ആ സംശയം ശരി തന്നെ! അതൊന്നും സമ്മര്‍ദ്ദമേ അല്ലെന്ന് മനസിലായി! ഐടിക്കാരന്‍ ഇപ്പോള്‍ എംഡി! അശ്വിനെക്കുറിച്ച് ദിയ
ഓര്‍ണമെന്‍സ് ബിസിനസുമായി സജീവമാണ് ദിയ കൃഷ്ണ. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു സാമ്പത്തിക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. അത്രയേറെ വിശ്വാസമായിരുന്നു അവരെ. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നായിരുന്നു ദിയ പറഞ്ഞത്. ഗര്‍ഭിണിയായതിനാല്‍ എല്ലാ ദിവസവും ഓഫീസില്‍ പോവാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയിരുന്നത് അവരായിരുന്നു. സ്വന്തം ഗൂഗിള്‍ പേ നമ്പര്‍ കൊടുത്ത് കസ്റ്റമേഴ്‌സില്‍ നിന്നും പണം വാങ്ങിയിരുന്നു അവര്‍ എന്ന് അവസാനമാണ് മനസിലായതെന്ന് ദിയ പറഞ്ഞിരുന്നു. ദിയയ്‌ക്കൊരു പ്രശ്‌നം വന്നപ്പോള്‍ അഹാനയടക്കം വീട്ടിലെല്ലാവരും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഏറ്റവുമധികം സന്തോഷിക്കേണ്ട സമയത്ത് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
സാമ്പത്തികത്തിരിമറിയൊക്കെ നടന്നെങ്കിലും അതൊന്നും തന്റെ ബിസിനസിനെ ബാധിക്കാതിരിക്കാന്‍ ദിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അച്ഛനായിരുന്നു പുതിയ സ്റ്റാഫുകളെ എടുത്തത്. ഇപ്പോള്‍ അശ്വിനും ദിയയുടെ ബിസിനസില്‍ ശ്രദ്ധിക്കുന്നുണ്ട്. ഐടി ജോലി ചെയ്തിരുന്ന സമയത്ത് അനുഭവിച്ച പ്രഷറൊന്നും ഒന്നുമല്ലെന്ന് അശ്വിന് ഇപ്പോള്‍ മനസിലായി. എംഡി ലൈഫിലോട്ട് വന്നുകഴിഞ്ഞു ഇപ്പോള്‍. ഫുള്‍ടൈം ജുവലറിയുടെ കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈ ബിസിനസിലോട്ട് ഇറങ്ങിയപ്പോഴാണ് ഐടി കമ്പനിയിലെ ജോലി ഇത്രയും സ്ട്രസല്ലെന്ന് മനസിലായതെന്ന് അശ്വിന്‍ ഇടയ്ക്ക് പറയാറുണ്ട്.

ഒരുപാട് കോള്‍സ് ഹാന്‍ഡില്‍ ചെയ്യണം. ഒത്തിരി ആള്‍ക്കാരോട് സംസാരിക്കണം. മീറ്റിംഗ്‌സ് അറേഞ്ച് ചെയ്യണം. അങ്ങനെ കുറേ കാര്യങ്ങളുണ്ട്. മാനുഫാക്‌ചേഴ്‌സുമായിട്ട് ഡയറക്റ്റ് ടൈയ്യപ്പാണ്. നമ്മള്‍ കൊടുക്കുന്ന ഡിസൈന്‍ അനുസരിച്ചാണ് അവര്‍ ചെയ്യുന്നത്. ഡയറക്ട് ഫാക്ടറീസില്‍ നിന്നാണ് നമ്മള്‍ സാധനങ്ങള്‍ എടുക്കുന്നത്. അങ്ങനെ കുറേ മീറ്റിംഗ്‌സും, ഡിസ്‌കഷന്‍സുമൊക്കെയായി തിരക്കിലാണ് അശ്വിന്‍. ഇടയ്ക്ക് കുറച്ച് ഡിലേ വന്നതിന്റെ വിശദീകരണവും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴാണ് ഇതെല്ലാം വന്നത്. സ്പീഡ് പോസ്റ്റായി നാളെ തന്നെ എല്ലാം വിടും. ആരും ടെന്‍ഷനാവണ്ടെന്നും അശ്വിന്‍ പറയുന്നുണ്ടായിരുന്നു. എല്ലാം എണ്ണി തിട്ടപ്പെടുത്തണം. പെന്‍ഡിംഗ് ഓര്‍ഡേഴ്‌സുണ്ട് കുറേയെന്നും ദിയ പറഞ്ഞിരുന്നു.
നമ്മളെന്താണോ കൊടുത്തത് അതുപോലെ തന്നെ അവര്‍ ഡിസൈന്‍ ചെയ്ത് തന്നു. ഇതിനൊപ്പമായി ഒരു എക്‌സൈറ്റഡായിട്ടുള്ള മറ്റൊരു ന്യൂസ് കൂടിയുണ്ട്. അധികം വൈകാതെ തന്നെ അത് നിങ്ങളോട് പറയുന്നതായിരിക്കും. ഇപ്പോള്‍ കാണിക്കുന്നതെല്ലാം വെബ്‌സൈറ്റിലുള്ള പ്രൊഡ്ക്ടുകളാണ്. ചില പ്രൊഡക്ട് കാണിക്കുമ്പോള്‍ തന്നെ ഇത് സോള്‍ഡൗട്ടായിരിക്കും എന്ന് അശ്വിന്‍ പറയുന്നുണ്ടായിരുന്നു. ദിയ കൃഷ്ണയുടെ തട്ട് താഴെ തന്നെയായിരിക്കും. പ്രൊഡക്ടുകള്‍ പരിചയപ്പെടുത്താനും, സ്റ്റോക്കിനെക്കുറിച്ച് പറയാനുമെല്ലാം അശ്വിനും മുന്നിലുണ്ടായിരുന്നു. ഇടയിലായി ഓമിയേയും വിളിക്കുന്നുണ്ടായിരുന്നു ഇരുവരും. നിരവധി പേരായിരുന്നു ഇവരുടെ വ്‌ളോഗിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications











