കള്ളം പറയുന്നത് മുഖത്ത് നിന്ന് വ്യക്തം, വിശ്വാസം പോയി; പണം കൊടുത്താൽ വീഴുമല്ലേ: അശ്വന്തിന് വിമർശനം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് അതിരടി. ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ വന്ന സിനിമ. അരുൺ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ദിനം തന്നെ അതിരടി തിയറ്ററിൽ പോയി കണ്ടവർക്ക് ചെറിയ നിരാശയുണ്ട്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം വന്നില്ലെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ അശ്വന്തിന്റെ റിവ്യൂ കണ്ട ഇവർ അമ്പരന്നു. പൊതുവെ മോശം സിനിമകളെ വലിച്ച് കീറുന്ന അശ്വന്ത് പോസിറ്റീവ് റിവ്യൂ ആണ് അതിരടിക്ക് നൽകിയത്.
ഇതൊരു ഓളം പടമാണ്. പ്രത്യേകിച്ചും ആദ്യ പകുതി. ടൊവിനോ തോമസിന്റെ ക്യാരക്ടർ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പുള്ളി കുറച്ച് നാളായി ചെയ്ത് വരുന്ന ക്യാരക്ടറേ അല്ലെന്ന് അശ്വന്ത് പറയുന്നു. വളരെ നല്ല എന്റർടെയിൻമെന്റ് വാല്യു ഉള്ളൂ സിനിമയാണെന്ന് അശ്വന്ത് പറഞ്ഞ് വെക്കുന്നു. അശ്വന്തിന്റെ റിവ്യൂവിന് വ്യാപകമായി വിമർശനവും പരിഹാസവും വരുന്നുണ്ട്.

പണം വാങ്ങിയുള്ള റിവ്യൂ ആണിതെന്നാണ് അഭിപ്രായങ്ങൾ. പണം ലഭിക്കാത്ത സിനിമകളെയാണോ അശ്വന്ത് വലിച്ച് കീറുന്നതെന്ന ചോദ്യങ്ങളും വരുന്നുണ്ട്. ചില ഫിലിം മേക്കേർസിനെയും ആക്ടേർസിനെയും രൂക്ഷമായി വിമർശിച്ച് റിവ്യൂ ചെയ്യുന്നയാളാണ് അശ്വന്ത്. ഇപ്പോൾ എന്ത് പറ്റിയെന്നും വ്യൂവേർസ് ചോദിക്കുന്നു.
അണ്ണൻ കള്ളം പറയുന്നത് മുഖത്ത് എഴുതി വച്ചിരിക്കുന്നു...നിങ്ങളോട് ഉള്ള വിശ്വാസം നഷ്ടപ്പെട്ടു... സമയം കിട്ടുമ്പോ ഈ പറഞ്ഞ റിവ്യൂ ഒന്നുകൂടെ അണ്ണൻ തന്നെ കണ്ടു നോക്കു...... കൊക്കെത്ര കുളം കണ്ടതാ, Kok അണ്ണൻ വിരമിക്കൽ പ്രഖ്യാപിക്കാൻ സമയം ആയി എന്ന് തോന്നുന്നു, കോക്കിന്റെ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു, പടം പൊട്ടി എന്ന് അറിഞ്ഞ ബേസിൽ രാത്രി തന്നെ പടം കാണാത്ത കൊകിനെ പൊക്കി എന്ന് തോന്നുന്നു, മൂവി ആവറേജ് എക്സ്പീരിയൻസ് ഉള്ളു ..പെയ്ഡ് റിവ്യൂ ചെയ്യുന്നവരുടെ വീഡിയോ കാണാതിരിക്കു .. ഇവന്റെ റിവ്യൂ കണ്ടു പടത്തിനു കയറീട്ടു കുറേ വട്ടം പറ്റിക്കപെട്ടു, രാത്രിയുടെ അന്ത്യയാമങ്ങളിൽ അവൻ വന്നാൽ..... ഒന്നുറപ്പിച്ചോ.. പടം ഒന്നുകിൽ വൻ പരിപാടി, അതല്ലെങ്കിൽ കാട്ടവരാതം എന്നിങ്ങനെ കമന്റുകളുണ്ട്. രാത്രി വളരെ വെെകിയാണ് അശ്വന്ത് റിവ്യൂ വീഡിയോ പങ്കുവെച്ചത്.


Click it and Unblock the Notifications

