രണ്ടേ രണ്ട് കണ്ടീഷന്‍! കല്യാണമേ വേണ്ടെന്ന് വെച്ച കിഷോര്‍ തീരുമാനം മാറ്റാന്‍ കാരണം അശ്വതി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അശ്വതി ചന്ദ്രകിഷോര്‍. ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനുമുള്ള കഴിവാണ് അശ്വതിയെ വേറിട്ടതാക്കുന്നത്. ഡാന്‍സറാവണം എന്നായിരുന്നു ആഗ്രഹിച്ചത്. എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് അഭിനയ മേഖലയിലേക്ക് എത്തിയത്. വീണ നായരുടെ സഹോദരി വേഷത്തിലൂടെയായിരുന്നു തുടക്കം. അതുവരെ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഇടയ്ക്ക് മീഡിയയില്‍ നിന്നും കുറച്ച് ബ്രേക്കെടുക്കേണ്ടി വന്നിരുന്നു. അതിന് ശേഷമുള്ള വരവില്‍ ചെയ്തതെല്ലാം കോമഡി വേഷങ്ങളായിരുന്നു. കോമഡി ചെയ്താല്‍ ആളുകള്‍ ചിരിക്കണമെങ്കില്‍ എഫേര്‍ട്ട് ഇടണം. ആളുകളെ കരയിപ്പിക്കാനും എഫേര്‍ട്ട് ഇടണം. ഒന്നും ഈസിയാണെന്ന് പറയാന്‍ പറ്റില്ല. ആനീസ് കിച്ചണില്‍ കിഷോറിനൊപ്പമായി അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തി! നികത്താന്‍ കഴിയാത്ത ശൂന്യത! അച്ഛന്‍ പോയി! വേദന പങ്കിട്ട് സൂരജ്‌
ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തി! നികത്താന്‍ കഴിയാത്ത ശൂന്യത! അച്ഛന്‍ പോയി! വേദന പങ്കിട്ട് സൂരജ്‌

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ചുള്ള പരിചയമാണ് ഞങ്ങളുടേത്. ആള് നാടകം കാണാന്‍ വരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടതാണ്. ഒന്നര ആഴ്ചയ്ക്കുള്ളില്‍ ആളുടെ വീട്ടിലേക്ക് പെണ്ണുകാണാനായി പോയി. പെട്ടെന്ന് തന്നെ വൈബ് സെറ്റായിരുന്നു. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ചിരുന്ന ആളായിരുന്നു ഞാന്‍. ഇയാളെ കണ്ടതോടെയാണ് തീരുമാനം മാറ്റിയത്. ഇതേ പ്രൊഫഷനുമായി ബന്ധമുള്ളൊരാളെ കിട്ടേണ്ടേ. നാലഞ്ച് പ്രാവശ്യം പെണ്ണുകാണാനൊക്കെ പോയതാണ്. അപ്പോഴൊക്കെ അനുഭവിക്കുന്നൊരു പ്രശ്‌നമുണ്ടല്ലോ, അങ്ങനെ വേണ്ടെന്ന് വിചാരിച്ചതാണ്. അശ്വതിയുടെ വീട്ടില്‍ പോയപ്പോള്‍ എല്ലാം സെറ്റായി. കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി. പ്രൊഫഷണല്‍ കാര്യങ്ങളായിരുന്നു ആദ്യ കാഴ്ചയില്‍ സംസാരിച്ചത്.

Aswathy Chandkishor  about her acting life
Photo Credit: Aswathy Chandkishor / Facebook

