പറഞ്ഞ് നടക്കുന്ന ജിമ്മൻ ചേട്ടന്മാർ ഇന്നർവെയർ മാത്രം ധരിച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നില്ലേ?. അവർ നെഞ്ചും തുടയുമെല്ലാം കാണിക്കുന്നില്ലേ?. ചർച്ച ചെയ്യുമ്പോൾ അതും ചർച്ച ചെയ്യണം.

ഇത് മാത്രം ചർച്ച ചെയ്യരുത്. ഫിറ്റ്നസൊക്കെ നോക്കുന്നതാണ് ഞാൻ. പ്രോട്ടീൻ പൗഡർ വിൽക്കാനുള്ള പരസ്യങ്ങളിൽ ബോഡി പ്രദർശിപ്പിക്കുന്നില്ലേ?. അത് തെറ്റായി തോന്നുന്നില്ല. അതുപോലെ ഇന്നർ വെയറുകളുടെ പരസ്യങ്ങളിലും സ്ത്രീകളും പുരഷന്മാരും ശരീര പ്രദർശിപ്പക്കുന്നില്ലേ. അല്ലാതെ ചുരിദാറിട്ട് വന്ന് നിന്ന് അല്ലല്ലോ പരസ്യം പറയുന്നത്.

Purple Halcyon

അത് അം​ഗീകരിക്കണം. സെക്ഷ്വലൈസ് ചെയ്ത് കാണുന്ന നിങ്ങളുടെ മനസിനാണ് പ്രശ്നം. ശരീരം പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ അത് ആ ശരീരത്തിൽ അവർക്കുള്ള കോൺഫിഡൻസ് കൊണ്ടാണ്. അല്ലാതെ സെക്ഷ്വലി ഫ്രസ്ട്രേറ്റഡായി കാണിക്കുന്നതല്ല. ബിക്കിനി ഇട്ട് നടക്കാൻ കോൺഫിഡൻസുള്ളവർ അത് ചെയ്യട്ടേ. അത് മാനിക്കണം.

പേഴ്സണൽ ചോയ്സ് എന്നതുണ്ടല്ലോ. പിന്നെ വെറുതെ ഇരുന്ന് കാശുണ്ടാക്കിയതല്ല ഞാൻ. എന്റെ ഹാർഡ് വർക്കുണ്ട്. റീൽ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും കമന്റുകൾക്ക് റിപ്ലൈ കൊടുക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്. റീൽ അപ്പ് ചെയ്തിട്ട് രണ്ട് മണിക്കൂർ അതിൽ തന്നെ ചെലവഴിക്കും. കമന്റുകൾക്ക് മറുപടി കൊടുക്കാൻ. ദിവസവും എട്ട് മണിക്കൂർ ഇതിനായി ചെലവഴിക്കുന്നുണ്ട്. എഡിറ്റിങ് പണ്ട് മുതൽ ഇഷ്ടമാണെന്നും അശ്വനി പറഞ്ഞു.

സോൾവാക്കാൻ ശ്രമിക്കാതെ വേർപിരിയുമോ?, വീട്ടിലേക്ക് വരരുതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടില്ല; മനസ് തുറന്ന് ഗൗരി
സോൾവാക്കാൻ ശ്രമിക്കാതെ വേർപിരിയുമോ?, വീട്ടിലേക്ക് വരരുതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടില്ല; മനസ് തുറന്ന് ഗൗരി

സബ്സ്ക്രിബ്ഷൻ വഴി മോശം വീഡിയോകൾ പ്രദർശിപ്പിക്കുന്ന സോഷ്യൽമീഡിയ പേജുകൾ പൂട്ടിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞുവെന്ന് പറഞ്ഞ് പലരും പ്രചരിപ്പിച്ച് കണ്ടു. അങ്ങനെഅവർ പറഞ്ഞുവെന്നത് ഫേക്കാണ്. രാഷ്ട്രപതിയുടെ ഫോട്ടോ അടക്കം ഉപയോ​ഗിച്ചാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതെന്നും ബി​ഗ് ബോസ് ​ഗ്രാൻമാ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വനി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X