ധ്യാനിനെ മിസ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ മാധവുണ്ടല്ലോ, ഹരമായി, ഇനി മാധവിന്റെ ഒറ്റപടം ഞാൻ മിസ് ചെയ്യില്ല!
മാധവ് സുരേഷിന്റെ ഏറ്റവും പുതിയ റിലീസാണ് അങ്കം അട്ടഹാസം. ഗുണ്ടാപ്പകയുടെ കഥ പറയുന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ സിനിമയെ കണ്ടശേഷം അശ്വന്ത് കോക്ക് മാധവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കുറേക്കാലമായി ധ്യാൻ ശ്രീനിവാസനെ മിസ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ആ കുറവ് മാധവ് പരിഹരിച്ചുവെന്നും അശ്വന്ത‍് പറയുന്നു. അങ്കം അട്ടഹാസത്തിൽ അനാഥനല്ല പക്ഷെ ഗുണ്ടയാണ് മാധവ് സുരേഷ്.
മലങ്കൾട്ട് സിനിമ എന്ന രീതിയിൽ മാധവ് സുരേഷിന്റെ സിനിമകൾ ഭയങ്കര രസമായിട്ടാണ് എനിക്ക് തോന്നാറുള്ളത്. മലങ്കൾട്ടുകളിൽ എണ്ണം പറഞ്ഞ മലങ്കൾട്ടാണ് അങ്കം അട്ടഹാസം. ഫുൾ വയലൻസാണ് സിനിമയിൽ. അലൻസിയർ, സ്മിനു സിജോ തുടങ്ങിയവരാണ് മാധവിന്റെ മാതാപിതാക്കൾ സിനിമയിൽ. തിരുവനന്തപുരത്താണ് സിനിമയുടെ കഥ നടക്കുന്നത്.

ക്വട്ടേഷൻ, കുടിപ്പക എല്ലാം തന്നെയാണ് കഥ. സിനിമയിലെ പ്രധാനപ്പെട്ട കൊടൂര വില്ലൻ കാക്ക സജിയായി അഭിനയിച്ചിരിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. തിരുവനന്തപുരം സ്ലാങ്ങൊക്കെ പിടിക്കാൻ ഷൈൻ ശ്രമിച്ചിട്ടുണ്ട്. പകുതി ഡയലോഗും മനസിലാകുന്നില്ല. പിന്നെ പിച്ചും പേയും പറയുന്ന വട്ടൻ എന്ന ക്യാരക്ടർ ആർക്കും ഷൈനിന്റെ കഥാപാത‍്രത്തിനുണ്ട്. പ്രത്യേകിച്ച് ലോജിക്കുള്ള സിനിമയൊന്നുമല്ല. എല്ലാവരുടെ കയ്യിലും തോക്കുണ്ട്.
കൂടാതെ തോന്നുന്നതുപോലെ വെട്ടും കുത്തും. മാധവിന് ഡയലോഗ്സ് പരമാവധി കുറച്ച് കൊടുത്ത ഡയറക്ടർ ബ്രില്യൻസുണ്ട്. ആണുങ്ങളെപ്പോലെ അടിക്കടാ... കെട്ടഴിച്ച് വിട്ടിട്ട് അടിക്കടാ എന്നൊരു ഡയലോഗ് മാധവ് പറയുന്നുണ്ട്. അതിന് പിന്നാലെ എല്ലാവരും ചേർന്ന് മാധവിനെ അടിച്ച് ചോര തുപ്പിക്കും. ഹൈലി സാറ്റിസ്ഫൈഡ് സീനായിരുന്നു അത്.
ഏറെയും മലങ്കൾട്ട് മൊമന്റ്സാണ്. മാധവിന്റെ കഥാപാത്രം ഇടയ്ക്കിടെ ജയിലിൽ പോകുന്നുണ്ട്. അതും പെറ്റി കേസിന് ഒന്നുമല്ല. കൊലപാതകം തുടങ്ങിയ ക്രൂര കൃത്യങ്ങൾ ചെയ്തതിന്റെ പേരിലാണ്. പക്ഷെ ജയിലിൽ ചുമ്മാ പോയിട്ട് അങ്ങ് വരും ഇങ്ങേർക്ക് പ്രത്യേകിച്ച് എന്തെങ്കിലും സൗജന്യമുണ്ടോ?. മാധവിന് പ്രായമാകുന്നുമില്ല. ഒരുതരം കരിപുരണ്ട ജീവിതം. അതുപോലെ മാസ് കാണിക്കാൻ ഓടിട്ട പുരയുടെ മുകളിൽ ചൂട്ടും കത്തിച്ച് ഇരിക്കുന്ന സീനൊക്കെയുണ്ട്.
കെജിഎഫിലെ സീനാണ് റഫറൻസെന്ന് തോന്നുന്നു. കണ്ടാൽ ചിരി വരും. ക്യാമറ ഫ്രെയിമിന് പുറത്താണ്. ടിപ്പിക്കൽ ഗ്യാങ് വാറും. ഒരു ചെറുപ്പക്കാരൻ ഗ്യാങ്സ്റ്ററായി മാറുന്നതുമാണ് കഥ. കൂതറ സോങ്സാണ് എല്ലാം. എന്തൊക്കോയെ എഴുതി വെച്ചിരിക്കുന്നു കാണിക്കുന്നു. പെട്ടന്ന് സമയം പോകും. രണ്ട് മണിക്കൂർ മാത്രമെയുള്ളു. പിന്നെ മലങ്കൾട്ടാണല്ലോ.

ഏറ്റവും വലിയ കോമഡി കാസ്റ്റിങ്ങാണ്. അതിഭീകര ഗുണ്ട സെറ്റപ്പ് കാണിക്കുന്നു. അതിലെ ഗുണ്ട നോബിയാണ്. അത്രത്തോളം മോശമാണ് കാസ്റ്റിങ്. മക്ബുൽ സൽമാനും അഭിനയിച്ചിട്ടുണ്ട്. മക്ബുൽ സൽമാൻ എത്ര കിടിലൻ നടനാണെന്ന് മാധവിന്റെ അഭിനയം കാണുമ്പോൾ മനസിലാകും. മാധവിന്റെ റെയ്ഞ്ച് അപ്പോൾ തന്നെ നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ. ധ്യാനിനെ കുറച്ച് നാളായി മിസ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ മാധവ് സുരേഷ് ഉണ്ടല്ലോ.
മാധവിന്റെ പടങ്ങൾ എനിക്കൊരു ഹരമാണ്. ഇനി മുതൽ മാധവിന്റെ ഒറ്റപടം ഞാൻ മിസ് ചെയ്യില്ല എന്നും അശ്വന്ത് കോക്ക് പറഞ്ഞു. അഭിനയം മാധവ് സുരേഷിന് പറ്റിയ പണിയല്ലെന്നാണ് പ്രേക്ഷകരും കമന്റ് ബോക്സിൽ കുറിച്ചത്. മാധവ് ഇതുവരെ ചെയ്ത സിനിമകളിൽ ഒന്നും കാര്യമായ വിജയം നേടിയിട്ടില്ല.
സുജിത്ത് എസ് നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായനും നിർമ്മാതാവ് അനിൽകുമാർ ജി യും ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിച്ച സിനിമയാണ് അങ്കം അട്ടഹാസം.


Click it and Unblock the Notifications


