അത് കാരണമുള്ള പ്രശ്നങ്ങൾ ബന്ധങ്ങളിൽ കാണാറുണ്ടെന്ന് അഹാന; പിന്നാലെ അശ്വിന്റെ പൊട്ടിത്തെറി; സംഭവിക്കുന്നത്?

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണുണ്ടാക്കിയത്. ആദ്യമായാണ് അശ്വിനിങ്ങനെ പരോക്ഷമായ വികാരപ്രകടനം നടത്തുന്നത് നെറ്റിസൺസ് കാണുന്നത്. പുരുഷന്റെ ആത്മാഭിമാനത്തെക്കുറിച്ചും പങ്കാളി ബഹുമാനം കാണിക്കാതെ ഇടിച്ച് താഴ്ത്തി സംസാരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ് അശ്വിൻ ​ഗണേശ് പങ്കുവെക്കുന്ന വീഡിയോകളിൽ പറയുന്നത്.

മകൾക്ക് സ്കൂളിൽ കളിയാക്കൽ, എന്തിന് അമ്മയ്ക്കൊപ്പമെന്ന് ചോദിച്ചു; എത്രയോ പ്രാവശ്യം സ്കൂളിൽ പോയി: അമൃത
മകൾക്ക് സ്കൂളിൽ കളിയാക്കൽ, എന്തിന് അമ്മയ്ക്കൊപ്പമെന്ന് ചോദിച്ചു; എത്രയോ പ്രാവശ്യം സ്കൂളിൽ പോയി: അമൃത

കഴിഞ്ഞ കുറേ നാളുകളായി അശ്വിൻ-ദിയ ബന്ധത്തിലെ അപാകതകൾ നെറ്റിസൺസ് ചർച്ചയാക്കുന്നുണ്ട്. പങ്കാളിയെന്ന നിലയിൽ ഒരു മര്യാ​ദയും ബഹുമാനവും അശ്വിന് ദിയയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് റെഡിറ്റിൽ തുടരെ വരാറുള്ള അഭിപ്രായങ്ങൾ. ദിയയുടെ വ്ലോ​ഗിന്റെ കമന്റ് ബോക്സിൽ തന്നെ നിരവധി പേർ സമാന അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.

Aswin Ganesh  Diya Krishna
Photo Credit: Instagram / Aswin Ganesh, Diya Krishna

അപ്പോഴൊക്കെ ദിയയെ അനുകൂലിച്ച് അശ്വിൻ രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇത്തവണ അശ്വിന് സഹികെട്ടിട്ടായിരിക്കാം സോഷ്യൽ മീഡിയയിലൂടെ രോഷം പ്രകടിപ്പിച്ചതെന്ന് വാദമുണ്ട്. ഇതിനിടെ ദിയയുടെ ചേച്ചി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം പ്രണയ ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കവെ ഒരു പരാമർശം നടത്തിയിരുന്നു. പങ്കാളികൾ തമ്മിൽ അടിസ്ഥാനപരമായി വേണ്ടത് ബഹുമാനമാണെന്നാണ് അഹാന ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കില്ല! എനിക്കേറ്റവും ഇഷ്ടം ഈ സ്വഭാവം! പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി
മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കില്ല! എനിക്കേറ്റവും ഇഷ്ടം ഈ സ്വഭാവം! പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി

ഒരു റിലേഷൻഷിപ്പിലും ബഹുമാനമില്ലായ്മ എനിക്ക് പറ്റില്ല. ബന്ധങ്ങളിൽ എളുപ്പത്തിൽ ബഹുമാനമില്ലാതെ പെരുമാറുന്നതും വഴക്കുണ്ടാകുന്നതും ഞാൻ കാണാറുണ്ട്. അടിസ്ഥാനപരമായ പ്രശ്നം വിശകലനം ചെയ്യാതെ അവർ മുന്നോട്ട് പോകുന്നു. വഴക്കിനിടയിൽ മോശമായ കാര്യങ്ങൾ പറഞ്ഞിരിക്കും. അത് വിട്ട് കളയും. അത് പിന്നീട് അടുത്ത പ്രശ്നങ്ങളിലേക്ക് പോകുമെന്നും ബഹുമാനമാണ് ഒരു ബന്ധത്തിന്റെ ​ഗുണം നിർണയിക്കുന്നതെന്നും അഹാന കൃഷ്ണ പറഞ്ഞു.

ഇതിന് പിന്നാലെയാണ് അശ്വിൻ ബഹുമാനമില്ലായ്മ ഒരു പുരുഷനെ ബന്ധത്തിൽ എത്രമാത്രം ബാധിക്കുന്നെന്ന് പറയുന്ന വീഡിയോകൾ പങ്കുവെച്ചത്. അശ്വിന് ദിയയുടെ കുടുംബത്തിൽ ഒരു പരി​ഗണനയും ലഭിക്കുന്നില്ലെന്നാണ് അശ്വിന്റെ ആരാധകരുടെ സ്ഥിരം പരാതി. സാമ്പത്തികമായി നോക്കിയാലും പ്രശസ്തി നോക്കിയാലും ദിയയാണ് അശ്വിന് മുന്നിൽ. എന്നാൽ പങ്കാളിക്ക് അർ​ഹിക്കുന്ന മര്യാദ കൊടുക്കണമെന്ന് ഇവർ പറയുന്നു. കുഞ്ഞ് അശ്വിനെ പോലെയാണെന്ന് പറയുന്നത് പോലും ദിയക്കിഷ്ടമല്ലെന്ന് തോന്നുന്ന തരത്തിലാണ് പല പോസ്റ്റുകളെന്നും വാദമുണ്ട്.

അശ്വിനെ ദിയ പരസ്യമായി ഇടിച്ച് താഴ്ത്തി സംസാരിക്കുന്നു എന്നാരോ‌പിച്ച് നിരവധി കമന്റുകൾ പല തവണയായി വ്ലോ​ഗുകൾക്ക് വന്നിട്ടുണ്ട്. തന്റെ വ്യക്തി ജീവിതം വ്ലോ​ഗുകളിൽ തുറന്ന് കാണിക്കുന്നയാളാണ് ദിയ. ഇതാണ് പലപ്പോഴും അഭിപ്രായ പ്രകടനങ്ങൾ വരാൻ കാരണമാകുന്നത്. എന്നാൽ ദിയയുടെ സഹോദരിമാർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. സ്വകാര്യ വിഷയങ്ങൾ ഇവരാരും അധികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. അതേസമയം താരകുടുംബത്തിലെ വ്ലോ​ഗുകളിൽ ഏറ്റവും കൂടുതൽ വ്യൂവേർസുള്ളത് ദിയ കൃഷ്ണയ്ക്കാണ്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X