ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്, ബഹുമാനമില്ലാതെ പറ്റില്ല; അശ്വിൻ ​ദിയക്കെതിരെ പ്രതികരിച്ച് തുടങ്ങി?

അശ്വിൻ ​ഗണേശിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ആശങ്ക പങ്കുവെച്ച് നെറ്റിസൺസ്. മാനസികമായി തകർന്ന നിലയിലാണ് അശ്വിനെന്ന് തോന്നുന്നെന്നും ഭാര്യ ദിയ കൃഷ്ണയുമായി പ്രശ്നങ്ങളുണ്ടായോ എന്നും ചോദ്യങ്ങൾ വരുന്നു. പങ്കാളി മനസിലാക്കാത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്ന വീഡിയോകളാണ് അശ്വിൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ഒരു പുരുഷന്റെ ക്ഷമ പരീക്ഷിച്ച് പ്രതികരിക്കുമ്പോൾ വിക്ടിം കളിക്കരുത്. പരിധി വിട്ട് സംസാരിച്ച ശേഷം അവൻ സ്വരം മാറ്റുമ്പോൾ ഞെട്ടരുത്. ക്ഷമയ്ക്ക് പരിധിയുണ്ട്. പരിധിക്കപ്പുറത്തേക്ക് അവനെ തള്ളി വിടുമ്പോൾ നീ ഇതുവരെ കാണാത്ത അവന്റെ മുഖം കാണും. അവൻ ദുഷ്ടനായത് കൊണ്ടല്ല. നിന്റെ മനോഭാവം കൊണ്ടാണ്.

മൈക്ക് ഉണ്ടെന്നാൽ ബുദ്ധിയില്ലാത്ത വാക്കുകൾക്കും ശബ്ദം കൂടും, ആരുടെയോ നിർദേശപ്രകാരം ചെയ്ത പ്രവൃത്തി; തൃഷ
മൈക്ക് ഉണ്ടെന്നാൽ ബുദ്ധിയില്ലാത്ത വാക്കുകൾക്കും ശബ്ദം കൂടും, ആരുടെയോ നിർദേശപ്രകാരം ചെയ്ത പ്രവൃത്തി; തൃഷ
Diya Krishna  Aswin Ganesh

ബഹുമാനമില്ലായ്മയാണ് എപ്പോഴും ട്രി​ഗർ ചെയ്യുക. ബഹുമാനം ഒരു പുരുഷന് ഓക്സിജൻ ആണ്. വഴക്കിടാം. അഭിപ്രായ വ്യത്യാസങ്ങൾ പറയാം. അത് മനുഷ്യ സഹജമാണ്. പക്ഷെ നാണം കെടുത്തുകയും, വളരെ മോശമായി സംസാരിക്കുകയും പവർ ​ഗെയിം കളിക്കുകയും അവനെ ചെറുതാക്കുകയും ചെയ്യുന്നത് അവനെ പ്രകോപിക്കലാണന്നും പറയുന്ന സ്റ്റോറിയാണ് അശ്വിൻ ​ഗണേശ് പങ്കുവെച്ചത്. ഇത്തരത്തിൽ ഒന്നിലേറെ വീഡിയോകൾ അശ്വിൻ ​ഗണേശ് പങ്കുവെച്ചിട്ടുണ്ട്.

അശ്വിൻ അത്രയ്ക്കും സഹികെട്ടത് കൊണ്ടായിരിക്കും സോഷ്യൽ മീഡിയയിലൂടെ നീരസം പ്രകടിപ്പിച്ചതെന്ന് നെറ്റിസൺസ് പറയുന്നു. അശ്വിനെ ​ദിയ ഒട്ടും ബഹുമാനിക്കാറില്ലെന്ന് നാളുകളായി ദിയയുടെ ആരാധകർ തന്നെ പറയുന്നുണ്ട്. സാമ്പത്തികമായി ദിയയേക്കാൾ പിന്നിലാണ് അശ്വിൻ. ദിയ എപ്പോഴും അശ്വിനെ ഇടിച്ച് താഴ്ത്തി സംസാരിക്കുന്നു എന്നാണ് നെറ്റിസൺസിന്റെ വിമർശനം.

അശ്വിനുമായുള്ള റിലേഷൻഷിപ്പിൽ താൻ ബോസി ആണെന്ന് ദിയ തന്നെ തുറന്ന് സമ്മതിക്കാറുണ്ട്. അശ്വിന്റെ മാനസിക നില വ്യക്തമാക്കുന്നതാണ് പങ്കുവെച്ച മറ്റൊരു സ്റ്റോറി. പുരുഷൻ പൊട്ടിത്തെറിക്കുന്നത് വരെ അവന്റെ മാനസിക നില ആരും പരി​ഗണിക്കുന്നില്ലെന്നാണ് ഈ സ്റ്റോറിയിൽ പറയുന്നത്. ജോലി ഭാരവും ദിയയുടെ ബഹുമാനമില്ലായ്മയുമെല്ലാം അശ്വിനെ ഏറെ ബാധിക്കുന്നുണ്ടാാകാം എന്ന് റെഡിറ്റ് യൂസേർസ് പറയുന്നു.

നേരത്തെ ദിയയുടെ വീട്ടിൽ അശ്വിന് പരി​ഗണന ലഭിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. കുഞ്ഞിന്റെ മുഖഛായ അച്ഛനെ പോലെയാണെന്ന് പറയുമ്പോൾ ദിയക്കിഷ്ടപ്പെടുന്നില്ലെന്നും കുഞ്ഞ് തന്നെപ്പോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നെന്നും നേരത്തെ കമന്റുകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം അധികം തുറന്ന് കാണിക്കേണ്ട എന്ന തീരുമാനത്തിലാണ് ദിയ. കുഞ്ഞിനെ വളർത്തുന്നതിൽ പോരായ്മയുണ്ടെന്ന് പറഞ്ഞ് നിരവധി ഉപദേശങ്ങൾ കമന്റ് ബോക്സിൽ വന്നതോടെയാണ് തീരുമാനം.

അശ്വിൻ ​ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണം നേരത്തെ വന്നിരുന്നു. ഒരു ദിവസം ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് അശ്വിനെ ഉദ്ദേശിച്ച് സിന്ധു കൃഷ്ണ പറഞ്ഞു. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇതാണ് വ്യൂവേർസിന് ഇഷ്ടപ്പെടാതിരുന്നത്. എന്നാൽ ഈ വിവാദം സിന്ധു കൃഷ്ണയോ അശ്വിനോ ദിയയോ കാര്യമാക്കിയില്ല.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X