കല്യാണത്തോടുള്ള താല്‍പര്യമൊക്കെ പോയൊരു ടൈമിലാണ് ഞാന്‍ ആളെ പരിചയപ്പെടുന്നത്. അന്നേരം ഒരു റിലേഷന്‍ഷിപ്പിലേക്ക് വരുമെന്നൊന്നുമില്ലായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയി പഠിക്കണം. തൃശൂരുള്ളൊരാളുടെ കണക്ഷന്‍ വേണമായിരുന്നു. അങ്ങനെയാണ് ഞാന്‍ പുള്ളിയുടെ നമ്പറൊക്കെ വാങ്ങിക്കുന്നത്. വിളിച്ച് സംസാരിച്ചപ്പോള്‍ അറിയാന്‍ പറ്റുമല്ലോ, എന്റെ ആഗ്രഹങ്ങള്‍ക്ക് കറക്റ്റായൊരാളായി തോന്നി. പരിചയപ്പെട്ട് ഒരുവര്‍ഷമായപ്പോള്‍ കല്യാണം. അതിനിടയില്‍ രണ്ടോ, മൂന്നോ തവണയേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ഞങ്ങള്‍ റിലേഷന്‍ഷിപ്പിലാവുമ്പോള്‍ രണ്ടേ രണ്ട് കണ്ടീഷനേയുണ്ടായിരുന്നുള്ളൂ. പ്രൊഫഷണലിയുള്ള കാര്യങ്ങളിലൊന്നും ഇടപെടരുതെന്ന്. ഒരാള്‍ ഫ്രണ്ടിലാണെങ്കില്‍, മറ്റെയാള്‍ ബാക്കില്‍. രണ്ടാമത്തെ കാര്യം യാത്രയാണ്. ജോലിയുടെ ഭാഗമായും, അല്ലാതെയായും ഒത്തിരി യാത്ര ചെയ്യാറുണ്ട്. കാണുന്നതെല്ലാം നിരീക്ഷിക്കാറുണ്ട്.

എനിക്ക് മരുന്ന് തരുമോ എന്ന് ചോദിച്ച് സലീം അന്ന് വിളിച്ചു! അവസാന യാത്രയില്‍ ചന്തു ചെയ്തത്‌
എനിക്ക് മരുന്ന് തരുമോ എന്ന് ചോദിച്ച് സലീം അന്ന് വിളിച്ചു! അവസാന യാത്രയില്‍ ചന്തു ചെയ്തത്‌

അച്ഛനോടാണ് ആദ്യം ഞാന്‍ ഇത് പറയുന്നത്. ജോലിയുണ്ടോ എന്നേ അച്ഛന്‍ ചോദിച്ചുള്ളൂ. അമ്മയോട് ക്യാമറമാനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായിരുന്നു. ഒരേ പ്രൊഫഷനായിരുന്നല്ലോ. അടുത്തിടെ ഗുരുവായൂരില്‍ വെച്ച് കല്യാണം കഴിച്ചിരുന്നു. അത് ഭയങ്കര വൈറലായിരുന്നു. ഒത്തിരി ന്യൂസ് വന്നിരുന്നു. ഹാഷിറിന്റെ ഉമ്മ വിവാഹിതയായി എന്നായിരുന്നു ന്യൂസ്. പുള്ളിയെ കണ്ടിട്ടില്ലാത്തവരൊക്കെ ഇതേതാണ്, സെക്കന്‍ഡ് മാര്യേജാണോ എന്ന് ചോദിച്ചിരുന്നു. ഞങ്ങളുടെ കല്യാണം ഗുരുവായൂരില്‍ വെച്ചായിരുന്നു നടത്തിയത്. അശ്വതിയുടെ അമ്മയുടെ ആഗ്രഹമായിരുന്നു അത്. വീണ്ടും ആ നടയില്‍ ചെന്ന് തുളസിമാല ഇടണമെന്നുണ്ടായിരുന്നു. അഞ്ചാം വര്‍ഷമായപ്പോള്‍ കൊവിഡായിരുന്നു. അന്ന് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയത് പത്താം വര്‍ഷത്തിലേക്ക് മാറ്റി. ഇപ്പോഴായിരുന്നു സമയമായത്.

ഞങ്ങള്‍ കയറുന്ന സമയത്ത് കൂടെയുള്ളവരാണ് മണ്ഡപമൊക്കെ ബുക്ക് ചെയ്തത്. ഡ്രസൊക്കെ അവര്‍ തന്നെ തീരുമാനിച്ചു. ഇതെല്ലാം വേണ്ടെന്ന് പറഞ്ഞതാണ്. അന്നത്തെ അതേ ഫീലായിരുന്നു ഇത്തവണയും കിട്ടിയത്. ഒറ്റ മകനായത് കൊണ്ട് എല്ലാം തന്നെയായിരുന്നു ചെയ്തിരുന്നത്. ഈ പ്രാവശ്യം യാതൊരു ടെന്‍ഷനുമില്ലാതെ മനസറിഞ്ഞങ്ങ് കല്യാണം നടത്തി. ആദ്യം പ്ലാന്‍ ചെയ്തത് വേറെയൊരു അമ്പലത്തിലായിരുന്നു. അവിടെ നടന്നില്ല. എങ്ങനെയോ അത് ഗുരുവായൂരില്‍ തന്നെയായി. എല്ലാം ഭഗവാന്റെ തീരുമാനം എന്നായിരുന്നു ഇരുവരും പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X